തുടർഭരണം കിട്ടിയാൽ ബംഗാളിലെ പോലെ ഇടതുപക്ഷം നശിച്ചുപോകുമോ ?

0
115

കേരളത്തിൽ ഇടതുമുന്നണിക്കു ഭരണത്തുടർച്ച കിട്ടരുതെന്നും അതിന്റെ കാരണവും എംഎൻ കാരശ്ശേരി മാഷ് പറയുമ്പോൾ നിങ്ങൾക്കെന്തു തോന്നു ? KJ Jacob ന്റെ സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം

KJ Jacob :

“കേരളത്തിൽ ഇടതുമുന്നണിക്കു ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിലെത്തണം. യുഡിഎഫ് മികച്ച കൂട്ടരായതുകൊണ്ടല്ല ഇതു പറയുന്നത് ഭരണത്തുടർച്ച കൈവന്നാൽ ഇടതുമുന്നണി ചീത്തയാകും. ബംഗാളിലെ അനുഭവം നമ്മുടെ മുന്നിലുണ്ട്.” കാരശ്ശേരി മാഷ് പറഞ്ഞത് കൃത്യമാണ്.അങ്ങിനെ തുടർഭരണം കിട്ടി ഇടതുമുന്നണി അഹങ്കരിക്കരുത്. അങ്ങിനെ ഇടതുമുന്നണി ഇല്ലാതാകാൻ പാടില്ല.പിന്നെ എങ്ങിനെ ഇല്ലാതാകണം?

തെരഞ്ഞെടുപ്പ് തോറ്റാൽ മൂന്നിന്റന്ന് ഡോളർ കള്ളക്കടത്തു കേസിലെ പ്രതികളായ പിണറായി വിജയനെയും ശ്രീരാമകൃഷ്ണനെയും മൂന്നു മുന്മന്ത്രിമാരെയും പൊക്കി അകത്തിടണം. ലൈഫ് മിഷന്റെ പേരിൽ എ സി മൊയ്തീനെയും മസാല ബോണ്ടിന്റെയും കിഫ്ബിയുടെയും പേരിൽ തോമസ് ഐസക്കിനെയും ജയിലിലാക്കണം. ഇത്രേം സ്‌കൂളും കോളേജിലും പാലങ്ങളും റോഡുകളുമൊക്കെ പണിതത്തിൽ എവിടെയെങ്കിലുമൊക്കെ നോക്കിയാൽ എന്തെങ്കിലുമൊക്കെ കിട്ടാൻ വലിയ പാടില്ല, രവീന്ദ്രനാഥിനെയും സുധാകരനെയും കുരുക്കണം. ഖുർആൻ കേസ് ഇപ്പോഴുമുണ്ട്; മെല്ലെ ഒന്ന് മുറുക്കിയാലും ജലീലും തീരും.

എട്ടുമാസം അന്വേഷിച്ചിട്ടു കാൽക്കാശിന്റെ തെളിവോ നാട്ടുകാരെ കാണിക്കാൻ പറ്റുന്ന ഒരു കേസോ ഇതുവരെ സ്വർണ്ണക്കടത്ത്-ഖുർആൻ കടത്ത്‌-ഡോളർ കടത്തു-ഈന്തപ്പഴം കടത്തു-ലൈഫ് മിഷൻ കേസുകളിൽ ഇല്ല. പക്ഷെ ഇത്രകാലം പൊലിപ്പിച്ചു നിർത്താൻ പറ്റിയ പാർട്ടികൾക്ക് ബാക്കി കളി കളിയ്ക്കാൻ വലിയ പാടൊന്നുമില്ല. ‘തലസ്‌ഥാനം കത്തിച്ച’ പത്രാധിപന്മാരൊക്കെ അവിടവിടെ അപ്പോഴും കാണുമല്ലോ.

“കാര്യപ്രാപ്തിയുടെ കാര്യത്തിൽ കഴിഞ്ഞ 5 വർഷം നാം പലതും കണ്ടു. എൽഡിഎഫ് വിചാരിച്ചാൽ അതു ചെയ്തിരിക്കും എന്നു വ്യക്തമാക്കുന്നതായിരുന്നു അതെല്ലാം. നിപയിൽ, 2 പ്രളയങ്ങളിൽ, കോവിഡിൽ, കിറ്റ് വിതരണത്തിൽ എല്ലാം നാം അതു കണ്ടു. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയിൽ മുടങ്ങാതെ വൈദ്യുതി ലഭിച്ചു. റേഷനരിയുടെ നിലവാരം അത് എല്ലാ അടുക്കളയിലും പാകം ചെയ്യാവുന്ന നിലയിലെത്തിച്ചു ”

എന്നൊക്കെ പണ്ട് ചുമ്മാ പറഞ്ഞതാണ്; ഇപ്പോഴാണ് ശരിക്കും മനസിലായത്, ഇടതുപക്ഷത്തിന്റെ അഞ്ചുവർഷം എന്ന് പറഞ്ഞാൽ വെറും അഴിമതിക്കാലമായിരുന്നു എന്ന് പറഞ്ഞു കാരശ്ശേരി മാഷ് അന്നും വരും.മൗദൂദികൾ ഇല്ലാതെ യു ഡി എഫ് ഭരിച്ച അഞ്ചുകൊല്ലം കൊണ്ട് ബി ജെ പി യുടെ വോട്ട് ആറു ശതമാനത്തിൽനിന്നു പതിനഞ്ചു ശതമാനമായി. മുഴുവൻ ‘ഹിന്ദു അപകടത്തിൽ’ എന്ന നുണക്കഥകളും വോട്സ്ആപ്പ് സാഹിത്യവും കൊണ്ട് സൃഷ്ടിച്ചെടുത്തതാണ്. (അല്ലാതെ നല്ല രാഷ്ട്രീയം നടത്തിയുണ്ടാക്കിയതാണ് എന്നുണ്ടെങ്കിൽ കാരശ്ശേരി അത് പറയണം)

കഴിഞ്ഞ അഞ്ചുകൊല്ലം പക്ഷെ ആ വോട്ട് ഒരു ശതമാനം കൂടിയിട്ടില്ല.കൂടിയിട്ടില്ല, അത് നല്ലവണ്ണം മനസ്സിൽ വെച്ചോ. മൗദൂദികളും കൂടിയുള്ള, അഹങ്കാരം തീരെയില്ലാത്ത, യു ഡി എഫ് വരുന്നതോടെ ആ ശതമാനം മുപ്പതാകും. പിന്നെ കളി അവർ തമ്മിലായിക്കോളും. അഴിമതിക്കാരും അഹങ്കാരികളുമായ എൽ ഡി എഫ് ബംഗാളിലെപ്പോലെ ചുരുങ്ങി സൈഡാകും. ഇടതുമുക്ത കേരളം.
അഹങ്കാരികളായ ഇടതന്മാർ ഇല്ലാതായിട്ടുവേണം കാരശ്ശേരി മാഷ്ക്ക് ഒന്ന് വിശ്രമിക്കാൻ. മാഷ്ക്കൊപ്പം.