ഈ സ്ത്രീ പഠിച്ച സർവ്വകലാശാല ഇതുപോലെ പത്തെണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ പൂട്ടിപ്പോകുന്നതിൽ എനിക്ക് സങ്കടമില്ല

115

KJ Jacob

വലിച്ചുകയറ്റിയാൽ മാത്രം ബസിൽ കയറുന്ന നടപ്പുദീനക്കാർ ചേട്ടന്മാരായുള്ള അധമമനുഷ്യർ ലോകത്തു അപൂർവ്വമായതു കൊണ്ടാണെന്നു തോന്നുന്നു, ഇന്ത്യയിലെ ഹതഭാഗ്യരായ മനുഷ്യർ, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് നടക്കുന്ന, അതിനിടയിൽ മരിച്ചുപോകുന്ന, പതിനായിരങ്ങൾ, അവരുടെ കുഞ്ഞുങ്ങൾ, ഇന്ന് ലോകത്തിന്റെ വേദനയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അവരുടെ അനുഭവങ്ങൾ സ്‌ഥിരം വാർത്തയാണ്. അവരിൽ ചിലർക്കൊപ്പം ചെന്നിരുന്നു, അവരോടു കാര്യങ്ങൾ ചോദിച്ചു എന്ന കുറ്റമാണ് രാഹുൽ ഗാന്ധി ചെയ്തത്. അതിനോട് കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ പ്രതികരണമാണ്: “എന്തിനാണ് അവരുടെ അടുത്തു ചെന്നിരുന്നു വർത്തമാനം പറഞ്ഞു അവരുടെ സമയം കളയുന്നത്? എന്നാൽപ്പിന്നെ അവരുടെ കുട്ടികളെയും ബാഗുമൊക്കെ എടുത്തു അവർക്കൊപ്പം നടന്നുകൂടായിരുന്നോ?”

അവരുടെ മുഖഭാവം നോക്കുക. നടക്കുന്ന മനുഷ്യരെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ഈ സ്ത്രീയുടെയും അവരുടെ നേതാക്കളുടെയും ഉറപ്പുകൾക്കുമേൽ ദൈന്യതയ്ക്കിടയിലും പരിഹാസച്ചിരി പൊഴിച്ച്, ഒരുവേള ഒന്ന് നീട്ടിത്തുപ്പി, നടന്നുനീങ്ങുന്ന ആ മനുഷ്യർ അധമസംഘത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങി എന്നുവേണം കണക്കാക്കാൻ. പി എസ്: ഈ സ്ത്രീ പഠിച്ച സർവ്വകലാശാല ഇതുപോലെ പത്തെണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ പൂട്ടിപ്പോകുന്നതിൽ എനിക്ക് സങ്കടമില്ല.