Connect with us

കേരളത്തിലെ മാധ്യമങ്ങൾക്കു ഇടതുപക്ഷമെന്നാൽ ചന്ദനം പോലെയായിരിക്കണം, വലതുപക്ഷമായാൽ ആനയിടുന്ന പിണ്ടം പോലെയായാലും വിഷയമില്ല

ഇത് ഡിപ്ലോമാറ്റിക് ബാഗിലല്ല വന്നത് എന്ന് തർക്കിച്ചുനടന്ന ഒരു കേന്ദ്രമന്ത്രി നമുക്കുണ്ട്, വി മുരളിധരൻ. അദ്ദേഹം സാധാരണ മന്ത്രിയല്ല, ഇക്കാര്യങ്ങളെക്കുറിച്ച് അറിയാൻ ബാധ്യതപ്പെട്ട, ഇതുമായി ബന്ധപ്പെട്ടു ബാഗ് തുറക്കാൻ കസ്റ്റംസിന്

 21 total views,  4 views today

Published

on

KJ Jacob 

സ്വർണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പാർലെമെന്റിൽ വച്ച രേഖയിൽ രണ്ടു കാര്യങ്ങൾ പറയുന്നുണ്ട്.
ഒന്ന്: അത് ഡിപ്ലോമാറ്റിക് ബാഗിലാണ് വന്നത്.
രണ്ട്: അത് ഒരു ഡിപ്ലോമാറ്റിനാണ് വന്നത്.

ഇത് ഡിപ്ലോമാറ്റിക് ബാഗിലല്ല വന്നത് എന്ന് തർക്കിച്ചുനടന്ന ഒരു കേന്ദ്രമന്ത്രി നമുക്കുണ്ട്, വി മുരളിധരൻ. അദ്ദേഹം സാധാരണ മന്ത്രിയല്ല, ഇക്കാര്യങ്ങളെക്കുറിച്ച് അറിയാൻ ബാധ്യതപ്പെട്ട, ഇതുമായി ബന്ധപ്പെട്ടു ബാഗ് തുറക്കാൻ കസ്റ്റംസിന് നിയമപ്രകാരം അനുമതി കൊടുത്ത വിദേശകാര്യ വകുപ്പിലെ മന്ത്രിയാണ്.ഈ പാഴ്‌സൽ വന്ന ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയുള്ള രണ്ടു പേരിൽ ഒരാളായ ചാർജ് ഡി അഫയേഴ്‌സ് എന്ന് വിളിക്കുന്ന അറ്റാഷെയെ ആർക്കാണ് സംശയം എന്ന് ചോദിച്ച ഒരേയൊരാൾ ശ്രീമാൻ മുരളീധരനാണ്. സ്വർണ്ണം വിട്ടുകിട്ടാൻ കസ്റ്റംസിലേക്കു ആദ്യം വിളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്നിന്നാണ് എന്ന് പറഞ്ഞത് ബി ജെ പി യുടെ സംസ്‌ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനാണ്.

എന്തടിസ്‌ഥാനത്തിലാണ് ഈ രണ്ടു നേതാക്കളും കേസന്വേഷണത്തിൽ ഇടപെട്ടുകൊണ്ട് സംസാരിച്ചത്, എന്ത് തെളിവുകളാണ് അവർ അന്വേഷണ ഏജൻസിയ്ക്കു മുൻപിൽ കൊടുത്തത് എന്ന കാര്യങ്ങളിൽ ആർക്കും ഒരു സംശയവുമില്ല, പ്രതിഷേധവുമില്ല.അന്തിചർച്ചക്കാർക്കു അതൊരു വിഷയമേയല്ല.മാസം രണ്ടു കഴിഞ്ഞു ഈ കേസിൽ ചർച്ച തുടങ്ങിയിട്ട്.ഈ കേസിലൊരിടത്തും ഇടതുമുന്നണിയുടെ മന്ത്രിമാർക്കെതിരെയോ നേതാക്കൾക്കെതിരെയോ പോയിട്ട് ആ മുന്നണിയ്ക്കു വോട്ടു ചെയ്തു എന്ന് കരുതാവുന്ന ഒരാൾക്കെതിരെ പോലും ഒരു കേസുമില്ല.എങ്കിലും എല്ലാ ദിവസവും രാവിലെ മുതൽ ഏതാനും മണിക്കൂറുകൾ ഇടതുമുന്നണി പ്രതിസ്‌ഥാനത്താണ്. മണിക്കൂറുകൾകൊണ്ട് ആ വാർത്തകൾ പൊളിയും. അന്തിചർച്ചയിൽ പക്ഷെ വീണ്ടും പ്രതിയാകും.ഒരാഴ്ച കഴിയുമ്പോൾ ആ ആരോപണങ്ങൾ പൊടിപോലുമില്ലാതാകും.


എൻ ഐ എ യും കസ്റ്റംസും ഈ ഡി യും കൊണ്ടുപിടിച്ചു അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയുടേ ഓഫീസിൽ നിന്നും പോയ വിളി കണ്ടെത്താനായില്ല.പക്ഷെ കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞ കള്ളങ്ങൾ അദ്ദേഹത്തിൻറെ സഹപ്രവർത്തകൻ പാർലമെന്റിൽ പൊളിച്ചു. കേരളത്തിൽ പരിപൂർണ്ണ നിശ്ശബ്ദത.അപ്പോഴും ഒരു കേസിലും ഇന്നുവരെ പ്രതിയല്ലാത്ത ജലീൽ രാജിവയ്ക്കണം; അതിനു നമ്മൾ ഏതറ്റവും വരെയും പോകും. അയാൾ കേരളത്തിൽ വണ്ടിയോടിച്ചു നടന്നാൽ ജീവന് ഭീഷണിയുണ്ട്, അത് നമ്മൾ കാണില്ല. സർക്കാരിനെതിരെയാണ് നിലപാടെങ്കിൽ കേന്ദ്രത്തിലേതു സർക്കാരല്ല എന്നുണ്ടോ?


കേരളത്തിലെ മാധ്യമങ്ങൾക്കു ഇടതുപക്ഷമെന്നാൽ ഗുരുവായൂരിലേക്കരയ്ക്കുന്ന ചന്ദനം പോലെയായിരിക്കണം, ഒരു തരിപോലുമില്ലാതെ വെണ്ണപോലെയിരിക്കണം.വലതുപക്ഷമായാൽ അവിടത്തെ ആനയിടുന്ന പിണ്ടം പോലെയായാലും വിഷയമില്ല. എന്ത് തരം സ്വതന്ത്ര മാധ്യമപ്രവർത്തനത്തെപ്പറ്റിയാണ് സാർ, നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്?

 22 total views,  5 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment9 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment2 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment1 week ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement