കാപ്പി കിട്ടിയില്ലെങ്കിൽ വിവാഹമോചനം
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
ലോകത്തിലെ ഏറ്റവും പ്രചാരമേറിയ ഒരു പാനീയമാണു കാപ്പി. പക്ഷെ ഒരു കപ്പു കാപ്പി കിട്ടിയില്ലെങ്കില്‍ വിവാഹമോചനത്തിന പേക്ഷിക്കാമെന്ന നിയമമുള്ള സ്ഥലം ഉണ്ടായിരുന്നു.15ആം നൂറ്റാണ്ടിലെ ഓട്ടൊമാന്‍ സാമ്രാജ്യമായ തുര്ക്കിയിലാണൂ ഈ വിചിത്രമായ നിയമം ഉണ്ടായിരുന്നത്. ആ നിയമമനുസരിച്ചു ഭര്‍ത്താവു ദിവസവും ഭാര്യക്കു ഒരു കപ്പു കാപ്പി നല്‍കിയില്ലെങ്കില്‍ ഭാര്യക്കു വിവാഹമോചനത്തിനു അപേക്ഷിക്കാമെന്നായിരുന്നു നിയമം.
പക്ഷെ 16ആം നൂറ്റാണ്ടായപ്പൊള് ഈ നിയമം ഭേദഗതി ചെയ്തു.കാപ്പികുടിക്കുന്നതി നായി കോഫീഷോപ്പുകളില്‍ പോകുന്നത് കുറ്റകരമാക്കി. മുരാദ് മൂന്നാമന് സുല്ത്താനാണൂ ഈ നിയമം കൊണ്ടുവന്നത് .അക്കാലത്തു രാജ്യത്തിനെതിരെയും,രാജാവിനെതിരെയും സംഘടിക്കുന്നവര്‍ കോഫീഷോപ്പുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതാണ് ഈ നിയമത്തിനു കാരണം.പക്ഷെ പിന്നാലെ വന്ന ചക്രവര്‍ത്തിമാര്‍ ഈ നിയമം എടുത്തു മാറ്റുകയും കാപ്പിയെ നമ്മുടെ പാവം കാപ്പി ആക്കി മാറ്റുകയും ചെയ്തു.