അറിവ് തേടുന്ന പാവം പ്രവാസി

ക്രിക്കറ്റ് കളിക്കുന്നവർ ഷോൾഡർ വർക്കൗട്ടുകൾ വെയിറ്റ് കുറച്ചാണ് ചെയ്യുന്നത്. ഇതിനു പ്രധാന കാരണം ഷോൾഡർ അധികമായി ടൈറ്റ് ആവാതിരിക്കാൻ വേണ്ടിയാണ്. ഷോൾഡർ വളരെയധികം ടൈറ്റ് ആവുകയാണെങ്കിൽ ഫ്ലെക്സിബിലിറ്റി നഷ്ടപ്പെടും. ഫ്ലെക്സിബിലിറ്റി നഷ്ടപ്പെട്ടു കഴിഞ്ഞാൽ ബാറ്റ് ചെയ്യാനും, ബോൾ ചെയ്യാൻ സാധിക്കുകയില്ല. അതോടൊപ്പം ബോഡി ഭയങ്കര സ്റ്റിഫ് ആവും.

ക്രിക്കറ്റിൽ കളിക്കുവാൻ വളരെ ബുദ്ധിമുട്ടേറിയ ഒരു ഷോട്ട് ആണ് ബൗൺസർ. ബൗൺസർ കളിക്കുമ്പോൾ ഒരു ബാറ്റ്സ്മാൻ എപ്പോഴും തന്റെ തല സ്റ്റഡി ആയി വയ്ക്കണം. തല സ്റ്റഡി ആയിരുന്നാൽ മാത്രമാണ് ബോൾ വരുന്ന ദിശയിൽ ഡിഫൻഡ് ചെയ്യാനും അതോടൊപ്പം ബോൾ ലീവ് ചെയ്യുവാനും സാധിക്കുകയുള്ളൂ. തല സ്റ്റഡി ആയിരുന്നില്ലെങ്കിൽ ബോൾ വരുന്ന ദിശ നമുക്ക് കാണുവാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ നല്ല രീതിയിൽ ബോൾ ജഡ്ജ് ചെയ്യാൻ സാധിക്കാത്തതിനാൽ ഔട്ട് ആവാനുള്ള ചാൻസുകൾ വളരെയേറെയാണ്..

ലോകത്തിലെ ഏറ്റവും പ്രചാരമേറിയ കളികളിൽ ഒന്നായ ക്രിക്കറ്റിലെ ബോളിങിലെ പ്രധാനമായ ഒരു നിയമമാണ് ഒരു ബോളർ പന്ത് എറിയുമ്പോൾ കൈ മടക്കുന്നത് സംബന്ധിച്ച് ഉള്ളത്. ആധുനിക ക്രിക്കറ്റിൽ ഐസിസി ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ കല്പിച്ചിട്ടുണ്ട്. ഈ നിയമം പ്രകാരം ഒരു ബോളർ പന്ത് എറിയു മ്പോൾ കൈമുട്ട് 15 ഡിഗ്രിയിൽ അധികം മടങ്ങുവാൻ പാടുള്ളതല്ല. ഇത് ലംഘിച്ചാൽ അമ്പയർ ആ പന്ത് നോബോൾ ആയി വിളിക്കും. ഇങ്ങനെ എറിയുന്നതിന് ത്രോയിങ് എന്ന് ആണ് പറയുന്നത്. ഇത്തരം ബോളർ മാർക് അന്താരാഷ്ട്ര ക്രിക്കറ്റിൽ പങ്കെടുക്കു വാൻ കഴിയില്ല. ഐസിസി ലോ 24 ക്ലോസ് 3ഇൽ ആണ് ഇതിന്റെ നിയമവശം വ്യക്തം ആക്കുന്നത്.

ഫാസ്റ്റ് ബോളർ ലോങ്ങ് റൺ അപ്പ് എടുക്കു മെന്ന് നമുക്ക് അറിയാം ബൗളിംഗിൽ കൂടുതൽ മോമെന്റ് കിട്ടുന്നതിനു വേണ്ടിയാണ്. ഫസ്റ്റ് റണ്ണർ അപ്പ് ചെയ്തു വരുമ്പോൾ ബോൾ റിലീസ് ചെയ്യുമ്പോൾ നമ്മൾ ഓടി വരുന്ന സ്പീഡ് , അതിനോടൊപ്പം ബോൾ ചെയ്യുന്ന മൊമെന്റ് കൂടി നല്ല പേസ് കിട്ടുവാൻ സാധിക്കും. ഓടി വരുന്നതിന്റെ അടിസ്ഥാനമാക്കിയാണ് പേസ് നിർണയിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ സ്പിൻ ബൗളേഴ്‌സ്, അത് ഓഫ് സ്പിന്നർ ആയാലും ലെഗ് സ്പിന്നർ ആയാലും ബോൾ ചെയ്യുമ്പോൾ വളരെ പതുക്കെ നല്ല രീതിയിൽ ഏറെ ഫ്ലൈറ്റ് ചെയ്താണ് പന്ത് എറിയുന്നത്. ഇതിന്റെ പ്രധാന കാരണം ടെസ്റ്റ് ക്രിക്കറ്റ് ബാറ്റ്സ്മാൻ വളരെ സ്ലോ ആയിട്ടാണ് കളിക്കുന്നത്. വളരെ വേഗത്തിൽ ബോൾ ചെയ്യുകയാണെങ്കിൽ ബാറ്റ്സ്മാന് വളരെ എളുപ്പത്തിൽ ബോളുകൾ കളിക്കുവാൻ സാധിക്കും.പക്ഷേ ബോൾ എയറിൽ നല്ല രീതിയിൽ ഫ്ലൈറ്റ് ചെയ്തു ടേൺ ചെയ്തു പതിയെ ചെയ്യുകയാണെങ്കിൽ ഒരു ബാറ്റ്സ്മാനെ ശരിയായ ഷോട്ട് കളിക്കുവാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഇതിനെ ആസ്പദമാക്കി ഫീൽഡ് വെച്ച് വളരെ തന്ത്രപരമായി വിക്കറ്റ് എടുക്കുന്ന ഒരു ശൈലിയാണ് സ്പിന്നേഴ്സ് തുടർന്നു പോരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ വൺഡേ ക്രിക്കറ്റ് നേക്കാൾ അപേക്ഷിച്ച് വളരെ പതുക്കെയാണ് സ്പിന്നർ ബോൾ എറിയുന്നത്.

You May Also Like

വിംബിൾഡണിൽ മേയുന്ന ആട്

ഡിബിൻ റോസ് ജേക്കബ് വിംബിൾഡണിൽ മേയുന്ന ആട് ജൂലൈ 2021. പ്രിയദർശന്റെ പഴയൊരു സിനിമയുണ്ട്.മോഹൻലാൽ നായകനും…

സച്ചിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 9 കാര്യങ്ങള്‍

ക്രിക്കറ്റിന്റെ ദൈവമെത്ര സെഞ്ച്വറിയെടുത്തിടുണ്ട് എന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും ഏതൊരു പാതിരാത്രിയും ഉത്തരം പറയും. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റാറെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ചിലകാര്യങ്ങളുണ്ട്.

കാലിനു ഗുരുതരമായ രോഗംബാധിച്ചു മൈതാനത്തു പിടഞ്ഞുവീണ ഒരു ബാലൻ ലോകമറിയുന്ന ഫുട്ബോളർ ആയ കഥ

മെസ്സിയുടെ ജീവിതകഥ അറിവ് തേടുന്ന പാവം പ്രവാസി സ്വപ്നത്തില്‍ വിശ്വാസമുണ്ടായിരുന്നില്ല ജോര്‍ജ് ഹൊറാസിയോ മെസിക്ക്…. സ്റ്റീല്‍ഫാക്ടറിയിലെ…

ആന്ദ്രേ എസ്കോബാർ – വർഷം ഇരുപത്തൊമ്പതായിട്ടും താങ്കൾ ഇന്നും മനസ്സിലൊരു നോവാണ്

ആന്ദ്രേ എസ്കോബാർ – വർഷം ഇരുപത്തൊമ്പതായിട്ടും താങ്കൾ ഇന്നും മനസ്സിലൊരു നോവാണ് Suresh Varieth ഗോളടിക്കുന്നവർ…