ഫേസ്ബുക്കില്‍ ഒരു ജോലി കിട്ടിയാല്‍ ലൈഫ് ജിങ്കാലാല; ശമ്പളം കേട്ട് ഞെട്ടരുത്.!

415

ad156560368filesthis-februa

ഈ ഫേസ്ബുക്കില്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് കൊടുക്കുന്ന ശമ്പളം കേട്ടാല്‍ നമ്മള്‍ ഞെട്ടും.! അല്ലെങ്കില്‍ സൂക്കര്‍ബര്‍ഗ് ചേട്ടന്‍ ഞെട്ടിക്കും.!

അവിടെ ഏറ്റവും മിനിമം ഒരു വര്‍ഷം ഒരു ഉദ്യോഗസ്ഥന് 65,00,000 ലക്ഷം രൂപയെങ്കിലും ശമ്പളം കിട്ടും. ഹോ, ശമ്പളം കേട്ട് ബോധം കെട്ട് വീണില്ലെങ്കിലെ അത്ഭുതമുള്ളൂ. അവിടെ സാധാരണ ഒരു എന്‍ട്രി ലെവല്‍ എഞ്ചിനിയര്‍ക്കാണ് സൂക്കര്‍ബര്‍ഗ് ഇത്രെയും ശമ്പളം കൊടുത്ത് അവിടെ ഇരുത്തുന്നത്. പണിയോ ഫേസ്ബുക്ക് നോക്കല്‍.!

ഒരു ആവറേജ് പ്രോഡക്റ്റ് അനലിസ്റ്റിന്‍റെ ശമ്പളം വര്‍ഷം 80,00,000 ലക്ഷം രൂപയാണ്.! അപ്പോള്‍ ഇനി ഇവരുടെ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ ശബളം ഒന്ന് ആലോചിച്ചു നോക്കു.!

1,12,75,000 രൂപയാണ് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് ഇവിടെ കിട്ടുന്ന ശമ്പളം. ചുരുക്കി പറഞ്ഞാല്‍ ശമ്പളം കൊടുത്ത് കൊടുത്ത് മാത്രം കോടികണക്കിന് കോടികള്‍ സൂക്കര്‍ബര്‍ഗ് മാസവും ചിലവഴിക്കുന്നുണ്ട്. ഏകദേശം10,000 ത്തോളംആളുകള്‍ ഫേസ്ബുക്കില്‍ ലക്ഷങ്ങള്‍ വാങ്ങി ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍.

200 ബില്യണ്‍ യൂറോയാണ് ഫേസ്ബുക്കിന്റെ വാര്‍ഷിക വരുമാനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്‌.

2004ല്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ചേര്‍ന്നാണ് ഫേസ്ബുക്ക് ആരംഭിക്കുന്നത്. ഇന്ന് ദിവസവും കോടികള്‍ ഉണ്ടാക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഉടമകളാണ് സൂക്കര്‍ബര്‍ഗും കൂട്ടുകാരും.!

ഫേസ്ബുക്കില്‍ ഒരു തൂപ്പ് ജോലിയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു അല്ലെ ?