രണ്ടു കാര്യങ്ങളിൽ കേരളത്തിലെ മനുഷ്യർ കരുതിയിരിക്കണം

802

KJ Jacob എഴുതുന്നു 

രണ്ടു കാര്യങ്ങൾ കേരളത്തിലെ മനുഷ്യർ കരുതിയിരിക്കണം എന്ന് ഞാൻ കരുതുന്നു.

ഒന്ന്:

കഴിഞ്ഞ ദിവസങ്ങളിൽ മിക്കവാറും മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ടു കേരളത്തിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം നടത്തി എന്നും മൂന്നുപേരെ ചോദ്യം ചെയ്‌തെന്നും ഒരാളെ അറസ്റ്റ് ചെയ്‌തെന്നുമാണ്. എന്നാൽ എൻ ഐ എ പറഞ്ഞതൊന്നും അങ്ങിനെയല്ല.കേരളത്തിൽനിന്ന് ഐ എസിൽ ചേരാൻ പോയവരുടെ 2016 -ഇൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ആളുകളെ ചോദ്യം ചെയ്തു എന്നും ഒരാളെ അറസ്റ്റ് ചെയ്തു എന്നുമാണ് അവർ പറയുന്നത്. അതിലൊരാളെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

KJ Jacob
KJ Jacob

എന്നുവച്ചാൽ ഐ എസ് ഐ എസ് മതം പിന്തുടരുന്നവർ കേരളത്തിലുണ്ട് എന്ന് സംശയിക്കാവുന്ന അവസ്‌ഥയുണ്ട്; അങ്ങനെയുള്ളവരുടെ പിറകെ അന്വേഷ ഏജൻസിയുണ്ട്, പക്ഷെ അതിനെ ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെടുത്തിയത് മാധ്യമങ്ങളാണ്, അന്വേഷണ ഏജൻസിയല്ല. ശ്രീലങ്കയിൽ സ്ഫോടനം നടന്നാലും ആളെ പൊക്കുന്നത് കേരളത്തിൽ എന്നൊരു പ്രചരണം നടത്താൻ സംഘികൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന മാധ്യമങ്ങൾ ചെയ്യുന്നത് മര്യാദകേടാണ്. ആളുകൾ അത് അറിഞ്ഞിരിക്കേണ്ടതുണ്ട്.

( എൻ ഐ എ യുടെ രണ്ടു പത്രക്കുറിപ്പുകളുടെ ലിങ്ക് കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്. അതിലെവിടെയും ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെടുത്തുന്ന ഒന്നുമില്ല. രണ്ടാമത്തെ പത്രക്കുറിപ്പിൽ പോലും ലങ്കൻ ഭീകരന്റെ വിഡിയോകൾ/പ്രസംഗങ്ങൾ കേൾക്കാറുണ്ട് എന്ന് അറസ്റ്റിലായ ആൾ സമ്മതിച്ചു എന്നേയുള്ളൂ.)

രണ്ട്:

ഈസ്റ്റർ സ്ഫോടനങ്ങൾ ലോകം മുഴുവൻ അപലപിക്കുകയുണ്ടായി. പലരും അത് ന്യൂസില്ണ്ടിലെ സ്ഫോടനങ്ങളുമായി ബന്ധമെടുത്തി; മരിച്ച കുഞ്ഞുങ്ങളെ മുൻനിർത്തി നഷ്ടം ആരുടെയായാലും ഒരുപോലെ എന്ന് പറഞ്ഞു. ഞാൻ സോഷ്യൽ മീഡിയയിൽ കണ്ട മിക്കവാറും കമന്റുകൾ അതായിരുന്നു. പലപ്പോഴും മതവാദ നിലപാടെടുക്കുന്നവര്പോലും ഇക്കാര്യത്തിൽ ശ്രീലങ്കൻ തീവ്രവാദികളെ തള്ളിപ്പറഞ്ഞാണ് പോസ്റ്റുകളിട്ടത്.

അപ്പോഴാണ് ISIS ആ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. വാർത്തകളനുസരിച്ച് ആ സ്ഫോടനത്തിന്റെ പിറകിൽ പ്രവർത്തിച്ചവരെയെല്ലാം ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ന്യൂസിലാൻഡ് സ്‌ഫോടനത്തിനു പകരം ചോദിക്കണം എന്ന ISIS പരസ്യആഹ്വാനത്തിന്റെകൂടെ പശ്ചാത്തലത്തിലായിരുന്നു അത്.

അതിനോടുള്ള ചില പ്രതികരണങ്ങൾ എനിക്ക് അവിശ്വസനീയമായിത്തോന്നി. ഇന്ത്യയിൽ നടന്ന ചില സ്ഫോടനങ്ങൾ ആദ്യം മുസ്ലിങ്ങളുടെ തലയിൽ വച്ചിട്ട് പിന്നീട് അത് ഇപ്പോൾ ബി ജെ പി സ്‌ഥാനാർഥി ആയ പ്രഗ്യ സിങ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനാ വക ബോംബുകളെന്നു ഇന്ത്യൻ അന്വേഷകർ കണ്ടുപിടിച്ചു; ആ അനുഭവം വച്ച്, ശ്രീലങ്കൻ സ്ഫോടനം അവിടത്തെ ബുദ്ധ ഭീകരന്മാർ നടത്തിയതാണ് എന്നാണ് കണ്ടുപിടിത്തം.

മലേഗാവ് സ്ഫോടനത്തിന്റെ പേരിൽ മുസ്ലിങ്ങൾ ആദ്യം അറസ്റ്റിലായി എന്നത് സത്യം. പക്ഷെ ഒരു മുസ്ലിം സംഘടനയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. പിന്നീടാണ് താക്കൂറിന്റെ ഭീകര സംഘടനയുടെ റോൾ പുറത്തുവരുന്നത്. അതെ സമീകരണമാണ് ലങ്കൻ ആക്രമണത്തിലും നടത്താൻ നോക്കുന്നത്.

മലേഗാവിന്റെ തെറ്റായ ഉദാഹരണം കാട്ടി ഐ എസ്സിനെ വെള്ളപൂശിക്കൊടുക്കാൻ നടക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്ന് അവർ പറയേണ്ടതുണ്ട്. അങ്ങിനെ നടക്കുന്നവർ നമ്മുടെ ഇടയിലും ഉണ്ട് എന്ന കാര്യവും നമ്മളോർക്കേണ്ടതുണ്ട്.

എന്നുവച്ചാൽ അവനവന്റെ ധാരണകൂടി ചേർത്തുവച്ചു വേണം ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തീരുമാനത്തിലെത്താൻ,.

എന്റെ ഫീഡിൽ വന്ന ഒരു പോസ്റ്റും അതിന്റെ താഴെ ഞാനിട്ട ഒരു കമറ്റും, അതിൽ നടന്ന ചെറു ചർച്ചയും അതേപടി കൊടുക്കുന്നു.

—–

“കൊളംബോ ഭീകരാക്രമണം; പിന്നിൽ ബുദ്ധഭീകരത തന്നെയെന്ന് ഉറച്ചുവിശ്വസിക്കുന്നു. കൃത്യം ഐസിസ്‌ ഏറ്റെടുത്തല്ലോ എന്നാണെങ്കിൽ, ഇന്ത്യയിൽ ഹിന്ദുത്വർ നടത്തിയിട്ടുള്ള മാലേഗാവ്‌ അടക്കമുള്ള ഡസനിലധികം ഭീകരാക്രമങ്ങൾ തുടക്കത്തിൽ ‌ഉത്തരവാദിത്വം ഏതെങ്കിലും അറബി പേരുള്ള സംഘടനകൾ ഏറ്റെടുത്തതായി വർത്തകൾ വന്നിരുന്നല്ലോ, പിന്നീട്‌ പഴുതടച്ച അന്വേഷണം നടന്നപ്പോൾ മാത്രമാണ്‌‌ പിന്നിൽ ഹിന്ദുത്വ ശക്തികളാണ്‌ പ്രവർത്തിച്ചത്‌ എന്നു വ്യക്തമാവുന്നത്‌, മാത്രമല്ല അന്വേഷണത്തിനു നേതൃത്വംകൊടുത്ത ഹേമന്ദ്‌ കർക്കരയെ അടക്കം അവർ കൊന്നുകളയുകയുംചെയ്തു. ഹിന്ദുത്വ ഭീകരതയും ബുദ്ധഭീകരതയുംതമ്മിൽ പൊക്കിൾക്കൊടി ബന്ധമാണ്‌‌, കെട്ടിലും മട്ടിലും വളർച്ചയിലും ആശയങ്ങളിലും അവ പുലർത്തുന്ന സമാനതകൾ തമ്മിലുള്ള അന്തർദ്ധാരയെ കുറിച്ചുള്ള സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. സെനോഫോബിയ വളർത്തുന്നത്‌ ഒരു പയറ്റിത്തെളിഞ്ഞ ഭരണകൂടതന്ത്രമായതുകൊണ്ടും ശ്രീലങ്കയിൽ ഭരണകൂട പിന്തുണയോടെ പ്രവർത്തിക്കുന്ന ബുദ്ധഭീകരത ഒരു യാഥാർത്ഥ്യമായതുകൊണ്ടും, കൊളമ്പോ ഭീകരാക്രമണത്തെ കുറിച്ചുള്ള, ഭരണകൂടഭാഷ്യത്തെ അവഗണിക്കുന്നു.”

ഈ പോസ്റ്റിന്റെ അടിയിൽ ഞാൻ ഇങ്ങിനെ ചോദിച്ചു:

“മാലേഗാവ്‌ അടക്കമുള്ള ഡസനിലധികം ഭീകരാക്രമങ്ങൾ തുടക്കത്തിൽ ‌ഉത്തരവാദിത്വം ഏതെങ്കിലും അറബി പേരുള്ള സംഘടനകൾ ഏറ്റെടുത്തതായി വർത്തകൾ വന്നിരുന്നല്ലോ,”
ഉവ്വോ?

പോസ്റ്റ്മാൻ: KJ Jacob സമീപകാലത്ത്‌ ഇന്ത്യയിൽ നടന്നിട്ടുള്ള ഏതൊക്കെ ഭീകരാക്രമങ്ങളാണ്‌ ഇന്ത്യൻ മുജാഹിദീൻ ഏറ്റെടുക്കാതിരുന്നിട്ടുള്ളത്‌?.

KJ Jacob: നിങ്ങൾ പറയൂ. മലേഗാവ് ആക്രമണം ഏത് അറബിപ്പേരുള്ള സംഘടനയാണ് ഏറ്റെടുത്തിട്ടുള്ളത്?

പോസ്റ്റ്മാൻ: KJ Jacob ഇന്ത്യൻ മുജാഹിദീൻ, കുറേ മുസ്ലിം ചെറുപ്പക്കാർ അപ്പേരിൽ വർഷങ്ങളോളം ജയിലിലും കിടന്നിട്ടുണ്ട്‌.

KJ ജേക്കബ്: കാടും പടലും തല്ലാതെ. ഏത് അറബിപ്പേരുള്ള സംഘടനയാണ് മലേഗാവ് സ്ഫോടനത്തിന്റെ ഉത്തരവാദിട്ടം ഏറ്റത്?

പോസ്റ്റ്മാൻ: KJ Jacob ഇന്ത്യൻ മുജാഹിദീൻ, മുജാഹിദീൻ എന്താ അറബിയല്ലേ?..

ഒരു സഹോ: ഇന്ത്യൻ മുജാഹിദീൻ പിന്നെ സംസ്കൃതമാണോ സഹോ

KJ ജേക്കബ്: പോസ്റ്റ്മാൻ, ഇന്ത്യൻ മുജാഹിദീൻ മാലേഗാവ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തമേറ്റിരുന്നോ?

പോസ്റ്റ്മാൻ: KJ Jacob ഒരേചോദ്യംതന്നെ തിരിച്ചും മറിച്ചും ചോദിക്കുന്നതെന്തിനാണ്‌?.

KJ ജേക്കബ്: പോസ്റ്റ്മാൻ, ഒരേ ചോദ്യം നേരെ തന്നെയാണ് ചോദിക്കുന്നത്. മലേഗാവ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇന്ത്യൻ മുജാഹിദീൻ ഏറ്റെടുത്തു എന്നതിന് ഒരു തെളിവ് തരൂ. ഞാൻ നിർത്തും

സഹോ 2: KJ Jacob അവനെയൊന്നു ന്യായീകരിക്കാൻ വിടൂ..

സഹോ3: KJ Jacob http://specials.rediff.com/news/2008/jul/27video.htm
rediff.com: Ahmedabad blasts: Indian Mujahideen claims responsibility
SPECIALS.REDIFF.COM
rediff.com: Ahmedabad blasts: Indian Mujahideen claims…
rediff.com: Ahmedabad blasts: Indian Mujahideen claims responsibility
സഹോ 3: KJ Jacob https://www.thehindu.com/…/The…/article14259043.ece

The Malegaon reminder
THEHINDU.COM
The Malegaon reminder
The Malegaon reminder

സഹോ 4: KJ Jacob ,

സഹോ 5: KJ Jacob ഇവിടെ വാടോ ദുരന്തമേ !!

സഹോ 6 : ജേക്കബിനെ കാണുന്നില്ലല്ലൊ, ഏതെങ്കിലും കണ്ടത്തിൽ വീണ് കിടപ്പുണ്ടാകും, ആരെങ്കിലും ഒന്ന് പിടിച്ച് എണീപ്പിക്കണേ!..

KJ ജേക്കബ്: ഈ ലിങ്കുകളിൽ എവിടെയെങ്കിലും മലേഗാവ് സ്ഫോടനം ഇന്ത്യൻ മുജാഹിദീൻ ഏറ്റെടുത്തിരുന്നു എന്നൊരു വരി കാണിച്ചു തരാമോ?

സഹോ 7: അങ്ങിനെ ചോദിക്കരുത് ജേക്കബ് സാർ.
ഇങ്ങിനെ ചോദിച്ച് ഞങ്ങളെ ഉത്തരം മുട്ടിക്കാനാണ് ഭാവമെങ്കിൽ ……See more

സഹോ 8: A group called the Indian Mujahideen has claimed responsibility for the multiple serial blasts in Ahmedabad on Saturday calling it a revenge for the Gujarat riots.
http://specials.rediff.com/news/2008/jul/27video.htm
rediff.com: Ahmedabad blasts: Indian Mujahideen claims responsibility
SPECIALS.REDIFF.COM
rediff.com: Ahmedabad blasts: Indian Mujahideen claims…
rediff.com: Ahmedabad blasts: Indian Mujahideen claims responsibility

സഹോ 8: Shameer K Mundoth, Cp Muhammad Ali Ashkar Lessirey

സഹോ 9 : സഹോ 8 , പുള്ളി വിചാരിച്ചു ഇംഗ്ലീഷ് ഓന് മാത്രേ അറിയൂന്ന്

KJ ജേക്കബ്: Where is Ahmedabad, where is Malegav?

സഹോ 8: KJ Jacob read complete article

KJ Jacob That’s what I have been repeatedly asking: where is that one sentence which says IM claimed responsibility for Malegav blasts?

സഹോ 10 : KJ Jacob

KJ ജേക്കബ്: Dont u understand the post, boss? Its about Malegav blast, not Ahmedabad blast

പോസ്റ്റ്മാൻ: KJ Jacob കേരളത്തിൽ നടന്നിട്ടുള്ള ഡസനിലധികം സ്ഫോടനങ്ങളെ കുറിച്ചാണ്‌ ഞാൻ പറഞ്ഞിട്ടുള്ളത്‌. മാലേഗാവിനെ കുറിച്ച്

—-

എന്നുവച്ചാൽ,

ഒന്ന്: കേരളത്തെ എങ്ങിനെയും ഐ എസ് ഭീകരതയുമായി ബന്ധപ്പെടുത്തിയെ അടങ്ങൂ എന്ന മട്ടിൽ പോലീസ് റിപ്പോർട്ടർമാർ ഇറങ്ങിയിട്ടുണ്ട്.

രണ്ട്: ഐ സ്സിനെ വെള്ള പൂശാനിറങ്ങിയവർ കേരളത്തിലുമുണ്ട്.