എന്താണ് കൈറ്റ് ഫിഷിങ് ?

അറിവ് തേടുന്ന പാവം പ്രവാസി

മീന്‍ പിടിക്കാന്‍ പലതരത്തിലുള്ള വിദ്യകളു ണ്ട്. എന്നാല്‍ പട്ടം പറത്തി മീന്‍ പിടിക്കുന്ന വിദ്യയെക്കുറിച്ച് ആരുമധികം കേട്ടിട്ടുണ്ടാകില്ല. ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വ്വസാ ധാരണമായി ഉപയോഗത്തിലുള്ള ഒന്നാണ് കൈറ്റ് ഫിഷിങ്.കൈറ്റ് ഫിഷിങ്ങിന്റെ പ്രധാന പ്രത്യേകത കരയി ല്‍ നിന്നോ , ബോട്ടില്‍ നിന്നോ ഈ ഫിഷിങ് നടത്താം എന്നതാണ്. മത്സ്യബന്ധനത്തിനുള്ള ഒരു സങ്കീര്‍ണ മാര്‍ഗമാണിത് . ആദ്യമായി ഈ ഫിഷിങ് പരീക്ഷിക്കുകയാണെങ്കില്‍ പരിചയസ മ്പന്നനായ ഒരു കൈറ്റ് മത്സ്യത്തൊഴിലാളിയ്ക്ക് ഒപ്പം പോകുന്നതാണ് ഉചിതം.

ആഴത്തിലുള്ളതും , അല്ലാത്തതുമായ വെള്ള ത്തിൽ നിന്നും കൈറ്റ് ഫിഷിങ് നടത്താവുന്ന ‘താണ്.കൈറ്റ് ഫിഷിങ് അത്ര അയാസകരമായി ചെയ്യാനാകുന്ന ഒന്നല്ല. പട്ടത്തിന്റെ നൂലിന് അറ്റത്തായി ഒരു ചൂണ്ട കൊളുത്തിയിടും. മീൻ പിടിക്കേണ്ട ഇടത്തേക്ക് ഈ ചൂണ്ട എറിയുമ്പോ ൾ പട്ടം വായുവിൽ പറക്കാൻ ആരംഭിക്കും. മറ്റൊരുഭാഗം മീൻപിടുത്തക്കാരുടെ കൈയിൽ ആയിരിക്കും. മത്സ്യം ചൂണ്ടയില്‍ കൊരുക്കു ന്നിടം വരെ പട്ടം വെള്ളത്തിനരികിലൂടെ ഒഴുകും. മീൻ കൊരുത്തിയാൽ പട്ടം താഴാൻ തുടങ്ങും. ചൂണ്ടയിൽ കൊത്തിയ മീനിനെയും വലിച്ചു കൊണ്ട് പട്ടം പറക്കാൻ തുടങ്ങുമ്പോൾ മനസ്സിലാക്കാം മീൻ കിട്ടിയിട്ടുണ്ടെന്ന്.

പലതരത്തിൽ കാറ്റിൻ്റെ വേഗതയ്ക്ക് അനുസ രിച്ചുള്ള പട്ടങ്ങൾ ബോട്ടുകളിൽ കൊണ്ട് പോകും.മിക്ക ബോട്ടിന്റെയും ഓരോ വശത്തു നിന്നും ഒരേസമയം രണ്ട് പട്ടങ്ങൾ പറത്തുന്നു . ഇതിൽ ഏത് പട്ടം ഉപയോഗിക്കണം എന്നത് കാറ്റിന്റെ വേഗതയെ ആശ്രയിച്ചിരിക്കുന്നു . കുറഞ്ഞ കാറ്റിന് വേണ്ടി നിർമ്മിച്ച പട്ടം ഉയർന്ന കാറ്റിന് ഉപയോഗിക്കാൻ കഴിയില്ല . ഏത് സ്റ്റിയറിംഗ് വീൽ ആണ് കൃത്യമായി അനങ്ങു ന്നത് എന്നറിയാൻ വേണ്ടി വ്യത്യസ്‌ത നിറത്തിലുള്ള പട്ടങ്ങൾ ഉപയോഗിക്കുന്നു. ബോട്ട് അടുപ്പിക്കുമ്പോൾ പട്ടങ്ങൾ തിരിച്ചെടു ക്കുന്നതിന് മുമ്പ് നല്ല ശുദ്ധജലം ഉപയോഗിച്ച് കഴുകുകയും ഉണക്കി സൂക്ഷിക്കുകയും ചെയ്യും .

പുരാതനമായ പട്ടംപറത്തല്‍ മത്സ്യബന്ധന ത്തില്‍ നിന്നും ഒരല്‍പം വ്യത്യസ്തമായിട്ടാണ് ഇപ്പോഴുള്ള മീന്‍പിടുത്തം. ആധുനിക കൈറ്റ് ഫിഷിങ്ങില്‍, കനത്ത കാറ്റിന്റെ അവസ്ഥയെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത കടും നിറമുള്ള പട്ടങ്ങളാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ഹീലിയം നിറച്ച ബലൂണുകളും ഘടിപ്പിക്കും. അധികം കാറ്റ് ഇല്ലാത്ത ദിവസങ്ങളില്‍ കൈറ്റ് ഫിഷിങ് ആയാസകരമായിത്തീരും. എങ്കിലും പരിശീലനത്തിന് സാധാരണയായി 5 മുതല്‍ 25 മൈല്‍ വരെ (8 മുതല്‍ 40 കിലോമീറ്റര്‍ വരെ) കാറ്റ് ആവശ്യമാണ്.

ഈ മീൻപിടിക്കുന്ന രീതിക്ക് പ്രസിദ്ധമായ സ്ഥലമാണ് ഫ്‌ളോറിഡ. പട്ടം പറത്തി മീന്‍പിടി ക്കുന്നതിനായി ഇവിടേക്ക് യാത്ര നടത്തുന്ന വരുടെ എണ്ണം വർഷം തോറും വര്‍ധിച്ചു വരുകയാണ്.ഫ്‌ളോറിഡയുടെ തെക്കുകിഴക്കന്‍ തീരം നല്ല കാറ്റുള്ളയിടമാണ്. ഇവിടെ പ്രൈം കൈറ്റ് ഫിഷിങ് ഏരിയ എന്നാണറിയപ്പെടുന്നത്. ഇന്ന് ഇവിടെയാണ് ഏറ്റവും അധികം കൈറ്റ് ഫിഷിങ് അരങ്ങേറുന്നത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്. ഫ്‌ളോറിഡയിലെ തെക്കുകിഴക്കന്‍ തീരങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ആകാശ ത്ത് പൊങ്ങിപ്പറക്കുന്ന പട്ടങ്ങള്‍ കണ്ടാല്‍ അതിശയിക്കണ്ട, മീന്‍പിടുത്തക്കാര്‍ ആ പട്ടത്തിന്റെ നൂലിനിപ്പുറം ഉണ്ടെന്ന് ഉറപ്പിക്കാം. വിനോദസഞ്ചാരികളാണ് ഏറ്റവുമധികം ഈ പട്ടംപറത്തി മീന്‍ പിടുത്തത്തിന്റെ ആവശ്യക്കാ ര്‍. ഒരുദിവസത്തെ പരിശീലനത്തോടെ മീന്‍പിടുത്തത്തിന് ഇറങ്ങാം എന്നതിനാല്‍ സഞ്ചാരികളിലധികവും മീന്‍പിടിക്കാന്‍ തയ്യാറാകും.

You May Also Like

ഉപയോഗിച്ച നിർമ്മാണ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 5 നുറുങ്ങുകൾ

നിർമ്മാണ മേഖലയിൽ, സ്മാർട്ട് മണി മാനേജ്മെൻ്റ് ഒരു ശക്തമായ ഉപകരണമാണ്. ടവബിൾ ബൂം ലിഫ്റ്റുകൾ പോലെയുള്ള…

മൺസൂണുകൾ ഉണ്ടാകുന്നത് എങ്ങനെ ?

ജൂൺ മാസത്തിനോടടുത്ത്, സൂര്യന്റെ സ്ഥാനം ഉത്തര അർദ്ധഗോളത്തിന്റെ മുകളിലാണ്. അതിന്റെ ഫലമായി ഈ പ്രദേശത്ത് ചൂട് വർദ്ധിക്കുകയും, ഇവിടത്തെ വായുമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഇൻ്റർ ട്രോപ്പിക്കൽ കൺവേർജൻസ് സോൺ മുകളിലേക്ക് വ്യതിചലിക്കുകയും ചെയ്യുന്നു

സന്യാസിമാർ മനുഷ്യന്റെ തല കടിച്ചുപറിച്ചു തിന്നും, തമിഴകത്തെ തെങ്കാശി ജില്ലയിലെ പാവൂർസത്രം ക്ഷേത്രോത്സവം

മനുഷ്യശരീരം ഭക്ഷിക്കുന്ന ദുരാചാരം ഇപ്പോഴും നിലനിൽക്കുന്ന തമിഴ്നാട്ടിലെ ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം? അറിവ് തേടുന്ന പാവം…

എന്താണ് ന്യൂറംബർഗ് 1561 സെലസ്റ്റിയൽ ഫിനോമിനൻ ?

എന്താണ് ന്യൂറംബർഗ് 1561 സെലസ്റ്റിയൽ ഫിനോമിനൻ ? അറിവ് തേടുന്ന പാവം പ്രവാസി ജർമനിയിലെ ബവേറിയ…