‘നോക്ക് അറ്റ് ദി ക്യാബിനുമായി’ എം നൈറ്റ് ശ്യാമളൻ വീണ്ടും വരുന്നു . ഹോളിവുഡിൽ നിഗൂഢ സിനിമകളുടെ തരംഗം സൃഷ്ടിച്ച സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ ‘ നോക്ക് അറ്റ് ദി ക്യാബിൻ ‘ എന്ന പുതിയ സിനിമയുമായി വരുന്നു. ബെൻ ആൽഡ്രിച് , ജോനാഥൻ ഗ്രോഫ് എന്നിവർ അഭിനയിക്കുന്നു എന്നതൊഴിച്ചാൽ ബാക്കി വിവരങ്ങൾ പതിവുപ്പോലെ നിഗൂഢമായി തന്നെയാണ് ഇത്തവണയും സൂക്ഷിക്കുന്നത്. ദി സിക്സ്ത് സെൻസ് എന്ന സിനിമയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർന്ന ശ്യാമളൻ അമേരിക്കയിലേക്ക് കുടിയേറിയ മലയാളി ഡോക്ടർ ദമ്പതികളുടെ മകനാണ്.
***