ശൈലജ ടീച്ചറുടെ കൈ കാണാത്തതാണോ പലരുടെയും പ്രശ്നം ?

242

ശൈലജ ടീച്ചറുടെ കൈ കാണാത്തതാണോ പലരുടെയും പ്രശ്നം ? കോവിഡ് വാക്സിൻ ബോധവത്കരണം ജനങ്ങളിലേക്ക്‌ എത്തണമെങ്കിൽ സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നവർ വാക്സിൻ എടുക്കുക തന്നെ വേണം. അതിലൂടെ ജനങ്ങൾക്ക് വാക്സിനിൽ വിശ്വാസവും ഉണ്ടാകുന്നു. മുന്നിൽ നിന്ന് പൊരുതേണ്ടവർ ആകണം നമ്മുടെ നേതാക്കളും മന്ത്രിമാരും. ഇന്നിവിടെ ആരോഗ്യമന്ത്രി ഷൈജ ടീച്ചർ വാക്സിൻ എടുത്തതാണ് വിവാദമാക്കിയിരിക്കുന്നത് . ബ്ലൗസിന് മുകളിലൂടെ കുത്തിവയ്പ്പ് എടുത്തത്രെ. മന്ത്രി ഇതിനു മുമ്പ് വാക്സിൻ എടുത്തതായി ആണ് അറിയാൻ സാധിച്ചത്. ഒരു ബോധവത്കരണം എന്ന നിലയ്ക്ക് ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കാൻ ആയിരുന്നു അങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തത്. അതിലും കുടില ബുദ്ധിക്കാർക്കു പരിഹാസം തന്നെ 

SudheeshKumar Kv യുടെ facebook കുറിപ്പ് വായിക്കാം

ഒരിക്കലും നേരം വെളുക്കാത്തവരോടാണ്, മന്ത്രി ശൈലജ ടീച്ചർ കോവിഡ് വാക്സിൻ എടുക്കുന്ന ഫോട്ടോ കണ്ട് ചിലർക്കൊക്കെ ഇപ്പോൾ വല്ലാതെ ഇളി പിടിക്കുന്നുണ്ടല്ലേ, ഇത് സത്യത്തിൽ ടീച്ചർ വാക്‌സിൻ എടുക്കുന്ന മുമ്പോ ശേഷമോ ഉള്ള ഒരു ഫോട്ടോ ആയിരിക്കാം.

May be an image of one or more people, people sitting and people standingഇവിടെ ഒരു പുരുഷൻ ആണെങ്കിൽ ഡ്രസ്സ്‌ താഴ്ത്തി ഷർട്ട് അഴിച്ചു വെച്ച് വാക്സിൻ എടുത്താലും ഒരു കുഴപ്പവുമില്ലല്ലോ, പക്ഷെ, ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അങ്ങനെ അല്ലല്ലോ, ഇതൊക്കെ വിളിച്ചു പറയാതെ തന്നെ മനസിലാകും ഈ ഇളിക്കുന്നവരുടെ വീടുകളിൽ സ്ത്രീകളുണ്ടെങ്കിൽ അവരോട് ഒന്ന് ചോദിച്ചു നോക്കിയാൽ.ശരിയായ രീതിയിൽ മന്ത്രി ഇഞ്ചക്ഷൻ എടുത്തതിന് ശേഷം മറ്റുള്ളവർക്ക് ഒരു പ്രചോദനം നൽകാനാണ് ഇങ്ങനെ ഒരു ഫോട്ടോ എടുത്തത് എന്ന് ഞാൻ മനസ്സിലാക്കുന്നു.

സാരി ഉടുത്ത ഒരു സ്ത്രീക്ക് ഇഞ്ചക്ഷൻ എടുക്കുന്ന സമയം ഒരുപക്ഷേ ബ്ലൗസ് മുകളിലേക്ക് പൊക്കി വെക്കേണ്ടതായി വരാം, അല്ലെങ്കിൽ ഇഞ്ചക്ഷൻ എടുക്കാനുള്ള കംഫോർട്ടബിൾ അനുസരിച്ചു സാരി ഷോൾഡറിൽ നിന്നും ഒരൽപ്പം താഴ്ത്തി കൊടുക്കേണ്ടിയും വരാം, ഈ ഒരു സിറ്റുവേഷനിൽ ഫോട്ടോയ്ക്ക് ഒരു സ്ത്രീയെന്ന നിലയിൽ പോസ് ചെയ്യുക ഏതൊരു സ്ത്രീക്കും പാടാണ്. മോശം കമന്റ്‌ ഇടുന്നവർ ദയവായി ഈ കാര്യങ്ങൾ അറിഞ്ഞു പ്രതികരിക്കുക.

May be an image of 2 people, people standing and text that says "Riyas Kaipully സമഗ്ര സാംസ്‌കാരിക വേദി.. 15m.c ബ്ലൗസിന് മീതെ വാക്‌സിൻ എടുക്കുന്ന നൂതന വിദ്യ കണ്ട് പിടിച്ച "ബ്ലൗസോ വാക്‌സിൻ അവാർഡ് കേരളത്തിലെ ടീച്ചറമ്മക്ക്..."

(ഇത്തരം പരിഹാസങ്ങൾ കൊണ്ട് ആർക്കാണ് ദോഷമെന്നു തിരിച്ചറിയണം )