കോൺഗ്രസുകാരുടെ നയം കൊറോണ വന്ന് കുറേപേർ മരിച്ചുവീഴണം; എന്നിട്ടു ശവങ്ങളുടെ കണക്കെടുപ്പ് നടത്തണം, അതവർ ഉറപ്പു വരുത്തും, അതവരുടെ നയമാണ്

37

KJ Jacob

യു ഡി എഫ് സമരക്കാരോട് പ്രതിഷേധം അറിയിച്ചുകൊണ്ട് പലരുടെയും പോസ്റ്റുകൾ കാണുന്നു.അങ്ങിനെ പറയരുത്. അത് യു ഡി എഫ് നേതാക്കളുടെ നയമാണ്; അത് നടപ്പാക്കാൻ അവർക്കു അവകാശമുണ്ട്; ഇതൊരു ജനാധിപത്യ രാജ്യമാണ്; ഉത്തര കൊറിയയും ചൈനയുമല്ല .എന്താണ് ആ നയം?

രണ്ടു നേതാക്കൾ അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.”കൊറോണ പോയി എന്ന് എൽ ഡി എഫ് അഹങ്കരിക്കേണ്ടതില്ല.” ജോസഫ് വാഴക്കനാണ്; കോൺഗ്രസിന്റെ പ്രമുഖ നേതാവാണ്.അതായത് ഏതെങ്കിലും വിധത്തിൽ കൊറോണയെ വരുതിയ്ക്കു നിർത്താൻ ഈ സംസ്‌ഥാനത്തെ ജനങ്ങൾ ശ്രമിക്കേണ്ടെന്നു പറഞ്ഞു വെച്ചിട്ടുണ്ട്. ഇതുവന്നു കുറേപേർ മരിച്ചുവീഴണം; എന്നിട്ടു ശവങ്ങളുടെ കണക്കെടുപ്പ് നടത്തണം. അതവർ ഉറപ്പു വരുത്തും. അതവരുടെ നയമാണ്.

അത് മനസിലാകാത്തവർക്കുവേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരു മറയുമില്ലാതെ പറഞ്ഞിട്ടുണ്ട്:”ഇതുകഴിഞ്ഞു ഒരു പ്രളയം, അതുകഴിഞ്ഞു ഒരു വരൾച്ച, അതുകഴിഞ്ഞു ഒരു സാമ്പത്തിക കുഴപ്പം.” മനുഷ്യർ അസുഖം വന്നും പ്രളയത്തിലും വരൾച്ചയിലും നരകിച്ചും പട്ടിണി കിടന്നും ചാകണം. അപ്പോൾ സർക്കാരിന് സഹായിക്കാൻ പറ്റാത്ത വിധത്തിൽ ഇവിടെ സാമ്പത്തിക കുഴപ്പം ഉണ്ടാകണം.ഇല്ലെങ്കിൽ ഉണ്ടാക്കണം.അതിനുള്ള ശ്രമമാണ്.

ഓർക്കുക, സമരം ചെയ്യാൻ അവർക്കു അവകാശമുണ്ട്; ഇത് ചൈനയും ഉത്തര കൊറിയയും ഒന്നുമല്ല; ജനാധിപത്യ രാജ്യമാണ്.സഹജീവികൾ നരകിച്ചു ചത്തുപോകണം എന്ന് പറയാൻ നേതാക്കൾക്ക് അവകാശമുള്ള രാജ്യം.അവരെ തടയരുത്.