കൊല്ലം ബൈ പ്പാസ് ജനങ്ങളുടെയാണ്..  നരേന്ദ്ര മോദിയുടെയോ പിണറായി വിജയന്റേയോ പ്രേമചന്ദ്രന്റെയോ അല്ല..

632

പതിമൂന്ന് കിലോമീറ്റെർ റോഡ് പണിത് തീരാൻ ആധുനിക ഇന്ത്യയിൽ നാല്പത്തിമൂന്ന് വർഷമെടുത്തു…. !

എന്നിട്ടും അതിന്റെ പിതൃസ്ഥാനത്തിന് വേണ്ടി യാതൊരു ഉളുപ്പും ഇല്ലാതെ കടിപിടി കൂടുന്നു….

ലോകത്തെ ഏറ്റവും കഴിവുകെട്ട, അഴിമതി നിറഞ്ഞ ഭരണാധികാരികൾ ഭരിച്ചാൽ പോലും ഇങ്ങനൊരു അവസ്ഥ ഉണ്ടാകില്ല….

കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് അന്താരാഷ്‌ട്ര പാതകളും കടൽ പാലങ്ങളും ടണലുകളും ചൈന പണിത് തീർക്കുന്നത്….

മനുഷ്യന്റെ സഞ്ചാര ദൈർഘ്യം ദിവസങ്ങളിൽ നിന്നും മണിക്കൂറുകളിലേക്കും മണിക്കൂറുകളിൽ നിന്ന് മിനുറ്റുകളിലേക്കും ചുരുക്കുകയാണ് അവർ…

ഓരോ മനുഷ്യന്റെയും സമയവും ദിവസങ്ങളും എണ്ണപ്പെട്ടതും വിലയുള്ളതുമാണ്…

നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചു കിട്ടാത്തത്…

അത് തിരിച്ചറിയുന്ന രാജ്യങ്ങൾ ഓരോ സെക്കന്റും നഷ്ട്ടപെടാതിരിക്കാൻ വഴികൾ തേടുന്നു…

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഉത്തരവാദിത്ത്വമില്ലായ്മയുടെയും അലസതയുടെയും കഴിവ് കേടിന്റെയും ഉത്തമ ഉദാഹരമാണ് കൊല്ലം ബൈപ്പാസ്…

പൊതുജനങ്ങൾക്ക് ഇങ്ങനെയൊക്കെ മതി എന്ന് ചിലരെല്ലാം നിശ്ചയിച്ചതുപോലെ…

നോക്കൂ… കൊല്ലം ബൈ പാസ് നിർമാണത്തിന്റെ കെടുകാര്യസ്ഥത അറിയണമെങ്കിൽ ആദ്യ നാലര കിലോമീറ്ററിന്റെ നിർമാണം പൂർത്തിയാകാൻ മുപ്പത്തൊമ്പതര വർഷവും….

രണ്ട് കൂറ്റൻ പാലങ്ങളടക്കം ബാക്കി എട്ടര കിലോമീറ്റെർ പൂർത്തിയാകാൻ മൂന്നര വർഷവും എടുത്തു എന്നുള്ളതാണ്… !

ഇതാണ് ഈ പദ്ധതിയിലെ വേഗതയുടെ മാനദണ്ഡം… !

2015ൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മൂന്നാംഘട്ടം നിർമ്മാണം ഉദ്ഘാടനം ചെയ്ത ഏപ്രിൽ മുതൽ 2017 സെപ്റ്റംബർ വരെ 30 മാസമായിരുന്നു അനുവദിച്ചിരുന്ന നിർമ്മാണ കാലയളവ്.

പിന്നീട് 9 മാസം കൂടി നീട്ടിക്കിട്ടി.

എന്നിട്ടും 5 മാസം കൂടി വേണ്ടി വന്ന നിർമ്മാണം ആരംഭിച്ചതു മുതൽ കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് നേരിട്ടത് നിരവധി പ്രസിന്ധികളായിരുന്നു…

Joli Joli

ഈ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് ഇപ്പോൾ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്…

പതിനാല് കിലോമീറ്റെർ മറികടക്കാൻ നമ്മളെടുത്ത സമയമാണ് നാല്പത്തിമൂന്ന് വർഷം…

കേരളത്തിലെ മനുഷ്യരുടെ ജീവിതത്തിലെ പകുതി സമയവും റോഡിൽ പൊലിഞ്ഞുപോകുകയാണ്…

അതൊരു തർക്കമില്ലാത്ത യാഥാർഥ്യമാണ്…

കെട്ട രാഷ്ട്രീയ നേതൃത്വങ്ങളും ഭരണാധികാരികളും നമ്മുടെ ജീവനും സമയത്തിനും ആവശ്യങ്ങൾക്കും ഒരു വിലയും കൽപ്പിക്കുന്നില്ല…

ചിതലരിച്ച തലച്ചോറുമായി നമ്മെ ഭരിക്കുന്ന ഈ നേതൃത്വങ്ങൾക്ക് അത്രയൊന്നും ചിന്തിക്കാനുള്ള കഴിവില്ല…

വേഗത്തിൽ ചിന്തിക്കുക…
മുൻകൂട്ടി കാണുക…
വേഗത്തിൽ പൂർത്തിയാക്കുക…. കത്തുന്ന തലച്ചോറുള്ള ഭരണാധികാരികൾക്കെ അത് സാധ്യമാകൂ…

ജീവിതത്തിലെ സമയം അനാവശ്യമായി പൊലിഞ്ഞു പോകുന്ന ജനതയിൽ ഒന്നാം സ്ഥാനമാണ് കേരളീയർക്ക്…

ഞാൻ മുൻപ് എഴുതിയിരുന്നു യാതൊരു ആസൂത്രണവുമില്ലാത്ത നമ്മുടെ സമയക്രമത്തെ കുറിച്ച്…

സമയത്തിന് ഏറ്റവും വില കല്പിക്കുന്നവരിൽ മുൻപന്തിയിലാണ് ഗൾഫ് രാഷ്ട്രങ്ങൾ….

അവരുടെ സമയ ക്രമീകരണവും അതുപോലെയാണ്…

കുട്ടികളുടെയായാലും മുതിർന്നവരുടെയായാലും ഒരു ദിവസത്തെ സമയം ഒരു രീതിയിലും നഷ്ടപ്പെടുന്നില്ല…

രാവിലെ ഏഴുമണിക്ക് ഗൾഫിൽ സ്‌കൂളുകൾ പ്രവർത്തനം തുടങ്ങും…
എട്ട് മണിക്ക് എല്ലാ ഓഫീസുകളും…

ഒരു മണിക്ക് സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം കഴിയും…

മൂന്ന് മണിക്ക് ഓഫീസുകളുടെ പ്രവർത്തനം കഴിയും…

പിന്നെയുള്ളത് എമർജൻസി കൗണ്ടറുകളും ഓൺലൈൻ സൗകര്യങ്ങളും മാത്രം…

മൂന്ന് മണിയോട് കൂടി ജനങ്ങൾ ഫ്രീയായി…

പിന്നെയുള്ള സമയം ഒരു ദിവസത്തിൽ അവർക്ക് ജീവിക്കുവാനുള്ളതാണ്…

രാത്രി പന്ത്രണ്ട് മണി വരെ സജീവമാണ് ഈ രാജ്യങ്ങൾ…

മാതാപിതാക്കൾക്കും കുട്ടികൾക്കും ഓരോ വ്യക്തികൾക്കും ദിവസവും അവരുടേതായ സമയം കിട്ടുന്നു….

നമ്മുടെ കേരളത്തിൽ നോക്കൂ….

പത്ത് മണിയാണ് സ്‌കൂൾ സമയം….
ഓഫീസ് ടൈമും…
പ്രവർത്തനം തുടങ്ങാൻ പതിനൊന്നു മണിയാകും…

നമ്മൾ ഒരു ആവശ്യത്തിന് ഒരു ഓഫീസിൽ ചെന്നാൽ അതിന്റെ ഫയൽ കണ്ടുപിടിച്ച് വരുമ്പോഴേക്കും ഉച്ചയാകും…

ഭാഗ്യമുണ്ടങ്കിൽ അഞ്ചുമണിക്കുള്ളിൽ കാര്യം സാധിക്കാം…

നോക്കൂ…
ഇവിടെ നാല് മണിക്ക് സ്‌കൂൾ വിട്ട് വരുന്ന വിദ്യാർത്ഥി…
അഞ്ചു മണിക്ക് ഓഫീസ് വിട്ടുവരുന്ന മാതാപിതാക്കൾ…
ഒരു ഓഫീസ് ആവശ്യത്തിന് രാവിലെ ഇറങ്ങി തിരിച്ച് വൈകുനേരം കയറിവരുന്ന പൊതുജനം..

ഇവിടെ ആർക്കാണ് ഒരു ദിവസത്തിൽ അവനവന് സമയം കിട്ടിയത്….

ഇതിൽ ഏറ്റവും രസകരമായ വസ്തുത രാത്രി എട്ടുമണിയോടു കൂടി കേരളം നിശ്ചലമാകുന്നു എന്നുള്ളതാണ്….

എട്ടുമണിക്കുള്ളിൽ എല്ലാവരും വീടുകളിൽ കയറി വാതിലടക്കണം എന്ന നിയമമുള്ളതുപോലെ…

എട്ടുമണി കഴിഞ്ഞാൽ വാഹനങ്ങളില്ല കടകളില്ല….

ഓഫീസ് കഴിഞ്ഞ് അവസാന ബസിന് വരുന്ന മാതാപിതാക്കളുണ്ട്….

മക്കൾ ഉറങ്ങുന്നതിന് മുൻപ് ഒന്ന് കാണാൻ കഴിയാത്തവരുണ്ട്…

ആർക്കും സമയം തികയുന്നില്ല…

സത്യത്തിൽ ഇത് സമയ ക്രമീകരണത്തിന്റെ കുഴപ്പമല്ലേ…?

കൂടാതെ അശാസ്ത്രീയ റോഡുകളിൽ പൊലിയുന്ന സമയവും….

ആചാരങ്ങളും വിശ്വാസങ്ങളും പാരമ്പര്യങ്ങളും മുറുകെ പിടിച്ച് പിന്നോട്ട് നടക്കുന്ന ഒരു ജനതയല്ലേ നമ്മൾ…
നമ്മൾക്കിത്രയൊക്കെ മതി…

സമയവും ജീവിതവും അത് വിധിച്ചിട്ടുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്…

അല്ലാതെ പത്ത് കിലോമീറ്റെർ റോഡ് പണിയാൻ അൻപത് വർഷമെടുത്ത ഭരണാധികാരികളുടെ കീഴിൽ ഭരിക്കപ്പെടുന്ന നമ്മുക്ക് പറഞ്ഞിട്ടുള്ളതല്ല…

കൊല്ലം ബൈ പ്പാസ് ജനങ്ങളുടെയാണ്….
നരേന്ദ്ര മോദിയുടെയോ പിണറായി വിജയന്റേയോ പ്രേമചന്ദ്രന്റെയോ അല്ല….

തല്ല് കൂടാതെ വീട്ടിൽ പോകാൻ നോക്ക്…

Written By

Joli Joli..

Previous articleഹൈമവതിയുടെ പ്രേതം – രഘുനാഥന്‍ കഥകള്‍
Next articleഅവാർഡ് ദാനം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.