ഉണ്ട ചോറിനോട് നന്ദികാണിക്കുന്ന നായയോട് ഈ കൊടുംക്രൂരത കാണിച്ച ഇവൻ എന്ത് ജീവിയാണ് ?
സാമാന്യം ബോധം ഉള്ള ഒരാൾ..ഒരു മിണ്ടാപ്രാണിയോട് ഇത്തരത്തിലുള്ള ക്രൂരത കാണിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..അത് വിവരവും വിദ്യാഭ്യാസവും
152 total views

സാമാന്യം ബോധം ഉള്ള ഒരാൾ ഒരു മിണ്ടാപ്രാണിയോട് ഇത്തരത്തിലുള്ള ക്രൂരത കാണിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. അത് വിവരവും വിദ്യാഭ്യാസവും തലച്ചുമടായി മലയാളി പൊളിയല്ലേ എന്ന വീരവാദം നാഴികയ്ക്ക് നാൽപ്പത്തുവട്ടം മെഴുകി നടക്കുന്ന കേരളത്തിലുള്ളവർ തന്നെ.
“പട്ടി ചത്താൽ നിനക്ക് എന്തെടാ…” ഈ ചോദ്യം ചോദിച്ചത് കാറിൽ പട്ടിയെ കെട്ടിവലിച്ച യൂസഫ് എന്ന അധമൻ. ‘പോറ്റാൻ വയ്യെങ്കിൽ വളർത്താൻ പോകരുത് നാറി’ എന്നാണ് ആ ചെറ്റയോട് ഇതിനു പറയേണ്ട മറുപടി. മിണ്ടാപ്രാണികളോട് ഇങ്ങനെ ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. സമൂഹത്തിന് ഒരു പാഠമാകണം യൂസഫിന് നൽകുന്ന ശിക്ഷ. പോറ്റി വളർത്തിയ നായോട് ഇത് ചെയ്തവൻ്റെ മാനസികാരോഗ്യവും പരിശോധിക്കണം. ആരോടും എന്തു ക്രൂരതയും ചെയ്യാൻ ഇവനെ പോലുള്ളവർ മടിക്കില്ല.
എറണാകുളം പറവൂരിൽ ആണ് സംഭവം. വളർത്തു നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന യൂസഫ് എന്ന ഒരു നരധമൻ . നായ വീട്ടിലൊരു ശല്യമായതിനാൽ ആണ് ഇങ്ങനെ ചെയ്തതെന്ന്. മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത് എന്നതാണ് രസകരം. ദയ സംഘടനയുടെ പ്രവർത്തകരും ഈ വിഡിയോ പുറത്തുകൊണ്ടുവന്ന അഖിൽ എന്ന യുവാവും ചേർന്നാണ് കാണാതായ നായയെ കണ്ടെത്തിയത്.
video 1
https://www.facebook.com/100050463312950/videos/pcb.209435017415274/209434847415291/
video 2
https://www.facebook.com/100050463312950/videos/pcb.209435017415274/209434924081950/
153 total views, 1 views today
