പോലീസ് ഹിന്ദുത്വ വത്ക്കരിക്കപ്പെട്ടു, ഇല്ലെങ്കിൽ പറയു അവർ കലാപത്തെ അമർച്ച ചെയ്യാൻ എന്തുചെയ്തു ?

172
KN Gangadharan
RSS അക്രമം കാണിക്കുന്നതും മനുഷ്യരെ കൊല്ലുന്നതും തികച്ചും സാധാരണ നടപടിക്രമമാണ്. അത്തരം അക്രമ പ്രവർത്തനങ്ങളുടെ മാതൃകയാണ് ജാഫറാബാദിൽ അരങ്ങേറിയത്. 34 പേരുടെ മരണത്തിനും 200 ലേറെ പേരുടെ ഗുരുതര പരിക്കുകൾക്കും കോടികളുടെ വസ്തു നാശത്തിനും ഇടവരുത്തിയ അക്രമങ്ങൾക്കു നേതൃത്വം നൽകിയത് കപിൽ മിശ്ര എന്ന ബി.ജെ.പി.നേതാവാണ്.
ഞങ്ങൾ മൂന്നു ദിവസം കാക്കും.അതിനിടെ ജാഫറാബാദ് ഒഴിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കു വേണ്ടി കാത്തു നിൽക്കുകയില്ല എന്നാണു് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്തു നോക്കി കപിൽ മിശ്ര ഗർജ്ജിച്ചത്‌. രാജ്യത്തെ ഭീതിയിലാഴ്ത്തുന്നത് ഹിന്ദുത്വ വാദികളുടെ ആക്രമണങ്ങളല്ല. ഹിന്ദുത്വ വാദികളേക്കാൾ എത്രയോ മടങ്ങാണ് മതേതര വിശ്വാസികളായ ഹിന്ദു മത വിശ്വാസികളും ഇതര മതസ്ഥരും. യഥാർത്ഥ പ്രശ്നം മറ്റു ചിലതാണ്.
1.ഡൽഹി പോലീസ്, കപിൽ മിശ്രയുടെ (പർവേഷ് മിശ്രയുടെയും അനുരാഗ് ഠാക്കൂറിന്റെയും) ഭീഷണി ആസ്വദിച്ചു നിന്നു. ഭയപ്പെടുത്തുന്നതാണ് ഈ നിസ്സംഗത .
2. 34 പേരുടെ മരണത്തിനും 200 ലേറെ പേരുടെ ഗുരുതര പരിക്കുകൾക്കും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ അക്രമങ്ങളും അരങ്ങേറിയപ്പോൾ പോലീസ് നിഷ്ക്രിയരായി നിന്നു. കപിൽ മിശ്രയെ പേടിച്ചിട്ടായിരിക്കില്ല അങ്ങനെ ചെയ്തത്. ഒന്നുകിൽ പോലീസ് ഹിന്ദുത്വ വത്ക്കരിക്കപ്പെട്ടു അല്ലെങ്കിൽ മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചു പ്രവർത്തിച്ചു.
3. അക്രമികളിൽ ഒരാളെ പോലും കസ്റ്റഡിയിലെടുത്തില്ല. ഒരാളുടെ പേരിലും FIRരജിസ്റ്റർ ചെയ്തില്ല.
4. കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം നിങ്ങൾ കേട്ടില്ലേ എന്നുള്ള ഡൽഹി ഹൈക്കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു പോലീസിന്റെ മറുപടി.
5. തങ്ങളെല്ലാം കേട്ടല്ലൊ, നിങ്ങളുടെ ഓഫീസുകളിൽ ടി.വി. ഇല്ലേ എന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി.
6. എന്തുകൊണ്ട് ഒരു അക്രമിയുടെ (അവർ 600 ലേറെ പേരുണ്ടായിരുന്നു) പേരിലും FIRരജിസ്റ്റർ ചെയ്തില്ല എന്ന ചോദ്യത്തിനും ഉത്തരം മൗനമായിരുന്നു.
7. കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ഡോ.എസ്.മുരളീധർ ,ഉടൻ FIR രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തരവിട്ടു. അദ്ദേഹത്തെ അന്നു പാതിരാത്രി തന്നെ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റി കേന്ദ്ര സർക്കാർ പക പോക്കി.
8. രാജ്യത്തെ എല്ലാ ജഡ്ജിമാർക്കു മുള്ള താക്കീതാണിത്‌. കോടതികളുടെ നിഷ്പക്ഷത തങ്ങൾക്കു വേണ്ട എന്ന ആജ്ഞയും.ജസ്റ്റീസ് അരുൺ മിശ്ര മാരും രഞ്ചൻ ഗൊഗോയ് മാരും നിലനിന്നാൽ മതിയെന്നതാക്കീതും.
9. കോൺഗ്രസ്സിൽ നിന്നും രാജ്യം ഒന്നും പ്രതീക്ഷിക്കുന്നില്ല. ഐക്യരാഷ്ട്രസഭ ഇന്നലെ തന്നെ ഡൽഹി സംഭവങ്ങളിൽ വേദനരേഖപ്പെടുത്തി.കോൺഗ്രസ്സ് ഇന്നും. അവർ രാഷ്ട്രപതിയെ കണ്ടു വത്രെ. അതു തന്നെ ധാരാളം !
Advertisements