ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘നാലാംമുറ’. ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് ആണ് സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം ശ്രദ്ധേയമാവുകയാണ്. ഗാനം സോഷ്യൽ മീഡിയയിൽ ലോഞ്ച് ചെയ്തത് ബോളിവുഡ് നടി മലൈക അറോറയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ , ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ്.ലക്ഷ്മി ക്രിയേഷൻസിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്. രചന – സൂരജ് വി ദേവ്, ഛായാഗ്രഹണം -ലോകനാഥൻ, പശ്ചാത്തല സംഗീതം -ഗോപീ സുന്ദർ, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, കലാസംവിധാനം -അപ്പുണ്ണി സാജൻ . ഒക്ടോബർ 21 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ
രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള