ഈ റിപ്പബ്ലിക്ക് ദിനത്തിലെ അതിഥി ബ്രസീൽ പ്രസിഡന്റ് ബോൾസനാരോ, പ്രവർത്തി കൊണ്ട് മോദിയുടെ അനിയൻ ആയിട്ടുവരും

178
കെ എൻ ബാലഗോപാൽ (Rajyasabha MP , CPM)
സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ വേതനം പാടില്ല എന്നഭിപ്രായപ്പെട്ട ബോൾസനാരോ. അമേരിക്കയിൽ റെഡ് ഇന്ത്യക്കാരെ വെടിവച്ചു കൊലപ്പെടുത്തിയതു പോലെ ബ്രസീലിലെ ആദിവാസി ജനതയെ കൊന്നുകളയണം എന്നു പറഞ്ഞ ബോൾസനാരോ. ജനാധിപത്യവും തൊഴിലാളി സമരങ്ങളും അനാവശ്യമാണെന്നു പ്രസംഗിച്ച ബോൾസനാരോ. ഭരണകൂടം ജനങ്ങളെ കൊന്നു തള്ളണമെന്നും അടിമത്തം നല്ലതാണെന്നും പറഞ്ഞ ബോൾസനാരോ.
സംവാദത്തിലേർപ്പെട്ട സഹപ്രവർത്തകയായ സ്ത്രീയോട് ” ഞാൻ നിങ്ങളെ ബലാത്സംഗം ചെയ്യാൻ പോലും തയ്യാറാകില്ല . കാരണം നിങ്ങൾ വൃത്തികെട്ടവളാണ്. നിങ്ങൾ അതർഹിക്കുന്നില്ല” എന്ന് പ്രതികരണം നടത്തിയ ബോൾസനാരോ. ഒടുവിൽ ലോകത്തെ ഏറ്റവും വലിയ ജൈവ വൈവിദ്ധ്യ മഴക്കാടായ ആമസോൺ കത്തിയെരിഞ്ഞപ്പോൾ ഒരു നടപടിയും സ്വീകരിക്കാതിരുന്ന
ബോൾസനാരോ. കോർപറേറ്റുകൾക്ക് പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ വേണ്ടി ആമസോൺ കാടുകൾ നശിപ്പിക്കാൻ ഒത്താശ ചെയ്തു എന്ന് വിമർശനം നേരിടുന്ന ബോൾസനാരോ.
ബ്രസീൽ പ്രസിഡന്റായ ആ ബോൾസനാരോ ആണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിന്റെ മുഖ്യാതിഥി.
വർഗീയവാദിയും യുദ്ധക്കൊതിയനും സ്ത്രീവിരുദ്ധനും വംശീയ വാദിയുമായ ബോൾസനാരോ അല്ലാതെ വേറാരാണ് മോദിയുടെ അതിഥിയായി ക്ഷണിക്കപ്പെടേണ്ടത് ! രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം എന്ന് കാലം ഇതിനെ അടയാളപ്പെടുത്തുമായിരിക്കും.
Advertisements