നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിക്കുന്ന പ്രധാന മാല്‍വേര്‍ അറ്റാക്കുകളെ കുറിച്ച് അറിയുക – 2

341

1

നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിക്കുന്ന പ്രധാന മാല്‍വേര്‍ അറ്റാക്കുകളെ കുറിച്ച് അറിയുക എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ് ഇത്. ഒന്നാം ഭാഗം ഇവിടെ വായിക്കാം .

മൊബൈല്‍ സ്പൈവേര്‍

സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഈ ഘട്ടത്തില്‍, ഹാക്കര്‍ ഗ്രൂപ്പിന്റെ ശ്രദ്ധ മുഴുവനും ഇവയിലാണ്. ആന്‍ഡ്രോയിഡ് അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ഫോണ്‌കളിലാണ്‌ ഇവയുടെ ആധിപത്യം. ഫ്രീ ആയി കിട്ടുന്ന അപ്ലിക്കേഷന്‍ ആണ് ഇവയുടെ വാഹകര്‍. ഇവ പലപ്പോഴും ഫോണ്‍ ഉപയോക്താവ് അറിയാത്ത എസ് എം എസ്, കാള്‍ ലോഗ്, കോണ്ടാക്റ്റ് മുതലായവ വിദൂരത്തുള്ള സെര്‍വറില്‍ അയക്കുന്നു. അടുത്തിടെ റഷ്യയിലെ ഒരു ഗ്രൂപ്പ്‌ ഒരു മൊബൈല്‍ സ്പൈവേര്‍ കൊണ്ട് മാസം 7 ലക്ഷം രൂപ വരെ ഉണ്ടാക്കുതായി മക് അഫി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു

മാസ്റര്‍ ബൂട്ട് റെക്കോര്‍ഡ്‌ മാല്‍വേര്‍

ഇവയുടെ പ്രധാന പണി എന്താന്നാല്‍ നമ്മുടെ പി സിയുടെ മാസ്റ്റര്‍ ബൂട്ട് റെക്കോര്‍ഡ്‌ മാറ്റി എഴുതി അപകടകരമായ കോഡ്‌ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് . ഇവ മിക്കവാറും പടച്ചു വിടുന്നത് ഒരു പ്രത്യേക രാജ്യത്തേയോ , കമ്പനി യെയോ ലക്‌ഷ്യമാക്കി ആയിരിക്കും. അടുടിടെ പ്രത്യക്ഷ പ്പെട്ട ഷാമൂണ്‍ എന്നാ മാല്‍വേര്‍ സൗദി യിലെ അറാംകോ എന്ന ഓയില്‍ ഭീമനെതിരെ ആയിരുന്നു. ഇവയുടെ ലക്‌ഷ്യം സെര്‍വറി ലെയും പിസികളിലെയും ഹാര്‍ഡ് ഡിസ്ക് മുഴുവന്‍ മായ്ച്ചു കളയുക എന്നതായിരുന്നു.

ഫിഷിംഗ് അറ്റാക്ക് 

ഫിഷിംഗ് എന്നാല്‍ യഥാര്‍ത്ഥ സൈറ്റിനെ പോലെ അതെ രൂപത്തിലും ഭാവത്തിലും വേറെ സൈറ്റ് ഉണ്ടാക്കി ലോഗിന്‍ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ്. ബാങ്കിംഗ്, ഫിനാന്‍സ്, ക്രെഡിറ്റ്‌ കാര്‍ഡ്‌, ചില ഷോപ്പിംഗ്‌ സൈറ്റ് എന്നിവയുടെ ഉപഭോക്താക്കളാണ് ഇവയുടെ പ്രധാന ആക്രമണ ഇരകള്‍. ലോഗിന്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് അത് ഉപയോഗിച്ച് പണം പിന്‍വലിക്കുക, ഷോപ്പിംഗ്‌. തുടങ്ങിയവയാണ് ഇതിനു പിന്നിലുള്ളവരുടെ ലക്‌ഷ്യം . അടുത്തിടെ ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട ലോഗിന്‍ വിവരങ്ങള്‍ വെച്ച് ഒരു ഡോക്ടറുടെ ലക്ഷങ്ങള്‍ നഷ്ടമായ വാര്‍ത്ത നാം വായിച്ചിട്ടുണ്ടാകും

തുടരും ..

Advertisements