തുളസീധരൻ നായർ എന്ന കൊല്ലം തുളസിയെ അറിയാത്തവർ ഉണ്ടാകില്ല. ഒരിടയ്ക്കു സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഇപ്പോൾ സജീവമല്ലാതായതു എന്തുകൊണ്ടെന്ന് പലർക്കും സംശയം ഉണ്ടാകാം. പോലീസ് വേഷങ്ങളിലും രാഷ്ട്രീയക്കാരന്റെ വേഷങ്ങളിലും അഭിനയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയം തന്നെയാണ്. എന്നാൽ സിനിമയിലെ തന്റെ വനവാസത്തിനു കാരണം മണിയൻപിള്ള രാജു ആണെന്നാണ് അദ്ദേഹം പറയുന്നത്.
താരസംഘടനയായ അമ്മയിൽ തുടക്കം മുതൽ താനുണ്ടായിരുന്നു എന്നും, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണം എന്ന് ഒരിക്കൽ താൻ പറഞ്ഞതുകൊണ്ട് മണിയൻപിള്ള രാജു ഉൾപ്പെടെയുള്ളവർ തന്നെ ഒറ്റപ്പെടുത്തി എന്നും കൊല്ലം തുളസി പറയുന്നു. തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു. എന്നാൽ തന്റെ അഭിപ്രായത്തെ എതിർത്ത മണിയൻപിള്ള രാജു പിന്നീട് ജനാധിപത്യ രീതിയിൽ മത്സരിക്കുന്നതും താൻ കണ്ടെന്നും അദ്ദേഹം പറയുന്നു. ഇടവേള ബാബു അമ്മയുടെ ജനറൽ സെക്രട്ടറി ആകുന്നത് അപ്പുറത്തു മോഹൻലാലും ഇപ്പുറത്തും മമ്മൂട്ടിയും ഉള്ളതുകൊണ്ടെന്നും സുരേഷ് ഗോപിയെ പോലെ സ്വന്തമായ അഭിപ്രായമുള്ളവർ ആണ് അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“മഹാനടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല. ഒരു ഭരണാധികാരിയ്ക്ക് മികച്ച നടനുമാകില്ല. പ്രശസ്തിയ്ക്ക് വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേര്‍ വരട്ടെ. അവരുടെ ചിന്തകളും ആലോചനകളും വരട്ടെ. ഒരു പടത്തില്‍ വന്നു അതിന് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞ് അയാളെ എടുക്കുന്ന നിലപാടാണ് ഇന്നുള്ളത്. അവാര്‍ഡ് കിട്ടാന്‍ യാതൊരു വിദ്യാഭ്യാസവും വേണമെന്നില്ല.” കൊല്ലം തുളസി ഇങ്ങനെ പറഞ്ഞു .