ലോകം അംഗീകരിച്ചാലും ഇവിടത്തെ കുത്തിത്തിരുപ്പുകാർ അംഗീകരിക്കില്ല എന്നതാണ് സത്യം

    56

    ലോകം അംഗീകരിച്ചാലും ഇവിടത്തെ കുത്തിത്തിരുപ്പുകാർ അംഗീകരിക്കില്ല എന്നതാണ് സത്യം. കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡൽ രാജ്യാന്തര മാധ്യമമായ ബിബിസിയിൽ തൽസമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധപ്രവർത്തനങ്ങളും മന്ത്രി ബിബിസി അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടിയായി നൽകി. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ബിബിസി സംപ്രഷണം ചെയ്തു. ആർദ്രം പദ്ധതിയെ കുറിച്ചും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. പ്രവാസികളുടെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവരുന്ന മലയാളികളെയും കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി വ്യക്തമായി മറുപടി നൽകി. വിഡിയോ കാണാം.