നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിക്കുന്ന പ്രധാന മാല്‍വേര്‍ അറ്റാക്കുകളെ കുറിച്ച് അറിയുക -1

359

11

കഴിഞ്ഞ കുറച്ചു കാലങ്ങളായി സൈബര്‍ ലോകത്ത് മാല്‍വേര്‍ അറ്റാക്കുകള്‍ കൂടി വരുകയാണ്. സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കൂടിവരുന്ന ഈ അവസരത്തില്‍ അവയിലും മാല്‍വേര്‍ അറ്റാക്കുകള്‍ കൂടി വരുന്നതായാണ് പ്രമുഖ ആന്റി വൈറസ് കമ്പനികള്‍ പറയുന്നത്.

ബൂലോകത്തിന്റെ വായനക്കാര്‍ക്കായി കുറച്ചു മാല്‍വേറുകളെയും അവയുടെ വ്യാപനത്തെ പറ്റിയും എവിടെ കുറിക്കുന്നു.

AutoRun malware

സൈബര്‍ ലോകത്ത് അത്രയധികം പ്രചാരത്തിലുള്ള മാല്‍വേര്‍ ആണ് ഓട്ടോ റണ്‍ മാല്‍വേര്‍ . ഇത് പ്രധാനമായും പരക്കുനത് പെന്‍ െ്രെഡവ് / മെമ്മറി കാര്‍ഡ് വഴിയാണ് . പതിവ് പോലെ ഇതും വിന്‍ഡോസ് പിസികളില്‍ മാത്രമാണ് ബാധിക്കുനത് . മൈക്രോസോഫ്ട് ഇതിനുള്ള സെക്യൂരിറ്റി അപ്‌ഡേറ്റ് ഇറക്കിയിട്ടുണ്ടെങ്കിലും ഇവ ഇപ്പോഴും ഇന്‍സ്റ്റാള്‍ ചെയ്യാത്ത പിസികളില്‍ കൂടി പരക്കുന്നുണ്ട് . 2013 ല്‍ ഇതിന്റെ ഒരു പുതിയവകഭേദം പുറത്തിറങ്ങി ഇവ ജാവാസ്‌ക്രിപ് വെംസ് ആണ് ഓട്ടോ റണ്‍ ഫങ്ങ്ഷനാലിറ്റി ഉപയോഗപ്പെടുത്തി പരക്കുന്നവയാണ്. ഇവയെ പൂര്‍ണ്ണമായും കളയുവാന്‍ സാധിക്കുകയില്ല

Rootkits

എന്ന മാല്‍വേറിന്റെ പ്രത്യേകത എന്തെന്നാല്‍ ഇവ പിസിയില്‍ കടന്നുകൂടിയാല്‍ കണ്ടു പിടിക്കാന്‍ സാധിക്കില്ല. പ്രധാനപ്പെട്ട റിമുവല്‍ ടൂളുകള്‍ കൊണ്ടൊന്നും ഇവയെ കളയാന്‍ സാധിക്കില്ല . എപ്പോഴും ആക്രമണകാരിയായിരിക്കും പക്ഷെ ഇവ മാറ്റ് മാല്‍ വെറുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക ഉദാ കീ ലോഗ്ഗര്‍, പാസ്സ്‌വേര്‍ഡ് സ്റ്റീലര്‍. ഇവയുടെ പ്രധാന ജോലി എന്തെന്നാല്‍ ബാധിച്ചിരിക്കുന്ന പിസിയെ ബോട്ട് നെറ്റുമായി ബന്ധിപ്പിക്കുക എന്നതാണ്

Ransomware

Ransomware എന്നാല്‍ അത് ഉപയോഗിക്കുന്ന ആളുടെ സിസ്റ്റം ലോക്ക് ചെയ്യുന്നു പിന്നീട് അണ്‍ ലോക്ക് കോടിനു വേണ്ടി പണം ആവശ്യപ്പെടും . ഇത്തരത്തിലുള്ള മാല്‍വേര്‍ അറ്റാക്കുകള്‍ കൂടി വരുകയാണെന്ന് മക് അഫീ റിപ്പോര്‍ട്ട് . ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ എന്ന വ്യാജേന ആണ് പരക്കുന്നത് അവര്‍ പണം കൈക്കലാക്കുന്നത് അദൃശ്യമായി ഉപയോഗിക്കുന്ന പേമന്റ്‌റ് സര്‍വിസ് മുഖേനയാണ് അതിനാല്‍ ഇതിന്റെ പുറകിലുള്ളവര്‍ നിയമത്തിന്റെ വലയില്‍ നിന്നും രക്ഷപെടുന്നു

തുടരും ……….

Advertisements