Entertainment
‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

വിസ്മയ കേസ് ഇന്ന് വിധി വന്നിരിക്കുകയാണ്. പ്രതിക്ക് അർഹിക്കുന്ന ശിക്ഷ കിട്ടിയതിൽ സന്തോഷിക്കുകയാണ് കേരള സമൂഹം. ഇപ്പോൾ KNOT FOR SALE’ എന്ന മ്യൂസിക്കൽ സ്റ്റോറി ശ്രദ്ധനേടുകയാണ്. തിരക്കഥയും, ഗാനരചനയും, സംവിധാനവും അനു കുരിശിങ്കൽ . സ്ത്രീധനം പോലുള്ള സാമൂഹിക ദുരാചാരങ്ങളുമായി ബന്ധപ്പെട്ടു ഭ്രർതൃഗൃഹങ്ങളിൽ പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്ന പെൺകുട്ടികൾക്ക് പൊരുതാനും സ്വാതന്ത്ര്യം നേടി ജീവിക്കാനും ഉള്ള പ്രചോദനമാണ് ഈ ആൽബം.
വിസ്മയ കേസിന്റെ വിധി വന്ന ദിവസം തന്നെ ആൽബം പുറത്തിറക്കിയത് ശക്തമായ സന്ദേശം നൽകുക തന്നെയാണ്. വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത് എന്ന അടിക്കുറിപ്പോടെയാണ് ഗാനം എത്തിയത്. അജ്ന റഷീദ്, സന്ദീപ് രമേശ്, സനൂപ് സുബ്രഹ്മണ്യൻ, ലത ശിവദാസൻ എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. സംഗീത സംവിധാനവും ആലാപനവും രാകേഷ് കേശവൻ. ഛായാഗ്രഹണം -ആദർശ് പ്രമോദ്, എഡിറ്റിംഗ് -ജിബിൻ ആനന്ദ്, ഡി ഐ -ആൽവിൻ ടോമി. നിർമാണം ഓൺറീലിസ് പ്രൊഡക്ഷൻസ്.
605 total views, 8 views today