ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായ വ്യത്യസ്തമായ രണ്ട് മസാജ് രീതികൾ ഏതെല്ലാം ?
ശരീരത്തിന് ഉൻമേഷം ലഭിക്കാൻ മസാജ് നല്ലതാണ്. വ്യത്യസ്തങ്ങളായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് മസാജ് ചെയ്യുന്ന രണ്ട് രീതികൾ നോക്കാം.
✨ പാമ്പുകളെ ഉപയോഗിച്ച് ഉള്ള മസാജ്:
ഈജിപ്തിലെ കെയ്റോയിലുള്ള ഒരു സ്പായിൽ പാമ്പുകളെ ഉപയോഗിച്ച് ആണ് മസാജ് ചെയ്യുന്നത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. പെരുമ്പാമ്പ് ഉൾപ്പടെ വിഷമില്ലാത്ത 28 ഇനം പാമ്പുകളെയാണ് മസാജിനായി ഉപയോഗിക്കുന്നത്. ആദ്യം കസ്റ്റമറുടെ ശരീരത്തിൽ എണ്ണ തേച്ച് പിടിപ്പിക്കും. പിന്നാലെ പല ഇനം പാമ്പുകളെ ശരീരത്തിലേക്ക് കയറ്റിവിടും. ഇവ ഇഴഞ്ഞുനീങ്ങിയാണ് മസാജ് ചെയ്യുന്നത്.
അരമണിക്കൂറാണ് മസാജിന്റെ ദൈർഘ്യം. ഇതിന് ആറ് ഡോളറാണ് ഈടാക്കുന്നത്. പാമ്പ് മസാജിലൂടെ സന്ധികളിലെയും, പേശികളിലെയും വേദന മാറുമെന്നും ആശ്വാസവും, ഉന്മേഷവും ലഭിക്കുമെന്നും,
ശരീരത്തിലെ രക്തയോട്ടം കൂടാനും കഴിയുമെന്ന്സ്പാ ഉടമ അവകാശപ്പെടു ന്നു. പാമ്പുകളെ ശരീരത്തിലേക്ക് കയറ്റി വിടുമ്പോൾ ആദ്യം ചില കസ്റ്റമർക്ക് ഭയങ്കര പേടി തോന്നും. പക്ഷേ, പേടിയും , ടെൻഷനും എല്ലാം ക്രമേണ മാറുകയും അത് ആസ്വദിക്കുകയും ചെയ്യുക ആണ് പതിവ്. എന്തായാലും അൽപം മനക്കരുത്ത് ഇല്ലാത്തവർ ഈ പണിക്ക് പോകേണ്ടയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
✨ഇറച്ചിക്കത്തി കൊണ്ടുള്ള മസാജ് തെറാപ്പി:
തായ്വാനിൽ പലതരം മസാജുകൾ ലഭ്യമാണ്. അതിലൊന്നാണ് ‘ഇറച്ചിക്കത്തി മസാജ്’. കേൾക്കുമ്പോൾ ഭയം തോന്നുമെങ്കിലും സുഖമുള്ളൊരേർപ്പാടാണ് ഇതെന്ന് അനുഭവസ്ഥർ പറയുന്നു. എന്നിരുന്നാലും ഈ കോഴിയേയും, പോത്തിനേയും ഒക്കെ വെട്ടാൻ മാത്രം ഉപയോഗിച്ച് കണ്ടിട്ടുള്ള ഇറച്ചിക്കത്തി ഉപയോഗിച്ച് എങ്ങനെ നമ്മുടെ ശരീരം മസാജ് ചെയ്യുമെന്നത് ആരേയും അത്ഭുതപ്പെടുത്തിയേക്കാം.
‘കത്തി മസാജ്’ അല്ലെങ്കിൽ ‘കത്തി തെറാപ്പി’ ക്ക് ശാരീരികവും, വൈകാരികവുമായ രോഗശാന്തി പ്രദാനം ചെയ്യാൻ കഴിയും എന്ന് തറാപ്പിസ്റ്റുകൾ പറയുന്നു. കൂടാതെ 2,000 വർഷത്തിലേറെ പഴക്കമുള്ള ചൈനീസ് ചികിത്സാരീതി കൂടിയാണ് ഇത്. ആളുകളുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്നതിനും, ഉറക്കം മെച്ചപ്പെടുത്തുന്നതിനും ,വേദന കുറയ്ക്കുന്നതിനും തെറാപ്പിസ്റ്റുകൾ കത്തി മസാജ് ചെയ്യുന്നു. അക്യുപങ്ച്വർ പോലുള്ള ഒരു ചൈനീസ് ചികിത്സാരീതിയാണ് ഇത്. കത്തികൾ ശരീരത്തിലെ ചില ഭാഗങ്ങളിൽ ശക്തിയായി അടിക്കുന്നു. അവയിൽ സമ്മർദ്ദം ചെലുത്തി ശരീരത്തിലെ പേശികളുടെ പിരിമുറുക്കം കുറയ്ക്കുന്നു.
അത് കൂടാതെ സ്റ്റീൽ കത്തികൾക്ക് രോഗം ശമിപ്പിക്കാൻ അദൃശ്യമായ ഒരു ശക്തിയുണ്ടെന്നും അവർ വിശ്വസിക്കുന്നു. The Ancient Art of Knife Massage Education Center എന്ന സ്ഥാപനം പതിറ്റാണ്ടായി ഇത്തരത്തിലുള്ള പരിശീലകരെ ഇത് പഠിപ്പിക്കുന്നു. എന്നാൽ, ഇത് ചെയ്യുന്ന തെറാപ്പിസ്റ്റുകൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.
✨തെറാപ്പിസ്റ്റുകൾ മോശം മാനസികാവസ്ഥയിലാണെങ്കിൽ, കത്തിയെടുക്കാൻ പാടില്ല. കാരണം അവരുടെ നെഗറ്റീവ് എനർജി ഈ മസാജിങ്ങിലൂടെ വരുന്നവരിലേയ്ക്ക് പകരുമെന്നാണ് അവർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മോശം മൂഡിലായിരിക്കുമ്പോൾ അവർ മസാജ് ചെയ്യാറില്ല.
✨ എല്ലാ പരിശീലകരും അവരുടെ പൊസിറ്റീവ് എനർജി നിലനിർത്താൻ, സസ്യാഹാരം മാത്രമേ കഴിക്കാവൂ.
✨ എല്ലാ ദിവസവും രാവിലെ 05:00 -ന് മുൻപ് ഉണരുന്ന അവർ, പുലർച്ചെ ശാരീരിക വ്യായാമങ്ങളിൽ മുഴുകുന്നു.
✨കൂടാതെ ദിവസവും 30 മിനിറ്റ് കത്തി ഉപയോഗിച്ച് ഒരു തലയിണയിൽ അവർ മസാജ് പരിശീലിക്കുന്നു. തെറാപ്പിസ്റ്റുകൾ മാത്രമല്ല, അവിടെവരുന്നവരും മസാജിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്യണം.
✨10 മിനിറ്റ് സ്ക്വാറ്റുകൾ ചെയ്യിച്ചും, രണ്ട് മരം കൊണ്ടുള്ള സ്റ്റിക്കുകൾ ഉപയോഗിച്ച് വ്യായാമം ചെയ്യിച്ചും അവരുടെ ഊർജ്ജം മെച്ചപ്പെടുത്താൻ തെറാപ്പിസ്റ്റുകൾ ശ്രമിക്കുന്നു. കോസ്മിക് സ്റ്റിക്കുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
✨കൂടാതെ കത്തി മസാജ് നിങ്ങളുടെ ദുഷ്കർമ്മങ്ങളെ എടുത്തുകളയുമെന്നും അവർ വിശ്വസിക്കുന്നു.
വർഷങ്ങളുടെ പരിശീലനം ആവശ്യമാണ് ഈ മസാജിന്, അല്ലാത്തപക്ഷം കത്തികൾ അപകടകരമായേക്കാം. 70 മിനിട്ടോളം നീണ്ടുനിൽക്കുന്ന ഈ മസാജിൽ എന്നാൽ ഇതുവരെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.ആദ്യം കുറച്ച് ഭയം തോന്നുമെങ്കിലും കുറച്ചു കഴിഞ്ഞാൽ ഇത് വളരെ സുഖകരമായ ഒരനുഭവമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. ചെറിയ ചലനങ്ങളിൽ തുടങ്ങി പതിയെ കത്തികൾ വേഗത്തിൽ ശരീരത്തിൽ നീങ്ങാൻ തുടങ്ങും. പലരും ഉറക്കത്തിലേക്ക് വഴുതി വീഴും. കേൾക്കുമ്പോൾ വിചിത്രമാണെങ്കിലും, കത്തി മസാജിന് ഒരുപാട് ഗുണങ്ങളുണ്ട് എന്നാണ് പരിശീലകർ അവകാശപ്പെടുന്നത്.