സെക്സ് ആണ്, സങ്കുചിതചിത്തർ വായിക്കണമെന്നില്ല

334

Kokila Ashwin

Sex education and Indian marriage system

(തുറന്ന മനസ്സോടു കൂടി മാത്രം ഇത് വായിക്കുക. അല്ലാത്തവർക്ക് ഇത് സ്കൈപ് ചെയ്ത പോകാം).

നമ്മുടെ നാട്ടിലെ മാര്യേജ് സിസ്റ്റത്തിൽ വലിയ കുഴപ്പമുണ്ട്. അത് arranged മാര്യേജ് ആണെങ്കിലും ലവ് മാര്യേജ് ആണെങ്കിലും കൂടി കല്യാണത്തിന് മുന്നേ ഉള്ള സെക്സ് എന്ന് പറയുന്നത് ഈ 2021 യിലും ഒരു taboo തന്നെ ആണ്. പലരും, പ്രത്യേകിച്ച് പെൺകുട്ടികൾ ഇതിനെ കുറിച്ച് ഒരു awareness ഉം ഇല്ലാതെ ആണ് കല്യാണം കഴിക്കുന്നത് തന്നെ. പെൺകുട്ടികളെ വളർത്തുമ്പോ തന്നെ വീട്ടുകാർ പഠിപ്പിച്ചു കൊടുക്കുന്നത് ആ രീതിയിൽ ആണ്. സെക്സിന്റെ കാര്യം വിടാം, പക്ഷെ ഒരു ബോയ്‌ഫ്രണ്ട്‌ ഉണ്ട് എന്ന് പറയാൻ കൂടി ധൈര്യം ഇല്ലാത്ത പെൺകുട്ടികളെ ആണ് ഇപ്പോഴും പല വീടുകളിലും കാണാൻ പറ്റുന്നത്.

അത് കൊണ്ട് തന്നെ സ്വന്തം sexuality explore ചെയ്യാൻ പലർക്കും സാധിക്കാറില്ല. അങ്ങനെ explore ചെയ്യേണ്ട ആവശ്യം ഉള്ളതായിട്ടു കൂടി പലർക്കും അറിയില്ല. നമ്മുടെ നാട്ടിലെ ആളുകൾ ആകെ accept ചെയ്യുന്നത് heterosexuality മാത്രം ആണ്. Heterosexuality എന്ന് വെച്ചാൽ opposite സെക്സിൽ ഉള്ള ആളോട് തോന്നുന്ന അട്ട്രാക്ഷൻ. അതിനും ഒരുപാട് റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്. ജാതി, മതം, പ്രായം ജാതകം, കുടുംബം, പണം, ഇതൊക്കെ നോക്കി മാത്രമേ അത് വരാൻ പാടുള്ളു. മാത്രമല്ല, കല്യാണത്തിന് മുന്നേ അത് പോലെ വല്ലതും നടന്നാൽ,അത് മഹാ പാപം ആയിട്ടാണ് ഇപ്പോഴും പലരും കണക്കാക്കുന്നത്. ഇത് explore ചെയ്യാൻ സാധിക്കാത്തത് കൊണ്ട് പലപ്പോഴും വിവാഹത്തിന് ശേഷം ആയിരിക്കാം അവനവന്റെ sexuality ഇ പറ്റി ഒരു ബോധോദയം ഉണ്ടാകുന്നത് തന്നെ.

ഈ അടുത്തിടെ എന്റെ ഒരു കൂട്ടുകാരി ആയിട്ടു സംസാരിച്ചപ്പോൾ ആണ് എനിക്ക് മനസിലായത്, അവൾക്ക് സെക്സിനോട് ഒട്ടും താത്പര്യം ഇല്ല, അതിനെ കുറിച്ച് ആലോചിക്കാൻ തന്നെ ഇഷ്ടം അല്ല, പിന്നെ എങ്ങനെയൊക്കെയോ സഹിച്ചു പോകുന്നു. അവൾ സമ്മതിച്ചു കൊടുത്തില്ലെങ്കിൽ ഭർത്താവ് അവളെ വിട്ടു പോവുമോ എന്ന പേടിയുള്ള കൊണ്ട് എല്ലാം സഹിച്ചു ഇരിക്കുന്നു എന്ന്. ഇങ്ങനെ നമ്മൾ കേൾക്കാത്ത എത്രയോ കഥകൾ ഉണ്ടാകും. പലരും നാണക്കേട് ഓർത്തു, പുറത്തു പറയാൻ മടിച്ചു എല്ലാം സഹിച്ചു കൊണ്ടിരിക്കുന്നവർ ഉണ്ട്. മാത്രമല്ല കല്യാണത്തിന് ശേഷം സെക്സിനോട് താത്പര്യം ഇല്ല എന്ന് പുറത്തു പറഞ്ഞാൽ ആ വ്യക്ത്തി നോർമൽ അല്ല എന്ന് പലരും മുദ്ര കുത്തും. Asexuality ഇ കുറിച്ച് കേട്ടിട്ടും കൂടി ഉണ്ടാവില്ല അവരൊന്നും.

ഇനി ഞാൻ പറയാൻ പോവുന്നത് പല പെൺകുട്ടികൾക്കും relate ചെയ്യാൻ പറ്റുമായിരിക്കും. പഠിച്ചു കൊണ്ടിരിക്കുന്ന കാലത് തന്നെ ചില പെൺകുട്ടികൾക്ക് ഈ ടോപ്പിക്ക് നെ കുറിച്ച സംസാരിക്കുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു. പഠിക്കുന്ന ടൈം ൽ ഇങ്ങനൊക്കെ ചിന്തിക്കുന്നത് മോശപ്പെട്ട കാര്യമാണ് എന്ന രീതിയിൽ ആയിരുന്നു പല പെൺകുട്ടികളും പറഞ്ഞു കൊണ്ടിരുന്നത്. ഒരു പക്ഷെ വളരെ strict ആൻഡ് conservative വീട്ടിൽ നിന്ന് വരുന്നവർക്കു അങ്ങനെ ആയിരിക്കും തോന്നുന്നത് എന്ന് വിചാരിക്കാം. അങ്ങനെ സെക്സ് എന്ന വിഷയത്തോട് അത്രയേറെ അറപ്പ് കുത്തി വെച്ചിരിക്കുന്നവർ എങ്ങനെയാണു കല്യാണത്തിന് ശേഷം മാജിക്കൽ ആയിട്ട് മൈൻഡ് മാറ്റാൻ പറ്റുക? കല്യാണത്തിന് മുന്നേ ഇതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല, എനിക്ക് പേടി ഉണ്ട് എന്നൊക്കെ പറഞ്ഞാൽ, കല്യാണം കഴിഞ്ഞ കൂട്ടുകാരികളും, കസിൻസ് ഉം ഒക്കെ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. “നീ ഒന്നും ആലോചിച്ചു പേടിക്കേണ്ട, ചെക്കൻ നോക്കിക്കോളും” എന്ന്.

ഇത് പോലെ ഒരു ഡയലോഗ് അത്ര വലിയ കുഴപ്പം പിടിച്ച ഒന്നായിട്ടു മുന്നേ ഒന്നും തോന്നിയിട്ടില്ല. പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് മനസിലായത്, എത്രയൊക്കെ പഠിച്ചാലും, ജോലി വാങ്ങിച്ച എടുത്താലും, sexual ഫ്രീഡം പെൺകുട്ടികൾക്ക് ഉണ്ടാവുക എന്ന് പറയുന്നത് ആളുകളുടെ കണ്ണിൽ വളരെ കുഴപ്പം പിടിച്ച ഒരു കാര്യമാണ്.

ലവ് മാര്യേജ് ആണെങ്കിൽ കൂടി ഇതിൽ വലിയ വ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല. പലരും പ്രേമിക്കുന്നത് physical കോംപാറ്റിബിലിറ്റി നോക്കിയിട്ടു ഒന്നും ആയിരിക്കില്ല. “എന്റെ മെഴുതിരി അത്താഴങ്ങൾ” സിനിമയിൽ byju അനൂപ് മേനോനോട് പറയുന്ന ഒരു കാര്യം ഉണ്ട്. പ്രേമിച്ചിട്ടാണ് ഞാൻ അവളെ വിവാഹം കഴിച്ചത്, പക്ഷെ കല്യാണത്തിന് ശേഷം ആണ് ഞങ്ങൾക്കിടയിൽ physical കോംപാറ്റിബിലിറ്റി ഇല്ല എന്ന് മനസ്സിലായത് എന്ന്.

സെക്സ് എഡ്യൂക്കേഷൻ എന്ന സീരീസ് കണ്ടപ്പോഴാണ് പല രീതിയിൽ ഉള്ള sexualities ne പറ്റി ഒരു awareness എനിക്ക് ഉണ്ടായത്. അതിൽ ഒരുപാട് sexualitiesനെ പറ്റി സംസാരിക്കുന്നുണ്ട് . Heterosexuality പോലെ തന്നെ
Homosexuality ( സെയിം സെക്സ് അട്ട്രാക്ഷൻ)
Bisexuality(അട്ട്രാക്ഷൻ towards both the sexes)
Asexuality(having no sexual attraction towards anyone at all)
Pan sexuality( ഇതിൽ gender നു വലിയ റോൾ ഇല്ല.)

അങ്ങനെ ഒരുപാട് രീതിയിൽ ഉള്ള sexualities ഡിസ്‌കസ് ചെയ്യുന്നുണ്ട്. മാര്യേജ് പോലെ ഒരു കമ്മിറ്റഡ് റിലേഷന്ഷിപ് നു ഇറങ്ങി തിരിക്കുന്നതിന് മുന്നേ, ജാതകം, ജാതി, മതം, കുടുംബം, എന്നതിന് മാത്രം importance കൊടുത്തു, physical കോംപാറ്റിബിലിറ്റി പറ്റി ഒരു ധാരണയും ഇല്ലാതെ ഇറങ്ങി പുറപ്പെട്ടാൽ പിന്നെ ഒരു വഴിയും ഇല്ലാതെ ജീവിതകാലം മുഴുവൻ സഹിക്കേണ്ടി വരും. ചിലർ ലക്കി ആയിരിക്കും, അവര്ക് physical കോംപാറ്റിബിലിറ്റി ഉള്ള ആളെ തന്നെ ആയിരിക്കും പാർട്ണർ ആയിട്ടു കിട്ടുക. എല്ലാരുടെയും കാര്യം അങ്ങനല്ല. അത് കൊണ്ട് തന്നെ എല്ലാ രീതിയിൽ ഉള്ള sexualities ഉം normalise ചെയ്യപ്പെടേണ്ടതാണ്. അതിനെ കുറിച്ച് പാർട്നെർസ് ഓപ്പൺ ആയി സംസാരിക്കേണ്ടതും aanu.അത് കൊണ്ട് തന്നെ സെക്സ് എഡ്യൂക്കേഷൻ എന്ന സീരീസ് എല്ലാരും കാണേണ്ടതാണ്. എന്തിനെയും ഏതിനെയും ജഡ്ജ് ചെയ്യുന്ന നമ്മുടെ നാട്ടുകാർക്ക് അത് കുറച്ചെങ്കിലും enlightenment കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു.