തൻ്റെ മുട്ട സുരക്ഷിതമാക്കാൻ മറ്റ് പക്ഷികളുടെ ഒന്നോ രണ്ടോ മുട്ട നശിപ്പിക്കാനും മടിക്കാറില്ല. വിരിഞ്ഞു വരുന്ന കുഞ്ഞിനെ കാക്കയാണ് വളർത്തുന്നതെങ്കിൽ തന്റെ കുഞ്ഞല്ല എന്ന് കാക്ക തിരിച്ചറിയുമ്പോള്‍ അവയെ കൊത്തിയോടിക്കുകയാണ് ചെയ്യുക

Sreekala Prasad

ഇടതടവില്ലാതെയുള്ള കുയില്‍ നാദം ആരെയും മോഹിപ്പിക്കുന്ന ഒന്നാണ്. എന്നാൽ കാക്കക്കൂട്ടിൽ കയറി മുട്ടയിടുന്ന കുയിലിനെ കള്ളിയുടെ പരിവേഷമാണ് നമ്മൾ നൽകിയിട്ടുള്ളത്. (കാക്കയുടെ പേര് മാത്രമേ നമ്മൾ കേട്ടിട്ട് ഉള്ളെങ്കിലും കുയിൽ മറ്റ് പല പക്ഷികളുടെയും (കരിയിലക്കിളി, കുരുവി ) കൂട്ടിൽ മുട്ടയിടും. ശരിക്കും കുയിൽ കള്ളിയും അലസതയും ഉള്ളവയാണോ… എന്തിനാണ് കുയിൽ സ്വന്തമായി കൂടുണ്ടാക്കാതെ കാക്കകൂട്ടിലും മറ്റ് പക്ഷി കൂട്ടിലും മുട്ടയിടുന്നത്.

140 സ്പീഷീസുകളിലായി കണ്ടു വരുന്ന പക്ഷിയാണ് കുയില്‍. ആൺ കുയിലിനെ കരിങ്കുയിൽ എന്നും പെൺ കുയിലിനെ പുള്ളിക്കുയിൽ എന്നും പറയുന്നു. ഇവ കൂടാതെ കേരളത്തില്‍ കണ്ടു വരുന്ന മറ്റ് രണ്ടിനം കുയിലുകളാണ് പേകുയിലും ചക്കയ്ക്കുപ്പുണ്ടോ കുയിലും ( വിഷു പക്ഷി).

കുയിൽ ഒരു ഫലവർഗ്ഗ ഭോജിയാണ് (frugivoros). ഷഡ്പദങ്ങൾ, വിരകൾ ഇവയെ അധികം കഴിക്കാറില്ല. അതിനാലാണ് ഇത്ര മധുരമായി പാടാൻ കഴിയുന്നത് എന്നാണ് പറയപ്പെടുന്നത്. സ്വന്തമായി കൂടൊരുക്കി മുട്ടയിടാത്ത പക്ഷികളാണ് കുയിലുകള്‍. കാക്കമുട്ടയോട് സാമ്യമുള്ളതിനാല്‍ ഇവര്‍ കൂടുതലും കാക്കക്കൂട്ടില്‍ മുട്ടയിടുന്നു. കുയിലിൻ്റെ മുട്ടയുടെ പുറംതോട് വളരെ കട്ടിയുള്ളതും ബലമുള്ളതുമാണ്. അത്കൊണ്ട് തന്നെ ചെറിയ ഉയരത്തിൽ നിന്ന് വീണാലും മുട്ട പൊട്ടിപ്പോകാറില്ല. ( ധൃതിയിൽ മറ്റ് പക്ഷികളുടെ കൂട്ടിൽ മുട്ടയിടുമ്പോൾ മുട്ട പോട്ടിപ്പോകാതിരിക്കാൻ ഇത് സഹായിക്കുന്നു) . തൻ്റെ മുട്ട സുരക്ഷിതമാക്കാൻ മറ്റ് പക്ഷികളുടെ ഒന്നോ രണ്ടോ മുട്ട നശിപ്പിക്കാനും മടിക്കാറില്ല. വിരിഞ്ഞു വരുന്ന കുഞ്ഞിനെ കാക്കയാണ് വളർത്തുന്നതെങ്കിൽ തന്റെ കുഞ്ഞല്ല എന്ന് കാക്ക തിരിച്ചറിയുമ്പോള്‍ അവയെ കൊത്തിയോടിക്കുകയാണ് ചെയ്യുക .ഇതിന്റെ നിർദ്ദിഷ്ട പരിണാമത്തിന് സഹായകമായി കുയിലിൻ്റെ മുട്ട മറ്റ് പക്ഷി മുട്ടകളേക്കാൾ വലുതും അവ വേഗത്തിലും വിരിയുന്നതുമാണ്.

വേഗത്തിലും ആരോഗ്യപരമായും വളരാൻ കുഞ്ഞു പക്ഷികൾക്ക് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആവശ്യമാണ്. എന്നാൽ കുയിലിൻ്റെ ഭക്ഷണരീതി അതിന്റെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. അതിനാൽ കുയിലിൻ്റെ ജീവിത ചക്രത്തിൽ കുഞ്ഞുങ്ങൾ പരാന്ന ഭോജികൾ ആണ്. (മറ്റുള്ളവയെ ആശ്രയിക്കുന്ന) . വിരിയുമ്പോൾ മുതൽ കുഞ്ഞുങ്ങൾ നിരന്തരം ചിലച്ചുകൊണ്ടിരിക്കും. ഇത് വിശപ്പായി തെറ്റിദ്ധരിച്ച് പ്രോട്ടീൻ സമ്പന്നമായ (നോൺ-വെജിറ്റേറിയൻ) ഭക്ഷണം കൂടുതൽ നൽകുന്നതിന് തള്ള കിളികളെ പ്രേരിപ്പിക്കുന്നു. മുട്ട വിരിഞ്ഞ് ഇറങ്ങുന്ന കുഞ്ഞുങ്ങൾ അടിയന്തിര ശ്രദ്ധ കിട്ടാനായി മറ്റ് മുട്ടകളെ / വിരിയുന്നതിനെ നശിപ്പിക്കാറും ഉണ്ട്.കുയിലിൻ്റെ ഈ സ്വഭാവത്തിന് അലസത, നിഷേധാത്മകത, തിന്മ എന്നിവയുമായി യാതൊരു ബന്ധവുമില്ല. ഇത് പ്രകൃതി പാരമ്പര്യമായി കുയിലിന് നൽകിയ ഏറ്റവും അനുയോജ്യമായ അതിജീവനമാണ്. കവികളും എഴുത്തുകാരും കുയിലിൻ്റെ ഈ സ്വഭാവത്തെ അവരുടെ മനോഭാവനയിലൂടെ എഴുതുന്നു.

Pic courtesy

You May Also Like

മലയാള ഭാഷയിൽ ഇന്ന് ഉപയോഗിക്കാത്ത മൂന്ന് അക്ഷരങ്ങൾ

മലയാള ഭാഷയിൽ ഇന്ന് ഉപയോഗിക്കാത്ത മൂന്ന് അക്ഷരങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി ൠ:മലയാള അക്ഷരമാലയിലെ…

എന്താണ് റോമിയോ ജൂലിയറ്റ് നിയമം ?

എന്താണ് റോമിയോ ജൂലിയറ്റ് നിയമം ? അറിവ് തേടുന്ന പാവം പ്രവാസി രണ്ട് പ്രായപൂർത്തിയാകാത്തവരുടെ ഇടയിൽ…

പരിപാവനമായ ഭാര്യാഭർത്തൃ ബന്ധം മനുഷ്യനെ പഠിപ്പിച്ചുതരുന്ന കരിമീൻ

കരിമീൻ – ഈ കാര്യങ്ങൾ അറിയാമോ? അറിവ് തേടുന്ന പാവം പ്രവാസി തെക്കേ ഇന്ത്യയിൽ നദികളിലും…

“കദളി വാഴക്കൈയിലിരുന്നു കാക്ക ഇന്ന് വിരുന്നു വിളിച്ചു.. വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ”.ഈ ഗാനത്തിൽ പറയുന്നത് പോലെ കാക്കകൾ വിരുന്നു വിളിക്കാറുണ്ടോ ?

“കദളി വാഴക്കൈയിലിരുന്നു കാക്ക ഇന്ന് വിരുന്നു വിളിച്ചു.. വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ”.ഈ ഗാനത്തിൽ പറയുന്നത് പോലെ…