കൊടിഞ്ഞി; ഇരട്ടക്കുട്ടികളുടെ നാട്

575

ദേവി ദേവിയുടെ (Devi Devi)പോസ്റ്റ്

ഇരട്ടക്കുട്ടികളുടെ നാട്
മലപ്പുറം ജില്ലയില്‍ ചെമ്മാടിനും തിരൂരങ്ങാടിക്കും അടുത്തായി നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയില്‍ വരുന്നൊരു ഗ്രാമമുണ്ട്. ഏകദേശം 2000 കുടുംബങ്ങളാണ് . കൊടിഞ്ഞി എന്നുവിളിപ്പേരുള്ള ഈ ഗ്രാമം ചരിത്രത്തിലിടം നേടിയത് വിചിത്രമായ ഒരു സവിശേഷതയാലാണ്.

Devi Devi
Devi Devi

ഇവിടെയുള്ള ജനസംഖ്യയുടെ പത്തുശതമാനത്തോളം ഇരട്ടകള്‍ ആണ് ! ഇരട്ടകളുടെ ലോകത്തേറ്റവും കൂടിയ ജനനനിരക്ക് ഈ ഗ്രാമത്തിലാണ്.
ഭാരതത്തില്‍ ആയിരം പ്രസവം നടക്കുമ്പോള്‍ അതില്‍
4 ഇരട്ടകള്‍ ജനിക്കുന്നു. എന്നാല്‍ കൊടിഞ്ഞിയില്‍ 1000 പ്രസവങ്ങള്‍ നടക്കുമ്പോള്‍ അതില്‍ 45 എണ്ണം ഇരട്ടകളാണ്!
1949 ല്‍ ജനിച്ച ഇരട്ടകളാണത്രേ ഈ പ്രതിഭാസത്തിലെ ആദ്യകണ്ണികള്‍.
ഇപ്പോള്‍ ഏകദേശം 204 ജോടികളുണ്ട്. (408 പേര്‍!)

ഈ അപൂര്‍വ്വതയുടെ കാരണം തേടി ശാസ്ത്രജ്ഞര്‍ പല ഗവേഷണങ്ങള്‍ നടത്തിയെങ്കിലും അസാധാരണമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇവിടുത്തെ സ്ത്രീകളെ പുറത്തേക്കു വിവാഹംചെയ്തയച്ചാലും പുരുഷന്മാര്‍ പുറമേനിന്നു വിവാഹംചെയ്താലും ഇരട്ടകള്‍ ജനിക്കുന്നതിനു വിഘാതമില്ല. വര്‍ഷംകഴിയുന്തോറും ഇരട്ടകളുടെ എണ്ണം കൂടിവരികയാണ്.

കൊടിഞ്ഞി വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ ഇരട്ടകളെക്കൊണ്ടു വിഷമവൃത്തത്തിലായിരിക്കുകയാണ്. Image result for kodinhi twinsആരോടാണു സംസാരിച്ചത് ,ആരെയാണു വഴക്കുപറഞ്ഞത് ഇതൊന്നും തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയാണെന്നാണ് അദ്ധ്യാപകരുടെ അഭിപ്രായം .

2008 ല്‍ ഏകദേശം 30 ഇരട്ടകളും അവരുടെ മാതാപിതാക്കളും ചേര്‍ന്നു ഭാരതത്തിലെ ആദ്യത്തെ ഇരട്ടക്കുട്ടി അസോസിയേഷനു രൂപം നല്‍കി.

നൈജീരിയയിലെ ഇക്ബോ -ഒറ എന്ന സ്ഥലത്തും ഈ” ഇരട്ട ” പ്രതിഭാസം നിലവിലുണ്ട്. പക്ഷേ എണ്ണത്തില്‍ കൊടിഞ്ഞിയേക്കാള്‍ പിന്നിലാണ്.

കൊടിഞ്ഞി അതിന്റെ പ്രശസ്തി നിലനിര്‍ത്തട്ടെയെന്ന് ആശംസിക്കുന്നു!