അജ്മൽ കസബിനു കിട്ടിയ നീതിയാണ് ദിശ രവിയ്ക്കു കിട്ടാതെ പോകുന്നത്

30

ഇരുപത്തിരണ്ട് വയസുള്ള പെണ്‍കുട്ടി. ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്ന് ബി.ബി.എ കഴിഞ്ഞ് ചെറിയ ജോലികള്‍ ചെയ്യുന്നു. കാലാവസ്ഥാ മാറ്റം പരിസ്ഥിതിയെ ബാധിക്കുന്നുവെന്നും അത് കൃഷിക്കും കൃഷിക്കാര്‍ക്കും ദോഷമാണെന്നും വിശ്വസിക്കുന്ന പെണ്‍കുട്ടി. തന്റെ മുത്തച്ഛനും മുത്തശ്ശിയും കൃഷിക്കാരാണ്. അവരടക്കമുള്ളവരെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ബാധിക്കുന്നു. ഇതിന് വേണ്ടി യുവജനങ്ങള്‍ മുന്നോട്ടിറങ്ങണമെന്ന് കരുതി. കോളേജിലും പുറത്തും അതിന് വേണ്ടി സമാനമനസ്കരോട് ഇടപെട്ടു.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തി. രണ്ട് മൂന്ന് വര്‍ഷം മുമ്പ് സ്വീഡനില്‍ നിന്നുള്ള ഒരു പതിനഞ്ചുകാരി, ഗ്രെറ്റ തുന്‍ബെര്‍ഗ്, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലും ഗ്രെറ്റയുടെ പ്രവര്‍ത്തനങ്ങളിലും പ്രചോദിതയായി. തന്നിലും ഇളയ ഒരു പെണ്‍കുട്ടിക്ക് ലോകത്തെ പ്രചോദിക്കാനാകുമെങ്കില്‍ തനിക്ക് എന്തുകൊണ്ട് സാധിക്കില്ല എന്ന് സ്വയം ചോദിച്ച് കാണണം. ഗ്രെറ്റയുടെ ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിന്റെ ബാംഗ്ലൂര്‍ ചാപ്റ്റര്‍ ആരംഭിച്ചു. തന്റെ സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ വിപുലീകരിക്കാന്‍ ഇന്റര്‍നെറ്റിലൂടെ ശ്രമിച്ചു. ബാംഗ്ലൂരും ഡല്‍ഹിയിലും ബേംബേയിലുമൊക്കെയായി ഏതാണ്ട് നൂറ് നൂറ്റമ്പത് പേരുണ്ട് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ മാത്രം ബന്ധമുള്ളവര്‍. മിക്കവരും പെണ്‍കുട്ടികള്‍. ഇതാണ് ദിശ രവി.

കാര്‍ഷിക സമരത്തെ, ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോലെ ദിശയും അനുകൂലിച്ചു. തന്റെ മുത്തശ്ശനും മുത്തശ്ശിക്കും കൃഷിക്കാരാണ്. സ്വഭാവികമായും ദിശ കര്‍ഷകരെ പിന്തുണയ്ക്കും. സമരം ചെയ്യാനുള്ള കര്‍ഷകരുടെ അവകാശം സംബന്ധിച്ച്, താനേറെ ബഹുമാനിക്കുന്ന ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന ലോകം മുഴുവന്‍ അറിയപ്പെടുന്ന കൗമാരക്കാരിയായ ആക്ടിവിസ്റ്റിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തു. അതാണ് ദിശ രവി ചെയ്ത തെറ്റ്.13 ന് ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത്, ഡല്‍ഹിയിലെത്തിച്ച്, 14 ന് ഞായറാഴ്ച പ്രത്യേകം കോടതി ചേര്‍ന്ന്, അഞ്ച് ദിവസത്തെയ്ക്ക് റിമാന്‍ഡ് ചെയ്തു. ഖാലിസ്ഥാന്‍ തീവ്രവാദികളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു, കപാലം നടത്താന്‍ ആഹ്വാനം നടത്തി… സര്‍വ്വോപരി രാജ്യദ്രോഹ കുറ്റവും.

ഇതാണ് നമ്മുടെ രാജ്യം; നൂറു കണക്കിന് പേരുടെ കൊലപാതകത്തിന് കാരണമായ ഭീകരാക്രമണങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന എം.പിമാരാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭരണക്കാരുള്ള രാജ്യം. ഫാഷിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവം ഭീരുത്വമാണ്. ഏറ്റവും വലിയ ഫാഷിസ്റ്റ് ഏറ്റവും വലിയ ഭീരുവാണ്.ദിശ രവിയുടെ അറസ്റ്റ് തികഞ്ഞ ജനാധിപത്യധ്വംസനമാണ്.ഇന്ത്യൻ ജനാധിപത്യ വിഹായിസിലെ പൊൻതാരകം ദിശ രവിക്ക് ഐക്യദാർഡ്യം:

 

KJ Jacob

ബ്രിട്ടീഷുകാർക്ക് അവരുണ്ടാക്കിയ നിയമത്തോട് മതിപ്പുണ്ടായിരുന്നു, അതിനെത്ര പിഴവുകളുണ്ടായാലും. നിയമം പാലിച്ചില്ലെങ്കിൽ നാട്ടിൽ ചോദ്യമുണ്ടാകുമെന്നവർക്കറിയാം. നിയമവാഴ്ചയുടെ കാതലിൽ അവർ കത്തിവയ്ക്കില്ല. നൂറ്റാണ്ടുകൾകൊണ്ടു രൂപപ്പെട്ട ഒരു സംസ്കാരം.

Image result for DISHA RAVIനമുക്കിവിടെ ഇപ്പോൾ അതിന്റെ അത്യാവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അല്ലെങ്കിൽ 21 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്ക് നിയമവ്യവസ്‌ഥയുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമായിരുന്നില്ല. അജ്മൽ കസബിനു കിട്ടിയ നീതിയാണ് ദിശ രവിയ്ക്കു കിട്ടാതെ പോകുന്നത്.

നമ്മുടെ സ്വാതന്ത്ര്യത്തിനു നമ്മൾ കൊടുത്ത വില പേരില്ലാതെയും ആളറിയാതെയും നരകിച്ചു തീർന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ്.അതിൽനിന്നു മാപ്പെഴുതി രക്ഷപ്പെട്ടു വീര സവർക്കർമാരായവർ അത്രയൊന്നുമില്ല നമ്മുടെ ചരിത്രത്തിൽ. തീർന്നുപോയവരാണ് അധികവും.മാപ്പുവീരന്റെ നേരവകാശികൾക്കു unearned suffering is redemptive എന്ന് മാർട്ടിൻ ലൂഥർ കിംഗ് പറഞ്ഞത് മനസിലാവില്ല. അവർക്കതു ശീലമില്ല.


Karthik Hariharan

മനസ്സിൽ തോന്നുന്ന എന്തും എഴുതി കുറിക്കുന്ന ഇടമയാണ് ഞാൻ ഫേസ്ബുക്കിനെ കാണുന്നത്. അഭിപ്രായത്തിനോട് എത്ര പേർ യോജിക്കുന്നുവെന്നോ വിയോജിക്കുന്നുവെന്നോ ഉള്ള കണക്കുകൾ സൂക്ഷിക്കാറുമില്ല, എത്ര റിയാക്ഷനുകൾ അഥവാ റീച് കിട്ടി എന്നതും എന്റെ വിഷയമല്ല. പക്ഷെ എഴുത്തിനോട് യോജിച്ചായാലും വിയോജിച്ചായാലും പ്രതികരിക്കുന്നവരോട് സംവദിക്കാനും സമയം കണ്ടെത്താറുണ്ട്.പറഞ്ഞു വന്നത് ഇങ്ങനെയൊക്കെ എത്രകാലം മുന്നോട്ട് പോകാൻ പറ്റും എന്നാണ്. എന്താണ് ദിഷചെയ്ത തെറ്റേന്ന് അറിയാമോ? ഒരു ഉദാഹരണത്തിലൂടെ പറയാം. ഒരു കണ്ടം കളി ക്രിക്കറ്റ് ടീമിനെ എനിക്ക് സെറ്റ് ആക്കണം. എന്റെ ഫേസ്ബുക്ക് സുഹൃത്തുകളിൽ നിന്നും കുറച്ചു പേരെ എടുത്താൽ കൊള്ളാമെന്നുണ്ട്. അതുകൊണ്ട് ഞാൻ താല്പര്യമുള്ളവർക്ക് സ്വാഗതം എന്ന ഒരു പോസ്റ്റ് ഇടുന്നു. താല്പര്യമുള്ളവർ എല്ലാരും ബാറ്റും ബോളും ഹെൽമെറ്റും പാഡും തുടങ്ങി മുഴുവൻ ക്രിക്കറ്റ് ‘ടൂൾകിറ്റു’കളും എടുത്തു ഒരു സ്ഥലത്തു ഒരു പ്രത്യേക സമയത്തു എത്തണം എന്ന് പറയുന്നു. കഥ കഴിഞ്ഞു. ടൂൾകിറ്റ് ഉണ്ടാക്കിയ വകയിൽ ഇന്ന് രാത്രി പോലീസ് എന്റെ വീട് വളയുന്നു, രാജ്യദ്രോഹകുറ്റങ്ങൾ ഉൾപ്പെടെ തലയിൽ ചാർത്തി തരുന്നു.

ഈ പറഞ്ഞതു കേട്ടിട്ട് ചിരി വരുന്നുണ്ടോ? എന്നാൽ അതാണ് ദിഷയുടെ കാര്യത്തിൽ നടന്നത്. കർഷക സമരവേദികളിൽ പങ്കെടുത്തു ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ താല്പര്യമുള്ളവരോട് എന്തൊക്കെ സാധനങ്ങൾ എടുക്കണം എങ്ങനെ വരണം എന്നിവ വച്ചു ആ കുട്ടി ഒരു ഗൂഗിൾ ഡോക്യൂമെന്റ് ഉണ്ടാക്കി. ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകയുപ്പെടെ ആ ഡോക്യൂമെന്റ് എന്ന ടൂൾകിറ്റ് ഷെയർ ചെയ്തു. ഇന്ന് അവൾ രാജ്യദ്രോഹിയാണ്, ഒപ്പം ഈ വകയിൽ വേറെയും കുറേപ്പേരെ പൊക്കുന്നുണ്ട്. ഇതൊക്കെയാണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നത്.ചുരുക്കി പറഞ്ഞാൽ സർക്കാരിനെതിരെ ഒരു കുഞ്ഞു വിമർശനം ഉന്നയിച്ചാൽ പോലും നിങ്ങൾ രാജ്യദ്രോഹിയാകും. ഇത്രയൊക്കെ ആയിട്ടും നമ്മൾ നമ്മളെ തന്നെ വിളിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ്, മൈ ഫുട്ട് 🖕
എന്തൊക്കെ പറഞ്ഞാലും നീയൊക്കെ ജയിലിൽ അടയ്ക്കുമെങ്കിൽ അടയ്ക്ക്, നിന്റെയൊക്കെ തോന്നിയവാസം കേട്ടുകൊണ്ടിരിക്കാൻ എനിക്കാവില്ല, ദിഷയ്ക്കും മറ്റുള്ളവർക്കും കർഷക സമരത്തിനും ശക്തമായ ഐക്യദാർഢ്യം ✊️