Connect with us

Cardiology

കൊളസ്ട്രോളിനെ അറിയുക

നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ പറ്റി എനിക്കറിയാവുന്ന ചില വിവരണം ഞാന്‍ താഴെ കൊടുക്കുന്നു.

 83 total views,  2 views today

Published

on

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മെ വിട്ടു പിരിഞ്ഞ പ്രമുഖ ബ്ലോഗ്ഗര്‍ ബോബന്‍ ജോസെഫിനു ആദരവോടെ

നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ പറ്റി എനിക്കറിയാവുന്ന ചില വിവരണം ഞാന്‍ താഴെ കൊടുക്കുന്നു. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

നല്ല  വണ്ണം ഉള്ളവരെ കാണുമ്പോള്‍ നമുക്ക് തോന്നും ഓ ഭയങ്കരം, കൊഴുത്തു  തടിച്ചിരിക്കുന്നു.  പക്ഷെ തടി ഉള്ളത്  കൊണ്ട്  മാത്രം അത് മോശമാണെന്ന് ധരിക്കരുതെ. നല്ല തടിയും ചീത്ത തടിയും  ഉണ്ട്.  വ്യായാമം ചെയ്തുണ്ടാക്കുന്ന തടിയും  വെറുതെ  ഇരുന്നുണ്ടാകുന്നതും വ്യതാസം ഉണ്ട്. ചീത്ത കൊളസ്ട്രോളും ട്രൈ  ഗ്ലിസരൈടും  കൂടിയിരിക്കുന്നത് വെറുതെ ഇരിന്നു ഭക്ഷണം  കഴിക്കുന്നവര്‍ക്കാന്.  അങ്ങിനെയുള്ളവരുടെ കൊളസ്ട്രോള്‍ പ്രത്യേകിച്ച് 40  വയസു മുതല്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നല്ല തടിയുള്ളവരുടെ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ കൂടിയിരിക്കും. ഇത് കൂടുതലായാല്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.   LDL , HDL  എന്ന   രണ്ടു തരം കൊളസ്ട്രോള്‍ ഉണ്ട്.  ഇത് കൂടാതെ ട്രൈ ഗ്ലിസരൈട് എന്ന ഒരു ഖടകം കൂടിയുണ്ട്.

എന്താണ് കൊളസ്ട്രോള്‍

ഏതൊരു ശരീര കലകളെയും പൊതിഞ്ഞു സംരക്ഷിച്ചു നിര്‍ത്തുന്ന മെഴുകുപോലുള്ള, ഒരിക്കലും ശരീരത്തിന് ഒഴിച്ച് കൂടാന്‍ പാടില്ലാത്ത ഒരു ഭാഗമാണ് കൊളസ്ട്രോള്‍. ലിപിഡ് എന്ന മാംസ്യവും steroid എന്ന ഹോര്‍മോണും  ആണിതിന്റെ  പ്രധാന ഖടകങ്ങള്‍. കരളാണ് 80 % കൊളസ്ട്രോളും  നിര്‍മിക്കുന്നത്. നാം കൊഴുപ്പടങ്ങിയ  ഭക്ഷണം കഴിക്കുമ്പോള്‍ അത് കരള്‍ ആഗിരണം ചെയ്തു  അതിനെ കൊളസ്ട്രോള്‍ ആക്കി മാറ്റി കരളില്‍ തന്നെ സൂക്ഷിക്കുന്നു.  മുട്ട, ഞണ്ട്, കൊഞ്ച് ഇങ്ങിനെ   വളരെ കുറച്ചു ആഹാരങ്ങള്‍ മാത്രമാണ് ബാക്കി 15 – 20 % കൊളസ്ട്രോള്‍ നേരിട്ടുണ്ടാകുന്നത്.


സാന്ദ്രത കുറഞ്ഞ ലിപോപ്രോടീന്‍ – LDL (Low Density Lipoprotein)

സാന്ദ്രത കുറഞ്ഞ കണങ്ങളോട് കൂടിയ ഇത് ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു.  ഇത് കൂടിയാല്‍ രക്തകുഴലുകളുടെ ഭിത്തികളില്‍ അടിഞ്ഞു കൂടി അതിന്റെ ഉള്‍വ്യാസം കുറക്കുന്നു. അതിരോസ്ക്ലീരോസിസ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതുമൂലം ഹൃദയത്തിനും തലച്ചോറിനും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രക്ത സമ്മര്‍ദം അധികമാകുന്നു. അങ്ങിനെ ഹൃദയ സ്തംബനമോ, മസ്ഥിഷ്കാഖതമോ ഉണ്ടായെന്നു വരാം.

Advertisement

സാന്ദ്രത കൂടിയ ലിപോപ്രോടീന്‍ – HDL (High Density Lipoprotein)

സാന്ദ്രത കൂടിയ കണങ്ങളോട് കൂടിയ ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. സാന്ദ്രത കൂടിയത് ആയതുകൊണ്ട് ഈ കണങ്ങള്‍  രക്തകുഴലുകളുടെ  ഭിത്തിയില്‍ അടിഞ്ഞു കൂടുന്നില്ല.  തന്നെയുമല്ല ഇത്  LDL   നെ കോശത്തില്‍ നിന്നും, രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നും മറ്റും തിരിച്ചു കരളില്‍ കൊണ്ട് വിടുന്നു. വീണ്ടും അത് ഊര്ജതിനായി ഉപയോഗിക്കുന്നു.

ട്രൈ ഗ്ലിസരൈട് (Triglycerides )

ലിപിഡ് കുടുംബത്തിലെ മൂന്നു കൊഴുപമ്ലങ്ങളുടെ തന്മാത്ര  കൂടിയതാണ് ട്രൈ ഗ്ലിസരൈട്.  ഇതും  ആവശ്യത്തില്‍ കൂടുതല്‍ ആയാല്‍ LDL  ന്റെ അതെ  സ്വഭാവം  കാണിക്കുന്നു.  ഇത് കൂടുതലായാല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക് മുതലായവ വരാന്‍ സാധ്യത കൂടുതല്‍ ആണ്.

കൊളസ്ട്രോളിന്റെ ഗുണങ്ങള്‍

നാഡീ സംപ്രേഷണം എന്ന  ഒരു  വൈദ്യുതി ശരീരത്തിലുടനീളം സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങിനെ ആവശ്യത്തിനുള്ള സിഗ്നലുകള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും കിട്ടുന്നു. ചില ഹോര്മോനുകളെയും ഉണ്ടാക്കുന്നു. ശരീരത്തിന് ജോലി ചെയ്യാനുള്ള ഊര്‍ജം കിട്ടുന്നത് ഇതില്‍ നിന്നുമാണ്. ശരീരത്തിലെ വൈദ്യുത സിഗ്നലുകള്‍ സുഗമമായി സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രവര്‍ത്തി ചെയ്യാനുള്ള ഊര്‍ജം തരുന്നു.

അളക്കുന്നതെങ്ങിനെ

Advertisement

കൊളസ്ട്രോളിന്റെ എല്ലാ ഖടകങ്ങളും  അളക്കുന്നതിനെ ലിപിഡ് പ്രൊഫൈല്‍ എന്നാണു പറയുന്നത്. രാവിലെ വെറും വയറ്റില്‍  ലാബില്‍  പോയി രക്തം കൊടുക്കുന്നു.  നല്ല ലാബില്‍ മാത്രം ടെസ്റ്റ്‌ ചെയ്യുക. നോര്‍മല്‍ നിലയും കൂടുതലായതും അതില്‍ കാണിച്ചിരിക്കും.  നോര്‍മല്‍, ‍ഹൈ നോര്‍മല്‍, അപകടം   ഇങ്ങിനെയാണ്‌  അളവ് കാണിക്കുന്നത്. ഇതില്‍ ഹൈ നോര്‍മലും സൂക്ഷിക്കേണ്ടതാണ്, കുറച്ചു കൊണ്ട് വന്നു നോര്‍മല്‍ ലെവലില്‍ ആക്കണം.

ആവശ്യമുള്ള ലെവല് (mg യില്‍)

താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കുക

കൊളസ്ട്രോള് ഘടകങ്ങള്‍          നോര്‍മല്‍          ഹൈ നോര്‍മല്‍         അപകടം
  മൊത്തം അളവ്        < 200             200 – 240                       >240
 ട്രൈ ഗ്ലിസരൈട്   < 150      150 – 500          > 500
  LDL   < 130     130 – 160         > 160
  HDL   >  50        50 – 35       <  35

നാം ശ്രദ്ധിക്കുക

നമ്മുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ചേര്‍ക്കുക. മാംസം, മുട്ട, മത്സ്യം, എണ്ണ, മദ്യം ഇവയൊക്കെ കുറയ്ക്കുക. ഇവയൊക്കെ കഴിച്ചാലും വ്യായാമം ചെയ്യ്ന്നവര്ക് പേടിക്കാനില്ല. അല്ലെങ്കില്‍ കായിക അധ്വാനം ചെയ്യുന്നവര്കും പ്രശ്‌നമില്ല. കരളില്‍ ആവശ്യത്തിനു മാത്രം ഉള്ള കൊളസ്‌ട്രോള്‍ ഉണ്ടായിരിക്കും. പക്ഷെ മദ്യത്തിന്റെ കാര്യം എടുത്താല്‍, അത് വളരെ കുറച്ചളവില്‍ മാത്രമേ കഴിക്കാവു. ഒരു പെഗ് കഴിക്കുന്നവര്‍ ഒരു മാസം കഴിഞ്ഞു രണ്ടാക്കിയാല്‍ പിന്നെ പ്രശ്‌നമാകും. അതാരുടെയും കുറ്റമല്ല. കാരണം ഞാന്‍ മുമ്പ് എന്റെ ബ്ലോഗില്‍ എഴുതിയിരുന്നത് പോലെ ലിംബിക് സിസ്റ്റം കൂടുതല്‍ കുടിക്കാന്‍ (ലഹരിക്കുവേണ്ടി) നിര്‍ബന്ധിക്കുന്നു. അപ്പോള്‍ ഏറ്റവും നല്ലത്. കഴിക്കാതിരിക്കുക തന്നെ. അല്ലെങ്കില്‍ സോഷ്യല്‍ ആയി മാത്രം പാടുള്ളൂ. എന്ന് വെച്ച് ശീലമാക്കാനും പാടില്ല

 84 total views,  3 views today

Advertisement
Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment9 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement