Food
കൊച്ചി ഏരൂർ താഴ്വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് കൊച്ചി ഏരൂർ താഴ്വാരം ഷാപ്പിലാണ്. കള്ളും നല്ല അടിപൊളി വിഭവങ്ങളും ഒന്നൊന്നായി എത്തി.പുള്ളിമോത തലക്കറി, മുയൽ റോസ്റ്റ്, ലിവർ റോസ്റ്റ്, കണവ ഗ്രേവി, ഞണ്ട് കറി, കക്കയിറച്ചി, താറാവ് കറി, ബീഫ് ഉലർത്തിയത്, ചെമ്മീൻ റോസ്റ്റ്, കരിമീൻ പൊള്ളിച്ചത് തേങ്ങാപ്പാലിൽ മസാല ചേർത്ത് തയ്യാറാക്കിയ കറി എന്നീ വിഭവങ്ങളാണ് ചങ്കത്തികൾക്കായി വിളമ്പിയത്, ഒപ്പം നല്ല നാടൻ കള്ളും. വീഡിയോ കാണാം. അനവധി കമന്റുകൾ ആണ് വരുന്നത് . “നന്നായിട്ടുണ്ട്. ഇവർ കഴിക്കുന്നത് കാണുമ്പോൾ വായിൽ വെള്ളം വരുന്നവരുണ്ടോ , ഞാനും ഈ ഷാപ്പിൽ പോയിട്ടുണ്ട് നല്ല . ഭക്ഷണവും , ഉടമയുടെയും സ്റ്റാഫിന്റെയും നല്ല പെരുമാറ്റവും , ഇനിയും ഞാൻ ഷാപ്പിൽ വരും”, ഇങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും ആസ്വാദകർക്കിടയിൽ തരംഗമാകുകയാണ് ചങ്കത്തികളുടെ വീഡിയോസ്.
4,244 total views, 4 views today