നല്ല സൌഹൃദം തന്നെയാണ് പങ്കാളികളെ അടുത്തറിയാന്‍ ഉള്ള എളുപ്പ മാര്‍ഗം. അടുത്ത് ഇരിക്കുന്നതും കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും തമാശകള്‍ പറയുന്നതും പൊട്ടി ചിരിക്കുന്നതും എല്ലാം നല്ല പങ്കാളികള്‍ ആയിരിക്കും. പങ്കാളികളും കൂട്ടുകാരുംരണ്ടും രണ്ടു തരത്തിലാകും സൌഹൃദം പങ്കു വയ്ക്കുക.
പങ്കാളിയെ അടുത്തറിയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്..
1. പങ്കാളിയോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ എന്താണ് പറയുന്നത് എന്നു നിങ്ങള്‍ക്ക് ബോധം വേണം. പറയുന്ന വാക്കുകളും രീതിയും ശ്രദ്ധിക്കണം. നമ്മുടെ വാക്കുകളിലൂടെ അവരോടുള്ള സ്നേഹവും ആത്മാര്‍ഥതയും അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കണം.
2. നമ്മള് ഉദേശിക്കുന്നത് വ്യക്തമായി അവര്‍ക്ക് മനസിലായി എന്നു ഉറപ്പ് വരുത്തണം. അതുപ്പോലെ തന്നെ അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുകയും അവ അവരുമായി സംവദിക്കുകയും ചെയ്യണം.
3.പങ്കാളികള്‍ ചെയ്യുന്ന കാര്യത്തില്‍ അവരെ പ്രോത്സാഹിപ്പിക്കുക. കൂടുതല്‍ കുറ്റം പറയുന്നതും കടുത്ത വിമര്‍ശനം നടത്തുന്നതും ഒക്കെ ഒഴിവാക്കുക.
4. തെറ്റുകള്‍ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുക. കൂട്ടുകാരുടെ അബദ്ധങ്ങളില്‍ ചിരിച്ചിട്ട് വീട്ടില്‍ വന്നു പങ്കാളിയുടെ തെറ്റുകളില്‍ ചൂടാവുന്ന രീതി പാടില്ല. അവര്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തി കൂടെ കൈപിടിച്ച് നടത്തുകയാണ് വേണ്ടത്.
5.പങ്കാളിയുടെ ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും ഭാഗമാകുക. എല്ലാ അവരോടൊപ്പം നിങ്ങള്‍ കാണും എന്നൊരു വിശ്വാസം അവരില്‍ ഉണ്ടാക്കി എടുക്കുക.
6.വ്യക്തവും കൃത്യവും ആയി കാര്യങ്ങള്‍ പറയുക, ചെയ്യുക.
7. ബോറടിക്കുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കുക. എപ്പോഴും കേള്‍ക്കാന്‍ ഇഷ്ടപെടുന്നതും കൊതിക്കുന്നതുമായ കാര്യങ്ങള്‍ പറയുക. പക്ഷെ പറയേണ്ട കാര്യങ്ങള്‍ പറയണം ,വലിച്ചു നീട്ടലുകള്‍ ഒഴിവാക്കി..
8.അവരുടെ പരാജയങ്ങളുടെ അല്ലെങ്കില്‍ തെറ്റുകളുടെ കഥകള്‍ നിങ്ങളോടു പറയുമ്പോള്‍ അവരെ സമാധാനിപ്പിക്കാനും ‘എന്നും നിന്നോടൊപ്പം ഞാന്‍ ഉണ്ട് ‘ എന്നു പറയാനും നിങ്ങള്‍ക്ക് കഴിയണം.
9. വഴക്കു പറയരുത്, പകരം വിഷയം പറഞ്ഞു മനസിലാക്കിക്കുക.
10. പ്രണയം വരും പോകും, പക്ഷെ അതിലുള്ള സൌഹൃദവും ആത്മബന്ധവും എന്നും കാത്ത് സൂക്ഷിക്കുക