പൂക്കളം സ്ഥാനം മാറിയ സംഭവത്തിന്റെ രഹസ്യമെന്ത് ?

639

Baiju Raju എഴുതുന്നു 

പൂക്കളം സ്ഥാനം മാറി !
.
ഉത്രാടദിനം രാത്രി ഇട്ട പൂക്കളം തിരുവോണം ദിനം ഒന്നര മീറ്റർ ദൂരം തനിയെ നീങ്ങി. അതും പൂക്കളത്തിന്റെ ഡിസൈനിൽ ഒരു വ്യത്യാസവും ഇല്ലാതെ ! ഈ വാർത്ത സത്യമാണോ എന്ന് ഉറപ്പില്ല. അതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. എന്നാൽ കൂടുതൽ ആളുകൾ ഇപ്പോഴും സംശയമായി ചോദിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് ഇതൊരു പോസ്റ്റായി ഇടാം എന്ന് തീരുമാനിച്ചു. പൂക്കളം താനേ നീങ്ങില്ലെന്നു എല്ലാവർക്കും അറിയാം. അപ്പോൾ.. എന്തായിരിക്കാം കാരണം ?.

മനുഷ്യർ പൂക്കളം മനഃപൂർവം മാറ്റിയതല്ല എങ്കിൽ.. എന്തായിരിക്കാം താനേ നീങ്ങുവാനുള്ള കാരണം ?ഒന്നും താനേ നീങ്ങില്ല. പക്ഷെ ഒരു ജനറേറ്റർ പോലെ …ർർർർർർർർർ.. എന്ന് വൈബ്രെഷൻ ഉണ്ടാക്കുന്ന ഉപകരണം പൂക്കളം ഇട്ടിരിക്കുന്ന തറയെ പ്രത്യേക താളത്തിൽ ചലിപ്പിക്കുവാൻ ഉണ്ടെങ്കിൽ ആ പൂക്കളം മൊത്തമായി സാവകാശം ഒരേ ദിശയിൽ ചലിക്കാം.ഇങ്ങനെ ചലിക്കുവാൻ തറയ്ക്ക് സ്ലോപ്പ് വേണം എന്ന് നിർബന്ധം ഇല്ല.

മോട്ടർ പോലെ പ്രത്യേക താളത്തിൽ.. ഒരേ ദിശയിൽ കറങ്ങിയാൽ മാത്രം മതി. അതെ ദിശയിൽ അടുത്തുള്ള വസ്തുക്കൾ നീങ്ങുവാനുള്ള പ്രവണത കാണിക്കും. അവിടത്തെ തറ ശ്രദ്ധിച്ചാൽ അറിയാം.. വൈബ്രേറ്റ് ചെയ്യാൻ പാകത്തിന് ഗ്രാനൈറ്റ് തറ.. അതും നല്ലവണ്ണം ചേർന്ന് ഇരിക്കുകയാണ്. ഇങ്ങനത്തെ തറയ്ക്ക് എളുപ്പം വൈബ്രേറ്റ് ചെയ്യാം.ഈ വാർതെ സത്യമാണെങ്കിൽ.. ഇതിലെ വില്ലൻ ജനറേറ്റർ മൂലമുള്ള തറയുടെ വൈബ്രേഷൻ ആയിരിക്കാം.അല്ലെങ്കിൽ വൈബ്രെഷൻ ഉണ്ടാക്കുന്ന മറ്റേറ്റെന്തിങ്കിലും ഉപകരണം അടുത്തുണ്ടാവാം.

Image may contain: 1 person

Advertisements