പച്ചത്തെറിയും പുലയാട്ടും പറഞ്ഞു നടക്കുന്ന ഈ മനുഷ്യൻ ഒരുകാലത്തു ഇന്ത്യൻ പോലീസ് സർവീസിൽ ഉണ്ടായിരുന്നു; കേരള പോലീസിന്റെ തലവനായിരുന്നു

0
309

KJ Jacob

ഉത്തരേന്ത്യയിലുള്ള എന്റെ ഒരു സുഹൃത്ത് പറയുന്നത് അവളുടെ കുഞ്ഞ് കല്ലിൽതട്ടിവീണാൽ ഓടിച്ചെന്നെടുത്തു സമാധാനിപ്പിക്കുന്ന അയൽക്കാരിയാണ് ഏറ്റവും വഷളായ ഇസ്‌ലാമോഫോബിയ കൊണ്ടുനടക്കുന്നത് എന്നാണ്. ഈ മനുഷ്യരൊന്നും അവരിൽത്തന്നെ മോശം മനുഷ്യരല്ല. വീഴുന്നത് ഒരു മുസ്ലിമായാലും ആദ്യ പ്രതികരണം ഓടിച്ചെന്നെടുക്കുക എന്നതായിരിക്കും. പക്ഷെ നിരന്തരം വെറുപ്പ് ശ്വസിച്ച് അവരുടെ സ്വഭാവം അവരറിയാതെ മാറുകയാണ്. നമ്മൾ സാധാരണ മനുഷ്യർ കൊണ്ടുനടക്കാത്ത ഒരു ശത്രുവിനെ അവർ കൊണ്ടുനടക്കുകയാണ്; അതുകൊണ്ടുതന്നെ ഒരു സാഹചര്യത്തിൽ അവരെന്താണ് ചെയ്യുക എന്നത് നമുക്കോ അവർക്കുതന്നെയോ പ്രവചിക്കുക വയ്യ.

ഓർക്കുക: ടി പി സെൻകുമാർ ഒരു മോശം മനുഷ്യനായിരുന്നില്ല. കേരള കേഡറിലെ ഏറ്റവും നല്ല ഓഫീസര്മാരില് ഒരാളായിരുന്നു പ്രൊഫഷണൽ ജീവിതത്തിന്റെ മുക്കാല്ഭാഗവും. ഒരു രൂപയുടെ അഴിമതി കാണിച്ചതായി ഒരാരോപണവും ഇന്നേവരെ ഉയർന്നിട്ടില്ല. ഇപ്പോൾ നോക്കൂ, നമ്മുടെ ശത്രുക്കൾ പോലും ഇങ്ങിനെ ആവരുതെന്നു അദ്ദേഹത്തിൻറെ ഫേസ്ബുക്ക് വോൾ കാണുമ്പോൾ നമ്മളോർത്തുപോകും. പച്ചത്തെറിയും പുലയാട്ടും പറഞ്ഞു നടക്കുന്ന ആ മനുഷ്യൻ ഒരുകാലത്തു ഇന്ത്യൻ പോലീസ് സർവീസിൽ ഉണ്ടായിരുന്നു; കേരള പോലീസിന്റെ തലവനായിരുന്നു എന്ന് നമ്മൾ അവിശ്വസനീയതയോടെ ഓർക്കും. അദ്ദേഹം പഠിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള, പ്രയോഗിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള ആൾക്കൂട്ട മനഃശാസ്ത്രമൊക്കെ എങ്ങുപോയി എന്ന് നമ്മൾ സങ്കടത്തോടെ അമ്പരക്കും.
അതിലദ്‌ഭുതമില്ല. എന്റെ സുഹൃത്തിന്റെ അയൽക്കാരിയെപ്പോലെ, ഡോ. സെന്കുമാറിനെപ്പോലെ മാറിപ്പോയവർ ചരിത്രത്തിലുണ്ട്.

രക്തം കട്ടിപിടിക്കുന്ന ഒരു ചരിത്രം Jose Joseph Kochuparampil എഴുതിയത് വായിക്കുക. നമ്മളുടെ സുഹൃത്തുക്കളോടു സംവദിക്കുക. അവരോടു കരുണയുള്ളവരായിരിക്കുക. മനുഷ്യരായിരിക്കാൻ അവരെ സഹായിക്കുക. അത് നമ്മുടെ ഉത്തരവാദിത്തമാണ്.


രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ഫാസിസ്റ്റ് ശക്തികളുടെ മുഖ്യ കൊണാണ്ടറന്മാരിൽ പലരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് ചരിത്രമാണ്. പിടുത്തം വീണ വില്ലന്മാരിൽ ഭൂരിഭാഗവും വിചാരണക്കോടതികളിൽ പൊട്ടിക്കരയുകയും തലകറങ്ങി വീഴുകയുമൊക്കെ ചെയ്തു.
പക്ഷേ യുദ്ധാനന്തരലോകം ഞെട്ടലോടെ കേട്ട ഒരു വിചാരണ നടന്നത് പിന്നെയും ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ്.
1961ലാണ് പെത്രി ഏർണ എന്ന സ്ത്രീയെ യുദ്ധകാലകുറ്റകൃത്യങ്ങൾക്ക് വിചാരണ ചെയ്തത്.
യുദ്ധം നടക്കുന്ന കാലത്ത് 2 പിഞ്ചുകുട്ടികളുടെ അമ്മയായ ഒരു വീട്ടമ്മയായിരുന്നു അവർ. നാസി പട്ടാളത്തിലെ ഒരു ഉദ്യോഗസ്ഥൻ്റെ ഭാര്യ.
1943ൽ, നാസിഭരണം അതിൻ്റെ മൂർത്തീഭാവത്തിൽ നിൽക്കുന്ന കാലത്ത്, ഒരു ദിവസം പെത്രി എർണയുടെ വീടിനടുത്ത് ആറ് ജൂതവംശജരായ കുട്ടികൾ കടന്ന് വന്നു. ജൂതരെ കൂട്ടമായി കോൺസെണ്ട്രേഷൻ ക്യാമ്പുകളിലേയ്ക്ക് തെളിച്ചിരുന്ന ഏതോ ഗ്രൂപ്പിൽ നിന്നും വഴിതെറ്റി വന്നവരായിരുന്നു അവർ.
പെത്രി എർണ അവരെ വീട്ടിനുള്ളിലേയ്ക്ക് വിളിച്ചു. ഭക്ഷണം നൽകി. വിശ്രമിക്കാൻ അനുവദിച്ചു. ഭർത്താവ് തിരിച്ച് വരാൻ കാത്തിരുന്നു.
അയാൾ പതിവിലും വൈകുന്നു എന്ന് മനസ്സിലായപ്പോൾ അവർ ആ കുട്ടികളെ വീടിനടുത്തുള്ള ഒരു പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോരുത്തരെയായി വെടിവെച്ച് കൊന്നു.
ഉവ്വ്, വായിച്ചത് ശരിയാണ്
സ്വന്തം കുഞ്ഞുങ്ങൾ വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്ന അതേ സമയത്ത്, അവർ ആറ് കുട്ടികളെ വെടിവെച്ചിട്ടു.
അവരുടെ ചോദ്യം ചെയ്യൽ ട്രാൻസ്ക്രിപ്റ്റ് ഇൻ്റർനെറ്റിൽ ലഭ്യമാണ്.
Question: How old were these children?
Answer: The ages of the children were difficult to determine, since they were so poorly clothed and emaciated. As far as I can recall, the children were between 8 and 12 years old.
Question: How was it possible that you, yourself a mother of 2 small children, could shoot innocent Jewish children?
Answer: I am unable to grasp at this time how in those days I was in such a state as to conduct myself so brutally and reprehensibly- shooting Jewish children. However earlier I had been so conditioned to fascism and the racial laws, which established a view toward the Jewish people. As was told to me, I had to destroy the Jews. It was from this
mindset that I came to commit such a brutal act .
Question: How did the children behave as you shot them?
Answer: When I shot the first 2 children, they were in the first moment shocked and immediately began to cry. Then they stopped crying and started instead to wimper/wail. However I did not allow myself to be moved by this and shot the others until they all lay
in the gully. None of the children attempted to run away, since, as I could see from their appearance, they had been in transit for several days and were totally exhausted.
വീണ്ടും എടുത്ത് പറയുന്നു – പെത്രി എർണ നാട് മുഴുവൻ നടന്ന് വർഗ്ഗീയവിഷം പ്രചരിപ്പിക്കുന്ന ഒരു നാസി ജിഹ്വ ആയിരുന്നില്ല. ആയുധവുമായി ജൂതഭവനങ്ങൾ കയറിയിറങ്ങി ആളുകളെ കൊല്ലുന്ന ഒരു കൊലയാളിയായിരുന്നില്ല.
സ്വന്തം ഭർത്താവിനെയും കുട്ടികളെയും കുടുംബത്തെയും നോക്കി ജീവിച്ചിരുന്ന ഒരു ശരാശരി വീട്ടമ്മ.
തൻ്റെ മക്കൾക്ക് സമരായി കാണേണ്ടിയിരുന്ന ആറ് കുരുന്നുകളെ പൂർണ്ണബോദ്ധ്യത്തോടെ വെടിവെച്ച് കൊല്ലാൻ ആ ശരാശരി വീട്ടമ്മയെ പ്രാപ്തയാക്കിയ ആശയധാരകളാണ് ഇന്നും നാം തെരുവിൽ കാണുന്നത്.
അപരവിദ്വേഷം മാത്രം കൈമുതലാക്കിയ ആശയധാര പിൻപറ്റുന്നവർ എല്ലാം പെത്രി എർണയ്ക്ക് സമരാണ്.
തിരിച്ച് പണി കിട്ടുമെന്നോ , പോലീസ് പിടിക്കുമെന്നോ പേടിയുള്ളവർ തത്ക്കാലം അടങ്ങിയിരിക്കുന്നു എന്ന് മാത്രം.
പോലീസും ഭരണകൂടവും പ്രത്യക്ഷത്തിൽ തന്നെ പിന്തുണയ്ക്കുന്ന കാലത്ത് അവർ മുഖംമൂടി ധരിച്ച് കൊല്ലാനിറങ്ങും. അപ്പോഴും ധൈര്യമില്ലാത്തവർ “നന്നായിപ്പോയി” എന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കും.