Share The Article

ഈ ചോദ്യത്തിന് ഉത്തരം തേടാൻ അല്ലെങ്കിൽ ഇവരെ കുറിച്ചു അറിയാൻ കൂടുതൽ ആളുകൾക്കും താല്പര്യം തോന്നിയത് ഐസിസ് എന്ന തീവ്രവാദി സംഘടന വന്നതിന് ശേഷം വരുന്ന സോഷ്യൽ മീഡിയ ചിത്രങ്ങളും വാർത്തകളും എല്ലാം കാരണമാണ് അങ്ങനെ ഒരു അന്വേഷണം കൊണ്ടെത്തിച്ചത് ഗൂഗിൾ അപ്പൂപ്പന്റെ അടുത്താണ് സ്വാഭാവികമായും പുള്ളിക്കാണല്ലോ ഇതു പറഞ്ഞു തരാൻ കഴിയുക എന്തയാലും back to business നമുക്കു കാര്യത്തിലേക്ക് കടക്കാം.

യസീദികള്‍ എന്ന വാക്കിന് ദൈവത്തെ ആരാധിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം. സാംസ്‌കാരികത്തനിമ നഷ്ടമാകാതെ ഇന്നും ഇറാഖില്‍ ജീവിക്കുന്ന മതവിഭാഗമായ യസീദികള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഏകദൈവവിശ്വാസികളായ ന്യൂനപക്ഷ ജനവിഭാഗമാണ്. യസീദി മതം പുരാതനമായ സോറാസ്ട്രിയാനികളും സൂഫികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം ഷിയ-സൂഫി വിഭാഗങ്ങളുടെ സങ്കലനമാണ് യസീദികള്‍ എന്ന വാദവുമുണ്ട്.

വര്‍ഷാന്തരങ്ങളില്‍ ഇത് ഇസ്ലാം മതവും ക്രിസ്ത്യന്‍ മതവുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. പകല്‍സമയത്ത് സൂര്യന് അഭിമുഖമായി മൂന്നു വട്ടം യസീദികള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും. ഏഴ് മാലാഖകളെയാണ് യസീദികള്‍ ആരാധിക്കുന്നത്. മെലെക് തൗസ് എന്ന മയില്‍ മാലാഖയാണ് ഇതില്‍ പ്രധാനം. മറ്റ് ഏകദൈവവിശ്വാസികള്‍ ഇവരെ എതിര്‍ക്കുന്നതിനു പ്രധാന കാരണവും മെലെക് തൗസ് ആരാധനയാണ്. സമുദായത്തിന് പുറത്തുനിന്നുള്ള വിവാഹം യസീദികള്‍ക്കു നിഷിദ്ധമാണ്.

മറ്റു മതസമുദായങ്ങളില്‍ നിന്നും വിഭിന്നമായ ഇവരുടെ രീതികളായ ലെറ്റിയൂസ് ( പച്ചടിച്ചീര )ഭക്ഷണമാക്കുന്നതും, നീല വസ്ത്രങ്ങള്‍ ധരിക്കുന്നതും പലപ്പോഴും സാത്താന്‍ വിശ്വാസികളായി ഇവരെ മുദ്രകുത്തപ്പെടുത്താന്‍ ഇടയാക്കുന്നു. ഇറാഖ് സിറിയ അതിര്‍ത്തി പ്രദേശമായ സിഞ്ജര്‍ മേഖലയിലെ സംഘര്‍ഷങ്ങളില്‍ വ്യാപകമായി കൊല്ലപ്പെടുന്ന യസീദി സമുദായം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം വീടുകളില്‍ നിന്നും നാടുകടത്തപ്പെട്ട് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വെള്ളവും പോലും ദുര്‍ലഭമായ സിഞ്ജര്‍ മലനിരകളില്‍ അഭയം തേടിയിരിക്കുകയാണ് ഇവര്‍.
നൂറുകണക്കിന് യസീദി സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഇസ്ലാമിക ജിഹാദികള്‍ തട്ടിക്കൊണ്ടുപോയത്. മരണമോ മതപരിവര്‍ത്തനമോ തിരഞ്ഞെടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. കുര്‍ദ്ദിഷ് സംസ്‌കാരം പിന്തുടരുന്ന, അറബ് മുസ്ലീമിതര ജനവിഭാഗമായ ഇവര്‍ ഇറാഖിലെ ഏറ്റവുമധികം ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ജനവിഭാഗമാണ്.

സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ആയിരക്കണക്കിന് യസീദികളാണ് നാടുകടത്തപ്പെട്ടത്. നാടുകടത്തപ്പെട്ട യസീദികള്‍ക്ക് ഏറ്റവുമധികം അഭയകേന്ദ്രമാകുന്ന രാജ്യം ജര്‍മ്മനിയാണ്. ഏകദേശം നാല്‍പ്പതിനായിരത്തിലധികം യസീദികളാണ് ജര്‍മ്മനിയിലുള്ളത്.
ഇവരുടെ ജനസംഖ്യ പറയുന്നത് 700000 മുതൽ 1000000 വരെ ആണ് അതും ചില രാജ്യങ്ങളിലെ കാനേഷ്കുമാരി കണക്കെടുപ്പ് തന്നെ നടന്നിട്ടുണ്ട് എന്തയാലും ഇവർ ചില രാജ്യങ്ങളിൽ ഉണ്ട്

========
(പോസ്റ്റിനു കടപ്പാട്)

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.