ഈ മഠത്തിൽ കുഴൽക്കിണർ ആയത്‌ കൊണ്ടാവും മോഡസ്‌ ഒപറാൻ്റിയിൽ കുറച്ച്‌ വ്യത്യാസം

60

ഇതുപോലുള്ള എത്രാമത്തെ കേസ്‌ ആണിത്‌? ഏതെങ്കിലും കേസിൽ ന്യായമായ അന്വേഷണം നടന്നോ? ഈ മഠത്തിൽ കുഴൽക്കിണർ ആയത്‌ കൊണ്ടാവും മോഡസ്‌ ഒപറാൻ്റിയിൽ കുറച്ച്‌ വ്യത്യാസം. കന്യാസ്ത്രീ മഠങ്ങളിൽ കിണർ ഇല്ലെങ്കിൽ സമീപത്തെ പാറമടയിലെങ്കിലും തിരുവസ്ത്രം അണിഞ്ഞ അജ്ഞാത ശരീരങ്ങൾ പൊങ്ങും എന്ന് ഉറപ്പാണ്. കിണർ മാറിയാലും സംഭവങ്ങൾ മാറുന്നില്ല..സമൂഹത്തിലെ ഏറ്റവും ദുർബലരായിട്ടുള്ള വ്യക്തികളാണ് വിശ്വാസങ്ങളുടെ തടവറയിൽ ജീവിക്കാൻ വിധിക്കപ്പെട്ട കന്യാസ്ത്രീമാർ.

ഒരു കന്യാസ്ത്രീ താൻ അതിക്രൂരമായി ഫ്രാങ്കോ മുളയ്ക്കൽ എന്ന ബിഷപ്പിനാൽ പീഡിപ്പിക്കപ്പെട്ടു എന്ന് പൊതുസമൂഹത്തോടും നിയമവ്യവസ്ഥയോടും വിളിച്ചുപറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ യാതൊരുവിധ പ്രതികരണവും കേരളീയ പൊതുസമൂഹത്തിന്റെയോ വനിതാ സംഘടനകളുടെയോ പുരോഗമനപ്രസ്ഥാനങ്ങളുടെയോ പുരോഗമന യുവജന പ്രസ്ഥാനങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടായതായി കാണുന്നില്ല.ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇരയാക്കപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുക എന്ന പ്രാഥമികമായ ഉത്തരവാദിത്വം പോലും നിർവ്വഹിക്കുന്നതിൽ പൊതുസമൂഹത്തിന് ബാധ്യതയില്ലേ…? അതെല്ലാം നിയമത്തിന്റെയും നീതിപീഠത്തിന്റെയും തലയിൽ ചാരി വയ്ച്ച് മൗനത്തിന്റെ ആവരണത്തിൽ ജീവിക്കാൻ ശീലിച്ചു കഴിഞ്ഞിരിക്കുന്നോ നമ്മൾ…???

.കന്യാസ്ത്രീ കാറു വാങ്ങിയാൽ, കവിത എഴുതിയാൽ, ചുരിദാരിട്ടാൽ, കിണറ്റിൽ വീണുമരിച്ചാൽ, തെറ്റിനെതിരെ പ്രതികരിച്ചാൽ അവിഹിതത്തിൻ്റെ സംശയമുനയിൽ നിർത്തി പക തീർക്കുന്ന, രക്ഷപ്പെടുന്ന, കേരള കത്തോലിക്ക സഭയുടെ അഭിവന്ദ്യരും, അഭിഷിക്തരും, അവരുടെ അടിമ വിശ്വാസികളും ,വളർത്തി വന്ന അതിനിന്ദ്യമായ സംസ്കാരമാണ് മാഫിയ സംഘമായ, മെത്രാന്മാരുടെയും ക്രിമിനലുകളുകളായ വൈദികരുടെയും തെമ്മാടിത്തരങ്ങൾക്ക് വിധേയരായി, പ്രതി കരിക്കാതെ ഇനിയും ജീവിക്കണ മൊഎന്ന് 40000 കന്യാസ്ത്രീകൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിക്കുന്നു..

ഇല്ലെങ്കിൽ തന്നെ എന്തിനാണ് എല്ലാവരും കൂടി വൈദികരെയും കന്യസ്ത്രീയെയും ഇങ്ങനെ ക്രൂശിക്കുന്നത്. അവർ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ്ചെയ്തത് അവരെ ഈ തൊഴിലിലേക്ക് തളളി വിട്ടവരാണ്. കന്യാസ്ത്രീ ആവണമെന്ന് അവര് ആഗ്രഹിച്ചിരുന്നോ?….അവരും മനുഷ്യരല്ലെ. അമാനുഷിക കഴിവൊന്നുമവർക്കില്ല. ലൈംഗിക വികാരംഎല്ലാ മനുഷ്യർക്കും ഒരുപോലെ ഉണ്ടാവുന്ന ഒരു വികാരമാണ്. അതൊരു ശാരീരിക പ്രക്രിയയാണ്. അടക്കി നിർത്താനുള്ളതല്ല.അതിൽ ദൈവത്തിന്പോലുംഒന്നുംചെയ്യാൻപറ്റില്ല. പല ദൈവങ്ങൾക്കും അനേകായിരം ഭാര്യമാരും , പലദൈവങ്ങളും പല രീതിയിലുള്ള തെറ്റ്ചെയ്തവരുമാണ്. അതുകൊണ്ട് എനിക്ക് തോന്നുന്നില്ല ദൈവം ഇക്കാര്യത്തിൽ ഇവരെശിക്ഷിക്കുമെന്ന്. ഇതിനെല്ലാം കെട്ടിയിറങ്ങുന്നതിന് മുന്പ് ചെയ്യാൻ പോകുന്ന ധർമ്മമെന്താണെന്നും എനിക്കതിന് സാധ്യമാകുമോ എന്നുംവിലയിരുത്തണം വേണമെങ്കിൽ മെഡിറ്റെഷൻ, യോഗ തുടങ്ങിയ കാര്യങ്ങളിലേർപ്പെട്ട് നിയന്ത്രിക്കാൻ നോക്കുക. ഹോർമോണുകളെ തടയാൻ പറ്റില്ല. മനസ്സ് കേന്രീകരിക്കാൻ പറ്റാത്തവർ വിട്ടുപോവുക. കുടുംബ ജീവിതം നയിക്കുക. ഉഉള്ളകാലംമുഴുവൻ കോടതി കയറണ്ടല്ലോ.

കൊച്ചി വാഴക്കാലയിൽ കോൺവെന്റിന് സമീപത്തുള്ള പാറമടയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നു . ഇടുക്കി സ്വദേശിനി സിസ്റ്റർ ജെസീന തോമസ് (45) ആണ് മരിച്ചത്.വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയാണ് സിസ്റ്റർ ജെസീന. ഡോടേഴ്‌സ് ഓഫ് സെന്റ് തോമസ് കോൺഗ്രീറേഷൻ അംഗമാണ് സിസ്റ്റർ ജെസീന. കന്യാസ്ത്രീ വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറയുന്നു.