ഒളിംപിക്സ് ചാമ്പ്യൻമാർ തങ്ങൾക്ക് ലഭിച്ച മെഡലുകൾ കടിച്ചു പിടിക്കുന്നത് എന്തിന് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
ബോള്‍ട്ട്, ഫെല്‍പ്പ്സ്, ബൈല്‍സ് തുടങ്ങിയ ഇതിഹാസങ്ങള്‍ മുതല്‍ നമ്മുടെ സ്വന്തം സിന്ധുവും, സാക്ഷിയും വരെ മെഡൽ പോഡിയത്തിലെത്തി മെഡല്കിട്ടിയാല് ചെയ്യുന്നത് ഒരേകാര്യം തന്നെ.സ്വര്‍ണമായാലും, വെങ്കലമായാലും മെഡല്‍ കടിക്കാതെ മടക്കമില്ല. എന്താണിതിന് പിന്നിലെന്ന് അറിയാമോ? പണ്ട്, സമ്മാനമായി കിട്ടുന്ന മെഡലിന്റെ ഗുണംപരിശോധിക്കാന് ചെയ്തിരുന്ന രീതിയായിരുന്നു ഇത്. ശുദ്ധ സ്വര്‍ണമാണെങ്കില്‍ പല്ലിലെ പാട് മെഡലില്‍ പതിയുമത്രേ.
പല്ലിന്റെ ഇനാമലിന് സ്വര്‍ണത്തെക്കാള്‍ കട്ടിയുണ്ടെന്ന് ശാസ്ത്രവും. കാലങ്ങള്‍ക്കിപ്പുറം മെഡലിന്റെ നിര്‍മാണ രീതിതന്നെ മാറി. ഇപ്പൊൾ തങ്കമെഡലല്ല, 1.34 ശതമാനം മാത്രമാണ് സ്വര്‍ണം. 93 ശതമാനം വെള്ളിയും, 3ശതമാനം ചെമ്പും. ഇതില്‍ കടിയല്ല, വെട്ടുപോലുമേല്ക്കില്ല. എന്നിട്ടും താരങ്ങള്‍ മെഡലില്‍ കടിക്കുന്നപരമ്പരാഗത രീതി കൈവിട്ടിട്ടില്ല.അഥവാ താരങ്ങള്‍ കടിക്കാന്‍ മടിച്ചാല്‍ തന്നെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തൃപ്തിയാവില്ല. ചിത്രത്തിനായി മെഡലില്‍ കടിപ്പിച്ചേ അവര്‍ വിടൂ. ഇതോടെ എല്ലാ ഒളിംപിക്സുകളിലും ഒഴിവാക്കാനാവാത്ത ദൃശ്യമായിമാറി ഇത്.