കുറുവടിപാർട്ടികൾ ഇവിടെ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്, സൈനികന്റെ ജീവൻ വെച്ച് അർമാദിച്ചുകൊണ്ടാണ് വരവ്

46

KJ Jacob

“തരില്ലൊരു പിടി ഭാരതമണ്ണും”

വീടിനോ നാടിനോ കാൽക്കാശിനു കൊള്ളാത്ത കൂതറപ്പാർട്ടികൾ കുറുവടി കറക്കി നടക്കുമ്പോൾ പുലമ്പുന്നതുപോലെയല്ല ഇന്ത്യൻ സൈനികൻ ഇത് പറയുക. ഒരുപിടി ഭാരതമണ്ണിനുവേണ്ടി അയാൾ മരിക്കും.ഇന്ന് ലഡാക്കിൽ അങ്ങിനെ മൂന്നുപേർ മരിച്ചിട്ടുണ്ട്.

അവരിൽ ഒരു കേണലും ഉണ്ട് എന്നറിയുന്നു. കാർഗിൽ യുദ്ധത്തില്പോലും നമുക്ക് ആ റാങ്കിലുള്ള ഒരു സൈനികനെ നഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ എനിക്കതിശയമില്ല. ഇന്ത്യൻ പട്ടാളത്തിലെ ഓഫീസർമാർ മുന്പില്നിന്നു നയിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മരിച്ചുവീഴുന്ന ഓഫീസർമാരുടെ നിരക്ക് ഇന്ത്യയിൽ കൂടുതലാണ്.അതിർത്തിയിൽ പോരാടുന്ന ഓരോ സൈനികനും അഭിവാദ്യങ്ങൾ.

കൂട്ടത്തിലെ വെളിവും വെള്ളിയാഴ്‌ചയുമുള്ള അപൂർവ്വം ആളുകളിൽ ഒരാളാണ് പ്രതിരോധമന്ത്രി എന്നത് ചെറിയ ആശ്വാസമല്ല തരുന്നത്. കുറുവടിക്കൂട്ടങ്ങളുടെ തള്ളിനെ പ്രതിരോധിക്കാനും കൂടി അദ്ദേഹത്തിന് കഴിയട്ടെ, നമ്മുടെ അതിർത്തികളും സൈനികരുടെ ജീവനും സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ നടപടികൾ അദ്ദേഹം മുൻകൈയെടുത്തു നടത്തട്ടെ എന്നാഗ്രഹിക്കുന്നു.

കുറുവടിപാർട്ടികൾ ഇവിടെ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്; സൈനികന്റെ ജീവൻ വെച്ച് അർമാദിച്ചുകൊണ്ടാണ് വരവ്.
‘സ്കോർബോർഡും ‘കഴുത്തിൽ കെട്ടിത്തൂക്കിയിട്ടുണ്ട്. അവരെ ഒന്ന് സൂക്ഷിച്ചേക്കണം.