Connect with us

Entertainment

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Published

on

തയാറാക്കിയത് രാജേഷ് ശിവ 

KALPANA ( Malayalam Short Film)

Gokul Ambat സംവിധാനം ചെയ്ത ‘കല്പന’ ഇരുണ്ടകാല യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 24 മിനോട്ടോളം ദൈർഘ്യമുള്ള ഈ ഷോർട്ട് മൂവി ചില കപടമുഖങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതിനോടൊപ്പം ഇവിടത്തെ പൊള്ളയായ നിയമസംവിധാനങ്ങളുടെ പരാജയത്തെയും തുറന്നുകാണിക്കുന്നു. അപരാധികളുടെ മേൽ കുറ്റം ‘കല്പിക്കുന്നവർ’ ആ അപരാധത്തിന്റെ ഭാരവും ചുമന്നുകൊണ്ടാണ് നിൽക്കുന്നതെന്ന അപ്രിയസത്യം നാം മനസിലാക്കേണ്ടതുണ്ട്. ചിലരെ തമിഴനെന്നും ബംഗാളിയെന്നും വിളിച്ചു പരിഹസിച്ചും കൽപിച്ചും വംശീയതയുടെ ഉത്തുംഗതയിൽ വിഹരിച്ചു ജീവിക്കുന്ന മലയാളികൾ യഥാർത്ഥത്തിൽ പ്രബുദ്ധരാണോ ? അവർ വിദ്യാസമ്പന്നരും പുരോഗമനവാദികളും ആണോ ? അല്ല എന്നുതന്നെ പറയേണ്ടിവരും.

കല്പനയ്ക്കും ബ്ളാക് മാർക്കിനും
വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇവിടെ ബാലികമാർക്കും മുതിർന്ന സ്ത്രീകൾക്കും എതിരെയുള്ള ലൈംഗികപീഡനങ്ങളുടെയും ബലാത്‌സംഗങ്ങളുടെയും കണക്കെടുത്താൽ,  ഏറ്റവും ഹീനമായ കുറ്റങ്ങളുടെ എണ്ണവും കൂടി പരിഗണിച്ചാൽ മലയാളികൾ തന്നെയാണ് മുന്നിലെന്ന് മനസിലാകും. എങ്കിലും നമ്മൾ ഗോവിന്ദച്ചാമിമാരെയും അമീറുൽ ഇസ്‌ലാമിനെയും പോലുള്ളവരെ മാത്രം വിധിക്കാൻ വ്യഗ്രതയോടെ നിലകൊള്ളും. മാത്രമോ മറ്റു സംസ്ഥാനതൊഴിലാളികളെ ഒന്നടങ്കം സംശയബുദ്ധിയോടെ വീക്ഷിക്കുകയും ചെയ്യും. വാളയാർ കേസ് തന്നെ നോക്കിയാൽ അറിയാം , ആ പിഞ്ചുബാലികമാർ എത്രമാത്രം പീഡനങ്ങൾ അനുഭവിച്ചാണ് ജീവിച്ചതെന്നും ഒടുവിൽ ആത്മഹത്യയെന്നോ കൊലപാതകമെന്നോ ഇന്നും ആരും അറിയാതെ അവർ മരണക്കയത്തിലേക്കു തങ്ങളുടെ ജീവിതത്തെ തീരാശാപങ്ങൾക്കൊപ്പം വലിച്ചെറിഞ്ഞതെന്നും….

സ്ത്രീകൾ ഒരുങ്ങിനടന്നാൽ കുറ്റം, മൊബൈലിൽ സംസാരിച്ചാൽ കുറ്റം, മോഡേൺ വസ്ത്രം ധരിച്ചാൽ കുറ്റം..ഇതൊക്കെ അവളെ പീഡിപ്പിക്കാൻ ഉള്ള ലൈസൻസ് ആണത്രേ ചിലർക്ക്. ഈ പിന്തിരിപ്പൻ- ക്രിമിനൽ കാഴ്ചപ്പാടുകൾ കൊണ്ടുനടക്കുന്നവർ തന്നെയാണ് സമൂഹത്തിൽ സദാചാരപോലീസുകാർ ആയി വിലസുന്നതും. നമ്മൾ മറ്റൊരുവനെ അല്ലെങ്കിൽ മറ്റൊരുവളെ വിധിക്കുമ്പോൾ നമ്മിലേക്കുകൂടി ഒന്ന് നോക്കുക. അല്ലെങ്കിൽ നമ്മുടെ സോഷ്യൽ മീഡിയ പ്രൊഫൈലിലേക്ക് കൂടി ഒന്ന് നോക്കുക. സ്വന്തം വൈകൃതം ഏതെങ്കിലും സെലിബ്രിറ്റികളുടെ ഫോട്ടോയ്ക്കടിയിൽ തീർത്തത് ആവർത്തിച്ച് വായിക്കാം.

മേല്പറഞ്ഞതുപോലെ, കല്പന ഒരുപാട് കപടമുഖങ്ങളെ തുറന്നു കാണിക്കുന്നതാണ്. ഇത്തരം ശക്തമായ ആശയങ്ങൾ ഉണ്ടാകേണ്ടതുണ്ട്, ചോദ്യം ചെയ്യലുകൾ ഉണ്ടാകേണ്ടതുണ്ട്, പ്രതിഷേധങ്ങൾ ഉണ്ടാകേണ്ടതുണ്ട് … അവിടെ ഈ സിനിമ വിജയിച്ചു എന്നുതന്നെ പറയണം. ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

BLACK MARK (Malayalam Short Film)

Gokul Ambat സംവിധാനം ചെയ്ത ആദ്യത്തെ വർക്ക് ആണ് ബ്ളാക്ക് മാർക്ക് . ഒരു ഷോർട്ട് മൂവിക്ക് നമ്മുടെ കണ്ണുകളെ ഈറനണയിക്കാൻ കഴിയുന്നു എങ്കിൽ അതിന്റെ ആശയം ആഗോളപ്രസക്തം എങ്കിൽ അതിനെ ഉദാത്തമായ കലയെന്നു തന്നെ വിശേഷിപ്പിക്കാം. പ്രതിഭയുള്ള ഈ സംവിധായകൻ കണ്ടെത്തുന്ന ആശയങ്ങൾ എല്ലാ മനുഷ്യരും കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നതിൽ അതിശയോക്തിയില്ല. ‘കല്പന’യിൽ നിന്നും വ്യത്യസ്തമായി ബ്ളാക്ക് മാർക്ക് ഒരു ഫീൽ ഗുഡ് മൂവിയാണ്. ലോകമെങ്ങും വംശീയതയ്ക്കു ഇരയാകുന്ന ജനകോടികൾ ഉണ്ട്. വിശാല ഭൂഖണ്ഡങ്ങളിൽ നിന്നും വർണവിവേചനം ചില തുരുത്തുകളിൽ മാത്രമായി എന്ന് എന്നൊക്കെ പറയുമെങ്കിലും മനുഷ്യ മനസുകളിൽ അത് ഭൂഖണ്ഡങ്ങൾ ആയി തന്നെ നിലനിൽക്കുകയാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ അത് വെളിച്ചത്തു വരുമെങ്കിലും മനുഷ്യ മനസുകളിൽ അത് ഒറ്റപ്പെട്ടതല്ല എന്ന് george floyd നെ പോലുള്ളവരുടെ മുഖങ്ങൾ ഓർത്തുകൊണ്ട് നമുക്ക് ഊന്നിയൂന്നി പറയേണ്ടിവരും.

കോസ്‌മെറ്റിക്കുകളും സൗന്ദര്യലേപനങ്ങളും ചൂടപ്പം പോലെ വിപണിയിൽ വിറ്റഴിയുന്ന നമ്മുടെ നാട്ടിൽ റേസിസം ഇല്ലെന്നു പറയുന്നതു തന്നെ കപടതയല്ലേ ? നമ്മുടെ ഉള്ളിൽ വെളുപ്പിനോടുള്ള അടങ്ങാത്ത അഭിനിവേശം ഉറഞ്ഞു കിടക്കുകയാണ്. മനുഷ്യ പരിണാമത്തിന്റെ ഏതു സന്ധിയിൽ വച്ചാണ് വെളുപ്പ് എന്നത് സൗന്ദര്യവും കറുപ്പ് എന്നത് വൈരൂപ്യവും ആയതു ? എന്നുമുതൽക്കാണ് മനുഷ്യന് ഉപകാരം ചെയുന്ന കാക്കയെ നിന്ദിക്കാനും തൂവെള്ള പ്രാവുകളെ നിറംനോക്കി സ്നേഹിക്കാനും നാം പഠിച്ചത് ?

കല്പനയ്ക്കും ബ്ളാക് മാർക്കിനും
വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Advertisement

നമ്മുടെ സിലബസുകൾ തയ്യാറാക്കുന്നവർ പോലും ഇത്തരം ബോധങ്ങൾ കുട്ടികളിൽ ചെറുപ്പം മുതൽ കുത്തിവയ്ക്കുകയാണ്. വെളുത്ത സ്ത്രീ സുന്ദരിയെന്നും കറുത്ത സ്ത്രീ വിരൂപയെന്നും പാഠപുസ്തകങ്ങളിൽ പഠിക്കേണ്ടി വരുമ്പോൾ നമ്മുടെ നാട്ടിലെ മനുഷ്യർ എല്ലാം സായിപ്പിന്റെ കണ്ണിൽ കളേഡോ കറുപ്പോ ആണെന്നത് വിസ്മരിക്കരുത്. ചെറിയ നിറവ്യതിയാനങ്ങൾ കൊണ്ടുതന്നെ ഇവിടെയും വർണ്ണബോധ്ങ്ങൾ ഉടലെടുക്കുന്നു . വിവാഹമാർക്കറ്റിൽ കറുത്തവർ വളരെ പിറകിൽ ആണ്. ബോഡി ഷെയ്‌മിങ്ങിനു ഇരയാകുന്നവരിൽ ഭൂരിപക്ഷവും കറുത്തവരാണ്.

അങ്ങനെയുള്ളൊരു നാട്ടിലാണ് ഒരു ബാലൻ തന്റെ പാഠപുസ്തക വിപ്ലവം കൊണ്ട് അധ്യാപകന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നത്. വെളുത്ത സ്ത്രീ സുന്ദരിയെന്നും കറുത്ത സ്ത്രീ വിരൂപയെന്നും അവൻ അധ്യാപകനിൽ നിന്നും പാഠപുസ്തകത്തിൽ പറഞ്ഞത് പഠിക്കുമ്പോൾ, അവൻ ഓർക്കുന്നത് സ്വന്തം അമ്മയെ തന്നെയാണ്. അവന്റെ മനസ്സിൽ അവന്റെ അമ്മയോളം വലിയ സുന്ദരി വേറെയില്ല. സത്യമുള്ള തന്റെ ധാരണകളെ പാഠപുസ്തകത്തിലെ അസംബന്ധങ്ങൾ കൊണ്ട് തിരുത്താൻ അവൻ തയ്യാറല്ല. അധ്യാപകന്റെ നിർബന്ധം കൊണ്ടുപോലും അവനു ആ പാഠഭാഗം വായിക്കാൻ  സാധിക്കുന്നില്ല. അവിടെയാണ് അതൊരു വിപ്ലവമാകുന്നത്. അവിടെയാണ് അതൊരു നല്ല തിരുത്തലാകുന്നത്. ഇവിടെ വിദ്യാർത്ഥി തന്നെ ഒരു ഗുരുവിന്റെ തലത്തിലേക്ക് ഉയരുകയാണ്. അവൻ ലോകത്തെ പഠിപ്പിക്കുകയാണ്. അവന്റെ മുന്നിൽ ആ ക്ലാസ് റൂമും സ്‌കൂളും എന്തിനു ഭൂമി പോലും ചെറുതാകുകയാണ്. അവൻ ലോകമെമ്പാടുമുള്ള വര്ണവിവേചനത്തിന്റെ ഭൂമികളിൽ സമത്വത്തിന്റെ വിത്ത് വിതയ്ക്കുകയാണ്.

ബ്ളാക് മാർക്ക് നിങ്ങൾ ഏവരും കാണേണ്ട മൂവിയാണ് …. എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

***

സംവിധായകൻ ഗോകുൽ അമ്പാട്ട് ബൂലോകം ടീവിയോട് സംസാരിക്കുന്നു. 

ഞാനിപ്പോൾ ഡിഗ്രി കഴിഞ്ഞിട്ട് ഷോർട്ട് ഫിലിംസ് ആഡ് ഫിലിംസ് ഒക്കെ ചെയുന്നു. സിനിമയിൽ ആരെയെങ്കിലും അസിസ്റ്റ് ചെയ്യണം എന്നതും നോക്കുന്നുണ്ട്. എന്റെ ആദ്യത്തെ ഷോർട്ട് മൂവി കഴിഞ്ഞകൊല്ലം കോവിഡ് സമയത്തു തയ്യാറാക്കിയ ബ്ളാക്ക് മാർക്ക് ആണ് . കല്പനയും ബ്ളാക് മാർക്കും ഞാൻ ബൂലോകം ഫെസ്റ്റിവലിൽ അയച്ചിട്ടുണ്ട്.

 

ഇന്റർവ്യൂ വോയിസ് ഇവിടെ കേൾക്കാം

 

Advertisement

 

 

 

 

 

 

BoolokamTV InterviewGokul Ambat

 

Advertisement

‘കല്പന’

Gokul Ambat

Gokul Ambat

കല്പനയുടെ കാര്യം പറയുകയാണെങ്കിൽ ഞങ്ങൾ തൃശൂർ കേരളവർമ്മ കോളജിൽ സിനിമ സ്വപ്നം കണ്ടു നടന്ന കുറച്ചു സുഹൃത്തുക്കൾ ചേർന്നാണ് ഇത് സ്റ്റാർട്ട് ചെയുന്നത്. ഞങ്ങളുടെ ഗ്രൂപ്പിൽ ഇല്ലാത്ത ചിലർ ചില കഥകൾ ഒക്കെ ഞങ്ങളോട് പറഞ്ഞിരുന്നു. ചില ചെറിയ ചെറിയ കഥകൾ ഞങ്ങൾ കേൾക്കാൻ തുടങ്ങി. നമ്മളും ചില ഡിസ്കഷന്സ് വയ്ക്കും . പിന്നെ എഴുതാനും തുടങ്ങിയിരുന്നു . പക്ഷെ അപ്പോഴും തൃപ്തികരമായ ഒരു കഥയിലേക്ക് എത്താൻ  സാധിച്ചിരുന്നില്ല. ആ സമയത്താണ് ഞങ്ങളുടെ സീനിയർ ആയിട്ടുള്ള അർജുൻ എന്ന ഒരാൾ ചെറിയൊരു ത്രെഡ് ഞങ്ങളുടെ കൂടെ പറയുന്നത്. റേപ്പ് കൾച്ചർ ബേസ് ചെയ്തിട്ടിട്ടു ഒരു കാര്യം. ആദ്യം ഷൂട്ട് ചെയ്തത് അഞ്ചു മിനിറ്റ് ഉള്ളൊരു ഒരു മ്യൂസിക്കൽ പ്രസന്റേഷൻ പോലെ ആയിരുന്നു. അതിൽ ഒരു ഹിന്ദിക്കാരനും ഒരു മലയാളിയും ഒരു ഒറ്റക്കയ്യനും ആണ് ഉണ്ടായിരുന്നത്. അത്രയും മൈന്യൂട്ട് ആയ ഒരു സബ്ജക്റ്റ് ആയിരുന്നു. പിന്നെ അതിൽ നിന്നും മാറി ആ സബ്ജക്റ്റിനെ കുറച്ചുകൂടി നന്നാക്കണം എന്നുതോന്നി. അതായതു ഇപ്പോൾ നടക്കുന്നതൊക്കെ വച്ചിട്ട്.

 

 

പിന്നീട് ഒന്നുകൂടി നന്നായി സ്ക്രിപ്റ്റ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ സ്ക്രിപ്റ്റ് പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ഷൂട്ട് തുടങ്ങി മെയ്യിൽ റിലീസും ചെയ്തു. കേരളത്തിൽ പല മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന മലയാള പുരസ്‌കാരം , ഏറ്റവും നല്ല ഹ്രസ്വചിത്ര സംവിധാനത്തിന് ‘കല്പന’യ്ക്കു ലഭിക്കുകയുണ്ടായി. ഒരുപാട് സന്തോഷം നൽകുന്ന ഓർമ്മകൾ ഈ ഷോർട്ട് മൂവി സമ്മാനിച്ചു. കോവിഡ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഷൂട്ടിങ് ചെയ്യാനൊക്കെ. പിന്നെ ഫോറസ്റ്റ് ഏറിയ ആയിരുന്നതുകൊണ്ടു പെര്മിഷനും പ്രശ്നങ്ങളും ഒക്കെ നേരിടേണ്ടിവന്നു. ബഡ്ജറ്റും കാരങ്ങളുമൊക്കെ പ്രശ്നമായിരുന്നു. ആദ്യം നമുക്കൊരു പ്രൊഡ്യൂസർ ഉണ്ടായിരുന്നു. പക്ഷെ വിചാരിച്ച ബഡ്ജറ്റിൽ നിൽക്കാത്തതുകൊണ്ടു  ഞങ്ങൾ തന്നെ വർക്ക് ചെയ്തു പൈസയുണ്ടാക്കി, കുറച്ചൊക്കെ കടംവാങ്ങി ..അങ്ങനെയാണ് ഈ വർക്ക് പൂർത്തീകരിച്ചത്.

കല്പനയ്ക്കും ബ്ളാക് മാർക്കിനും
വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

‘ബ്ളാക്ക് മാർക്ക്’

‘ബ്ളാക് മാർക്ക്’ ആണ് ഞങ്ങളുടെ ആദ്യത്തെ വർക്ക്. 2020 സെപ്തംബറിൽ ആയിരുന്നു ബ്ലാക് മാർക്ക് റിലീസ് ചെയ്തത്. ഞങ്ങൾ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോൾ തന്നെ ഡിപ്പാർട്ട്മെന്റ് ബേസിൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ ഒക്കെ സംഘടിപ്പിക്കാറുണ്ടായിരുന്നു. പഠനാനന്തരവും സിനിമ തുടർന്നു പോകാൻ പറ്റിയ ഒരു ടീമിനെയും അവിടെ നിന്നും കിട്ടിയിരുന്നു. ആ ടീമിന്റെയൊക്കെ ബലത്തിൽ ലോക് ഡൌൺ സമയത്തു ഒരു സിനിമ ചെയ്യണം എന്ന് താത്പര്യമുണ്ടായി. ഈ മേഖലയിൽ നിലനിൽക്കാൻ പറ്റുമോ എന്നതിന്റെ ഒരു പരീക്ഷണം കൂടിയായിരുന്നു. അങ്ങനെയാണ് ബ്ളാക് മാർക്കിന്റെ സ്ക്രിപ്റ്റിങ് തുടങ്ങുന്നത്. അതിന്റെ സ്ക്രിപ്റ്റ് എഴുതിയതും ഞാൻ തന്നെയാണ്.  റേസിസം ബേസ് ചെയ്തിട്ടുള്ള ഒരു സബ്ജക്റ്റ് ആയിരുന്നു. അതിനു കുറച്ചു അവാർഡുകൾ ലഭിച്ചിരുന്നു. പൊളിറ്റിക്കലി നല്ല അഭിപ്രായങ്ങൾ നേടിത്തന്നിരുന്നു.

എന്റെ ഒന്നാംക്ലാസ് കാലത്തു കേരള സിലബസിൽ പഠിപ്പിച്ചിരുന്ന ഒരു ടെക്സ്റ്റ് ബുക്കിലെ ഒരു പാർട്ട് ആണ് അതിനു വേണ്ടി എടുത്തത്. ടെക്സ്റ്റ് ബുക്കിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതി എന്താണെന്നുവച്ചാൽ, ഒരു വെളുത്ത സ്ത്രീയുടെ മുഖം കാണിച്ചുകൊണ്ട് അതിനെ ബ്യുട്ടിഫുൾ ആണെന്നും അതെ സമയം ഒരു കറുത്ത സ്ത്രീയുടെ മുഖം കാണിച്ചു കൊണ്ട് ആ ഫോട്ടോ അഗ്ലി ആണെന്നും ഉള്ള കമ്പാരിസൺ വച്ചിട്ട് ക്‌ളാസുകളിൽ പഠിപ്പിക്കുന്നു ,. അത് പിന്നീട് വാർത്തയായി , പിൽക്കാലത്തു ടെക്സ്റ്റ് ബുക്കിലെ ആ ഭാഗം നീക്കം ചെയ്തിരുന്നു.

Advertisement

ആ ഭാഗം ടെക്സ്റ്റ് ബുക്കിൽ പഠിച്ചതൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്. രണ്ടുവർഷം മുമ്പ് ആ ഫോട്ടോ വീണ്ടും കാണാനിടയായി . ആ ഒരു ഇൻസിഡന്റ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. കുട്ടികളെ പഠിപ്പിക്കുന്ന ഇത്തരം മോശമായ രീതികൊണ്ട് ചെറുപ്രായത്തിൽ തന്നെ അവരുടെ മനസ്സിൽ വർണവിവേചനം കുത്തിവയ്ക്കുന്ന രീതിയിൽ ആണ് സിലബസ്. അത്തരമൊരു അനുഭവത്തെ ഉപയോഗപ്പെടുത്തി എന്തെങ്കിലും ചെയ്യാം എന്ന് ആലോചിച്ചു. വര്ണവിവേചനത്തെ കുറിച്ചുള്ള സബ്ജക്റ്റ് എല്ലാക്കാലത്തും ശക്തിയുള്ള സബ്ജക്റ്റ് തന്നെയാണ്. ഇതിന്റെ സ്ക്രിപ്റ്റ് ചെയ്തുന്ന സമയത്തു തന്നെ ആയിരുന്നു George Floyd ന്റെ ആ ബ്രൂട്ടൽ ആയുള്ള കൊലപാതകം നടക്കുന്നത്. ഈ ആശയം പറയാൻ പറ്റിയ സമയം ഇതെന്ന് തോന്നിയപ്പോൾ കൂടിയാണ് ഇതിന്റെ വർക്ക് തുടങ്ങുന്നത്.

ഒരു കുട്ടിയുടെ മനസിലൂടെ ഇതുപറയാം എന്ന് കരുതിയിട്ടാണ് ഒരു കുട്ടിയെ തന്നെ കേന്ദ്രകഥാപാത്രം ആക്കിയത്. കറുത്ത സ്ത്രീയുടെ പടം വച്ചുകൊണ്ടു അതിനെ അഗ്ലി എന്ന് പറയുമ്പോൾ സ്വന്തം അമ്മയുടെ മുഖമാണ് അവന്റെ മനസിലേക്ക് ഓടി വരുന്നത്. ഒരുകുട്ടിക്കും സ്വന്തം ‘അമ്മ അഗ്ലി എന്ന് ചിന്തിക്കാൻ ആകില്ലല്ലോ. അവന്റെ ആ കുഞ്ഞുമനസിൽ ഉണ്ടാകുന്ന ആ പ്രൊട്ടസ്റ്റ് ആണ് ഈ സിനിമ. അവൻ അവന്റെ കൈകൊണ്ടു അതിനെ തിരുത്താൻ നോക്കുകയാണ്. അവൻ അഗ്ലി എന്ന പദം വെട്ടി ബ്യൂട്ടിഫുൾ ആക്കുകയാണ്.

ഇതിൽ മാഷായി അഭിനയിച്ചത് എന്റെ പഠിപ്പിച്ച അധ്യാപകൻ തന്നെയായിരുന്നു . നാടകം, ഷോർട്ട് മൂവീസ് ഇതിലൊക്കെ വേഷങ്ങൾ ചെയ്യുന്ന ആളാണ്. നാടകങ്ങൾ എഴുതി സംവിധാനം ചെയുന്ന വ്യക്തിയാണ് . അദ്ദേഹം നല്ലൊരു കലാകാരനാണ്, നല്ലൊരു ആർട്ടിസ്റ്റാണ്, നല്ലൊരു അധ്യാപകനാണ് . മാഷിന് ഞാൻ സിറ്റുവേഷൻ പറഞ്ഞുകൊടുത്തതേയുള്ളൂ.. അദ്ദേഹത്തിൽ നിന്നും കൃത്യമായൊരു ഔട്ട്പുട്ട് കിട്ടി . മാഷ് സ്ഥിരം പഠിപ്പിക്കുന്ന ശൈലിയിൽ തന്നെ ചെയ്താൽ മതി എന്ന് ഞാൻ പറയുമ്പോൾ അദ്ദേഹം കൃത്യമായി അതുതന്നെ ചെയ്തു .

കല്പനയ്ക്കും ബ്ളാക് മാർക്കിനും
വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ആശയങ്ങൾ ജനം സ്വീകരിക്കുമോ ?

സിനിമ നമുക്കൊരു എന്റർടൈൻമെന്റ് മാധ്യമം ആണ്. ഏതുകാര്യത്തെ വച്ചും സിനിമ ചെയ്യാനുള്ള ഒരു ക്രിയേറ്റിവ് ഫ്രീഡം നമുക്കുണ്ട്. ഞാൻ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. എല്ലാ വിഷയത്തെ സംബന്ധിച്ചുമുള്ള സിനിമ നമുക്കുണ്ടാകണം. അതിപ്പോൾ പൊളിറ്റിക്സോ കോമഡിയൊ ഹോററോ മാസ് മൂവീസോ ..അങ്ങനെ എന്തായാലും നമുക്കുണ്ടാകണം. അതാണ് ഇൻഡസ്ട്രിയുടെ വളർച്ചയ്ക്ക് മെയിൻ ആയിട്ട് വേണ്ടതും. ഞാൻ ആദ്യമായിട്ട് ഒരു സിനിമ ചെയ്തപ്പോൾ ഇതുപോലെ നല്ല എന്തെങ്കിലുമൊരു മെസേജ് കൊടുക്കുന്നതായിരിക്കണം എന്നൊരു നിര്ബന്ധമുണ്ടായിരുന്നു. അതും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഒരു കാര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആയാൽ ആളുകളുടെ ശ്രദ്ധ അതിലേക്കു കിട്ടും. അങ്ങനെ ചിന്തിച്ചപ്പോൾ ആണ് ടെക്സ്റ്റ് ബുക്കിന്റെ ആ ആശയം തന്നെ മതിയെന്ന് ചിന്തിച്ചത്.

ബോധപൂർവ്വം മെസേജുകൾ തിരുകി കയറ്റാൻ ആഗ്രഹിക്കുന്നില്ല

കല്പനയുടെ ത്രെഡും അങ്ങനെ തന്നെയാണ് ചിന്തിച്ചതും ആ മൂവി ചെയ്തതും. അതായതു നാട്ടിൽ നടക്കുന്ന സംഭവത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കുന്ന ആശയമായി. ഇനി അടുത്തൊരു മൂവി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. അതും ഇതുപോലെ എന്തെങ്കിലു മെസ്സജ് കൊടുക്കാൻ ആഗ്രഹമുണ്ട്. കൂടുതൽ എന്റർടൈൻ ചെയ്യിക്കുന്ന ഒരു മൂവി ആയി അത് ചെയ്യാൻ ആണ് ആഗ്രഹം. പൊളിറ്റിക്സ് പറയാൻ വേണ്ടി സിനിമ ചെയ്യുന്നതിനേക്കാൾ കൂടുതൽ നമ്മൾ പറയുന്നൊരു കഥയിലൂടെ, അതിലെ സംഭാഷണങ്ങളിലൂടെ കൃത്യമായി നമ്മുടെ രാഷ്ട്രീയം പറയുക എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.

Advertisement

സിനിമയും സംവിധാനവും ശീലിച്ച വഴികൾ

പാരമ്പര്യമായാലും ഒരുതരത്തിലുള്ള പഠനം കൊണ്ടായാലും സിനിമയും കലയും പരിശീലിച്ചിട്ടില്ല . സിനിമകൾ കണ്ടിരിക്കാൻ തന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ആ ഒരു ഏക്സ്‌പീരിയൻസ് തന്നെയാണ് കൈമുതൽ. പൈസ ചിലവാക്കി കോഴ്‌സുകൾ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ആരെയെങ്കിലും അസിസ്റ്റ് ചെയ്തു കൂടെ നിന്ന് സിനിമ പഠിക്കണം എന്ന് ആഗ്രഹമുണ്ട് . രണ്ടു ഷോർട്ട് മൂവി ചെയ്തപ്പോഴും ആ സബ്ജക്റ്റുകൾ നന്നായി ചെയ്യാം എന്ന കോൺഫിഡൻസ് തന്നെയാണ് ഉണ്ടായിരുന്നത്. സിനിമകൾ കണ്ടുകണ്ടു പഠിക്കുക, അത്രമാത്രം.

കടപ്പാടുകൾ

പറഞ്ഞുതുടങ്ങിയാൽ ഒരുപാടുണ്ട്. ഷോർട്ട് മൂവി ലാഭം പ്രതീക്ഷിച്ചു ചെയുന്ന ഒന്നല്ലല്ലോ. അതുകൊണ്ടുതന്നെ ആരും നമുക്ക് വേണ്ടി പൈസ മുടക്കാൻ തയ്യാറാകില്ല. നമ്മൾ ഷോർട്ട് മൂവി ചെയ്യാൻ പലരെയും സമീപിച്ചപ്പോൾ അവരും ഞങ്ങളോട് പറഞ്ഞത് അതാണ്. ആദ്യം ബ്ളാക് മാർക്ക് ചെറിയൊരു ബഡ്ജറ്റിൽ ചെയ്യാനാണ് ഇരുന്നത്. പക്ഷെ അതിനേക്കാളും കൂടുതൽ വേണ്ടിവന്നു. ആ സമയത്തു ഞങ്ങളെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്ത ഒരു പ്രൊഡ്യൂസർ ഉണ്ടായിരുന്നു. സാമ്പത്തികമായും ശാരീരികമായിട്ടും സഹായിച്ചവർ ഒരുപാട് പേരുണ്ട്. ബ്ളാക് മാർക്കിലെ ആ ക്ലാസ് മുറി, ശരിക്കും അതൊരു സ്‌കൂൾ അല്ല. വീടിന്റെ അടുത്തുതന്നെ ഉള്ളൊരു ചെറിയ ഓഡിറ്റോറിയത്തെ ആണ് ക്ലാസ്മുറിയാക്കിയത്. ആ ഒരു സമയത്തു കുട്ടികളെ സ്‌കൂളിലേക്കൊന്നും വിടില്ലായിരുന്നല്ലോ കോവിഡ് കാരണം. സ്‌കൂളുകാരോട് സംസാരിച്ചപ്പോൾ ഷൂട്ടിങ്ങിനു വിരോധമില്ല പക്ഷെ കുട്ടികളെ ഒരു കാരണവശാലും സ്‌കൂളിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ല എന്നവർ തീർത്തു പറഞ്ഞു. അവിടെ വച്ചുതന്നെ ഈ പ്രോജക്റ്റ് ഡ്രോപ്പ് ചെയ്യേണ്ട അവസ്ഥയിലെക്കു വന്നു. കാരണം കുട്ടികളും ക്ലാസ്‌മുറിയും ഇല്ലെങ്കിൽ പിന്നെ ആ സിനിമ ഇല്ല. അപ്പോഴാണ് ക്ലാസ്‌മുറിയെന്ന നിലക്ക് നമുക്ക് ഒരു ഹാളിനെ ഉപയോഗപ്പെടുത്താം എന്ന് തീരുമാനിച്ചത് . അങ്ങനെ ഹാളിന്റെ ആൾക്കാരുമായും കുട്ടികളുടെ വീട്ടിലും പോലീസ് സ്റ്റേഷനിലും ഒക്കെ സംസാരിച്ചു പെർമിഷൻ വാങ്ങി . സ്‌കൂളിൽ നിന്നുതന്നെ ബഞ്ച് ,ഡസ്ക് മുതലായവ ലഭിച്ചു. ഒരു ബോർഡ് ഒക്കെ അറേഞ്ച് ചെയ്തു ആർട്ട് വർക്ക് ചെയ്തു ഒരു ക്ലാസ് മുറിയാക്കി എടുത്തു. ആ കുട്ടി ഇറങ്ങി ഓടുന്ന ഷോട്ട് മാത്രമേ സ്‌കൂളിൽ വച്ചു ചിത്രീകരിച്ചുള്ളൂ. അങ്ങനെ ഹാളിനെ സ്‌കൂളാക്കാൻ ഒരുപാട് പേര് കൂടെനിന്നു വർക്ക് ചെയ്തിട്ടുണ്ട് അവരോടെല്ലാം കടപ്പാടുണ്ട്.

‘കല്പന’യുടെ കാര്യമെടുത്താലും അതിരാവിലെ എഴുന്നേറ്റു പോയൊക്കെ ഷൂട്ട് ചെയ്യാൻ , അതായത് , കാട്ടിലേയും വീട്ടിലെയും ആ സീനുകൾക്കു വേണ്ടി ഉറക്കമൊഴിച്ചു ഷൂട്ട് ചെയ്യാൻ തയ്യാറായവരോടും കടപ്പാടുണ്ട് . അവർക്കൊന്നും ഒരു ലാഭവും ഉണ്ടായിട്ടല്ല കൂടെ നിന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരത്തെ പറഞ്ഞിരുന്നല്ലോ…ഒരു ആർട്ടിസ്റ്റിനു പോലും നമ്മുടെ കൈയിൽ നിന്നെടുത്തുകൊടുക്കാൻ പൈസ ഇല്ലായിരുന്നു. എന്നാലും ഇത് നമ്മുടെ വർക്കാണ്, നമ്മുടെ സിനിമയാണ്  അങ്ങനെ ചിന്തിച്ചാണ് എല്ലാരും കൂടെ നിന്നത്. അവരോടും കടപ്പാടുണ്ട്. എല്ലാരുടെയും കഷ്ടപ്പാടുകൾക്കുള്ള പ്രതിഫലം തന്നെയാണ് ഇന്ന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങൾ.

കല്പനയ്ക്കും ബ്ളാക് മാർക്കിനും
വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

പുരസ്‌കാരങ്ങൾ

ബ്ളാക് മാർക്കിന് ഒരുപാട് അവാർഡുകൾ കിട്ടിയിരുന്നു. അതിലെ പ്രധാനകഥാപാത്രമായ ആ കൊച്ചുപയ്യനു ഒരുപാട് അവാർഡുകൾ കിട്ടി. ഡയറക്ഷനുള്ള അവാർഡ് കിട്ടിയിരുന്നു, ഓറഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ഫെസ്റ്റുവല്ലുകളിൽ ഒരുപാട് അവാർഡുകൾ നമുക്ക് കിട്ടി. കേരളത്തിൽ പല മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന മലയാള പുരസ്‌കാരം , ഏറ്റവും നല്ല ഹ്രസ്വചിത്ര സംവിധാനത്തിന് ‘കല്പന’യ്ക്കു ലഭിക്കുകയുണ്ടായി. എല്ലാം ആ ഒരു ടീം എഫർട്ടിന്റെ ആ ഒരു ഫലം തന്നെയാണ്. .

Advertisement

സിനിമാ താത്പര്യങ്ങൾ

വലിയൊരു സ്ക്രിപ്റ്റ് തയ്യാറാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടില്ല. അതിനുള്ള ആഗ്രഹം തന്നെയാണ് പ്രധാനമായും ഉള്ളത്. ആദ്യം ഇങ്ങനെ ഷോർട്ട് മൂവീസും ആഡ് മൂവീസും ഒക്കെ ചെയ്ത് സെല്ഫ് ആയി കുറച്ചു എക്സ്പീരിയൻസ് നേടുക , പിന്നെ നല്ല ടീമുകളുടെ കൂടെ ഇനിയും വർക്ക് ചെയ്യുമ്പോൾ കിട്ടുന്ന എക്സ്പീരിയൻസ്..നല്ലൊരു സംവിധായകനെ അസിസ്റ്റ് ചെയ്യണം… ഇതൊക്കെയാണ് ഇപ്പോഴത്തെ താത്പര്യങ്ങൾ. വലിയൊരു സംവിധായകനെ അസിസ്റ്റ് ചെയ്ത് ആ ഒരു പ്രോസസ് ഒക്കെ അടുത്ത് നിന്ന് പഠിക്കണം , ഇതുവരെ അതെല്ലാം അകലെ നിന്ന് മാത്രമേ കണ്ടിട്ടുള്ളൂ. അങ്ങനെ എല്ലാം കണ്ടുപഠിച്ചു കൃത്യമായ കോൺഫിഡൻസ് കിട്ടിയിട്ട്, നല്ലൊരു കഥ കണ്ടെത്തി സിനിമ ചെയ്യണം എന്നുതന്നെയാണ് ആഗ്രഹം.

കുടുംബത്തിൽ നിന്നുള്ള സപ്പോർട്ട്

ഫാമിലിയിൽ എല്ലാരും നല്ല സപ്പോർട്ട് ആണ്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും മുത്തച്ഛനും …എല്ലാരും സപ്പോർട്ട് ആണ്. ഷൂട്ട് ഒക്കെ നടക്കുമ്പോൾ എല്ലാർക്കുമുള്ള ഭക്ഷണം വീട്ടിൽ നിന്നാണ് കൊണ്ടുപോകുക. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഭക്ഷണം പുറത്തുനിന്നു ഏർപ്പെടുക ബുദ്ധിമുട്ടായിരുന്നു. വീട്ടിൽ തന്നെയാണ് എല്ലാം തയ്യാറാക്കി കൊണ്ടു പോയിട്ടുളളതും ചിലപ്പോൾ അവർ വന്നിരുന്നു കഴിച്ചതും. എല്ലാം വയ്ക്കാനും വിളമ്പിത്തരാനും എല്ലാം വീട്ടുകാർ പൂർണ്ണമനസോടെ തന്നെയാണ് നിന്നത്. അച്ഛനും ചേട്ടനുമൊക്കെ എന്റെ മനസ് അറിഞ്ഞുകൂടെ നിന്നു. മറ്റൊരു കോഴ്സ് പഠിക്കാനാണ് ഇരുന്നത് . വീട്ടുകാർക്കും താത്പര്യമായിരുന്നു. എന്നാൽ എന്റെ സ്വപ്നം സിനിമയിലാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ …നീ അതിൽ കണ്ടിന്യു ചെയ്യാൻ അവർ പറഞ്ഞു.  അവരുടെയൊക്കെ സപ്പോർട്ട് കൊണ്ടുതന്നെയാണ് എനിക്കിതെല്ലാം സാധിച്ചതും. പിന്നെ വീട്ടിലുള്ളവരെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം കൂടെ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാൻ ഷൂട്ട് ചെയ്‌ത ഒരു ആഡ് ഫിലിമിൽ എന്റെ ചേട്ടനും എന്റെ മുത്തച്ഛനും അഭിനയിച്ചു. അവർക്കൊക്കെ ഒരു വേഷം കൊടുത്തുകൊണ്ട് അവരെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി. ഭയങ്കര ആർട്ടിസ്റ്റുകളെയൊന്നും കൊണ്ടുവരാതെ നമ്മുടെ കൂടെ ഉള്ളവർക്കെല്ലാം നമ്മുടെ വർക്കിൽ ഒരു സ്ഥാനം കൊടുക്കുക എന്നതാണ് എന്റെ താത്പര്യം. അതിപ്പോൾ കോളേജിലെ സൃഹൃത്തുകൾ ആയാലും നാട്ടിലെ സൃഹൃത്തുകൾ ആയാലും അവർക്കൊക്കെ ചില വേഷങ്ങൾ കൊടുക്കുക. അതിലൂടെ അവർക്കു കിട്ടുന്ന സന്തോഷം ..അതൊക്കെ വലിയ സന്തോഷം നമുക്കും തരുന്നു.

കല്പനയ്ക്കും ബ്ളാക് മാർക്കിനും
വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

KALPANA
Production Company: THANKAMMA PRODUCTIONS
Short Film Description: This is an attempt to portray one of the many terrifying realms of our country. From female foeticide to rape, what all is served to women in a silver platter! And here we are also unveiling before you the selfish deeds hidden behind the fights for justice. We hope you could all find a place in our surreal planet
Producers (,): ANIL KAIPARAMB
Directors (,): GOKUL AMBAT
Editors (,): SARANG SANGEETH
Music Credits (,): ABHIJITH K SREEDHAR, ARSHID SREEDHAR
Cast Names (,): Amar Vijayan
Rishikesh
Mani Adat
Anand Anup
Akash UP
Arjun
Genres (,): POLITICAL / THRILLER
Year of Completion: 2021-05-07

**

BLACK MARK
Production Company: MURALEEGEETHAM PRODUCTION
Short Film Description: THE STORY REVOLVES AROUND A YOUNG VILLAGE BOY, WHO HAPPENS TO FACE RACIAL DISCRIMINATION AT A VERY AGE AND THE FILM MOVES ON AS HE FINDS A SOLUTION TOWARDS IT.
Producers (,): RAHUL NAIR
Directors (,): GOKUL AMBAT
Editors (,): SARANG SANGEETH
Music Credits (,): ABHIJITH K SREEDHAR, ARSHID SREEDHAR
Cast Names (,): Banav Krishna
Damodar Mampally
Lisha
Akash UP
Renjith Marar
Bhagavath Krishna
Genres (,): POLITICAL / FEEL GOOD
Year of Completion: 2020-09-07

Advertisement

***

 4,947 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement

Comments
Advertisement
cinema15 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement