0 M
Readers Last 30 Days

കൂമൻ സിനിമയിൽ രഞ്ജിപണിക്കർ ആസിഫ് അലിയോട് സൂചിപ്പിക്കുന്ന ആ കൂട്ടമരണങ്ങൾ എന്ന കോളിളക്കം സൃഷ്ടിച്ച കേസ് എന്താണ് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
212 VIEWS

” കൂമൻ “എന്ന പുതിയ മലയാള സിനിമയിൽ രഞ്ജിപണിക്കർ ആസിഫ് അലിയോട് സൂചിപ്പിക്കുന്ന ബുരാരി
കൂട്ടമരണങ്ങൾ( Burari Murder ) എന്ന കോളിളക്കം സൃഷ്ടിച്ച കേസ് എന്താണ്?⭐

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

👉77 വയസുള്ള നാരായണ്‍ ദേവി, അവരുടെ രണ്ട് ആണ്‍മക്കള്‍ അവരുടെ ഭാര്യമാര്‍, മകള്‍, അഞ്ച് പേരക്കുട്ടികള്‍. സന്തോഷം നിറഞ്ഞ കൂട്ടുകുടുംബം. അയല്‍ക്കാരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നവര്‍. പെട്ടെന്നൊരു ദിവസം ആ പതിനൊന്നുപേരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു. ആത്മഹത്യ ചെയ്യാനുള്ള യാതൊരു കാരണവും ഇല്ല, കൊലപാതകം നടന്നതിന്റെ ലക്ഷണങ്ങളുമില്ല.
2018 ജൂലൈ 1, രാജ്യം ഉണര്‍ന്നത് ഒരു കുടുംബത്തിലെ 11 പേരുടെ മരണവാര്‍ത്ത കേട്ടായിരുന്നു. കൈകളും കാലുകളും ബന്ധിച്ച്, കണ്ണുകള്‍ മൂടി, തൂങ്ങിമരിച്ച നിലയില്‍ 10 പേരുടെ മൃതദേഹങ്ങള്‍, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന നാരായണ്‍ ദേവി മുറിയില്‍ താഴെ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. അടിമുടി ദുരൂഹത നിറഞ്ഞ ‘ബുരാരി മരണങ്ങള്‍’.

tttttttt 1

ഹരിയാനയിലെ തൊഹാനയില്‍ നിന്ന് വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലെത്തിയ കുടുംബം. നാരായണ്‍ ദേവിയുടെ അഞ്ച് മക്കളില്‍ മൂന്ന് പേരും ബുരാരിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മക്കളായ ഭുവനേഷ് ഭാട്ട്യ(50), ലളിത് ഭാട്ട്യ(45), പ്രഭിത(48), മരുക്കളായ സവിത(48), ടിന(42), പ്രഭിതയുടെ മകള്‍ പ്രിയങ്ക(33), ഭുവനേഷ്-സവിത ദമ്പതികളുടെ മക്കളായ നീതു(25), മനേക(23), ദ്രുവ്(15), ലളിത്-ടിന ദമ്പതികളുടെ മകന്‍ ശിവം(15) എന്നിവരാണ് ഇരുനില വീട്ടില്‍ കഴിഞ്ഞിരുന്നത്.

സാധാരണ പുലര്‍ച്ചെ തന്നെ ഉണരാറുള്ള കുടുംബം, വീടിനോട് ചേര്‍ന്നുള്ള കട അന്ന് ഏറെ വൈകിയും തുറന്നില്ല. ഇതോടെ പരിശോധിക്കാനെത്തിയ അയല്‍ക്കാരാണ് മൃതദേഹങ്ങള്‍ ആദ്യം കാണുന്നത്. ഒന്നാം നിലയിലെ ഹാളിലെ ഗ്രില്ലില്‍ പ്രത്യേക രീതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു നാരായണ്‍ ദേവിയൊഴികെയുള്ളവരുടെ മൃതദേഹം, മുറിക്കുള്ളില്‍ കട്ടിലിന് താഴെ കണ്ടെത്തിയ നാരായണ്‍ ദേവിയുടെ കഴുത്തില്‍ ബെല്‍റ്റുകൊണ്ട് മുറുക്കിയതിന്റെ പാടുകളുണ്ടായിരുന്നു.എല്ലാവരുടെയും കൈകളും കാലുകളും ഉള്‍പ്പടെ ബന്ധിച്ചിരുന്നത് കൊണ്ട് കൊലപാതകം ഉള്‍പ്പടെ സാധ്യതകള്‍ തള്ളാതെയായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണം.

ഭാട്ട്യ കുടുംബത്തിന്റെ മരണം സംബന്ധിച്ച് മാധ്യമങ്ങള്‍ പലതരത്തില്‍ കഥകളെഴുതി.
പൂജാമുറിയില്‍ നിന്ന് കണ്ടെത്തിയ ഡയറിയും, സിസിടിവി ദൃശ്യങ്ങളുമായിരുന്നു പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇതോടെ കൊലപാതകമെന്ന സാധ്യത അന്വേഷണ സംഘം പൂര്‍ണമായി തള്ളി. പൂജ മുറിയില്‍ നിന്ന് കണ്ടെത്തിയത് പോലെ 11 പുസ്തകങ്ങള്‍ വീട്ടിലെ പലയിടത്തു നിന്നായി കണ്ടെത്തിയതോടെ ബുരാരി സംഭവത്തിന്റെ ചുരുളഴിയുകയായിരുന്നു. 11 വര്‍ഷത്തിനിടെ എഴുതിയ പുസ്തകങ്ങളില്‍ ആത്മഹത്യയുടെ ഉള്‍പ്പടെ വിവരങ്ങള്‍ വ്യക്തമായി വിവരിച്ചിരുന്നു.

g3t3tttt 3വീടിന് പുറത്തുള്ള ഒരാള്‍ വീട്ടിലുള്ളവരോട് സംസാരിക്കുന്നത് പോലെയായിരുന്നു ഈ ഡയറികളിലെ വാക്കുകള്‍. നാരായണ്‍ ദേവിയുടെ ഭര്‍ത്താവ് ഭോപാല്‍ സിങ് മരിച്ച വര്‍ഷം മുതലാണ് ഡയറികള്‍ എഴുതി തുടങ്ങിയിരിക്കുന്നത്. മരിച്ചു പോയ തങ്ങളുടെ പിതാവ് ഇളയ മകന്‍ ലളിതിലൂടെ തങ്ങളോട് സംവദിക്കുന്നുവെന്ന് ഭാട്ട്യ കുടുംബം വിശ്വസിച്ചു. ‘പിതാവ് പറഞ്ഞത്’ പോലെ അവര്‍ എല്ലാം ചെയ്തു.

വിദ്യാസമ്പരായ കുടുംബത്തെ പതിനൊന്ന് വര്‍ഷത്തോളം ലളിത് എങ്ങനെയാണ് തന്റെ വാക്കുകള്‍ വിശ്വസിപ്പിച്ചതെന്നത് അത്ഭുതമാണ് . ആത്മഹത്യ നടക്കുന്നതിന് ഏഴു ദിവസം മുമ്പ് തന്നെ ആത്മാവിനെ സ്വതന്ത്രമാക്കുന്ന ‘ബാധ് തപസ്യ'(ആല്‍മര ആരാധന) ചടങ്ങ് ആരംഭിച്ചിരുന്നുവെന്ന് ഡയറിയില്‍ പറയുന്നുണ്ട്. എങ്ങനെയാണ് ചടങ്ങുകള്‍ നടത്തേണ്ടത്, ഇതിനിടെ വീട്ടില്‍ മറ്റാരെങ്കിലും വന്നാല്‍ എന്തു ചെയ്യണം, ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മയുടെ മരണം എങ്ങനെയാകണം, മറ്റുള്ളവര്‍ ആത്മഹത്യ ചെയ്യേണ്ടതെങ്ങനെ എന്നതുള്‍പ്പടെ ഡയറിയില്‍ വിവരിച്ചിരുന്നു. ചടങ്ങ് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും, അവസാന ദിവസം പിതാവ് തങ്ങളെ കാണാന്‍ നേരിട്ടെത്തുമെന്നുമായിരുന്നു ‘വിശ്വാസം’.

രാജ്യത്തെ ഞെട്ടിച്ച മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹതകള്‍ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന വെബ്ബ് സീരീസ് ആണ് നെറ്റ്ഫ്‌ളിക്‌സ് ഡോക്യു-സീരീസ് ‘ഹൗസ് ഓഫ് സീക്രട്ട്‌സ്; ദ ബുരാരി ഡെത്ത്‌സ്’. മൂന്ന് പാര്‍ട്ടുകളായി പുറത്തിറങ്ങിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ്. ഭാട്ട്യ കുടുംബം ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണ് എന്നതിനപ്പുറം, അന്ധവിശ്വാസങ്ങള്‍ എത്രത്തോളം മനുഷ്യനെ കീഴടക്കുന്നു എന്നും, വേണ്ടത്ര പ്രാധാന്യം നല്‍കാതെ, തിരിച്ചറിയപ്പെടുക പോലും ചെയ്യാതെ പോകുന്ന മാനസിക വൈകല്യങ്ങളെ കുറിച്ചും, അവ എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കാം എന്നതിനെ കുറിച്ചും ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നുണ്ട്.

പിതാവ് നിര്‍ദേശിച്ചതെന്ന പേരില്‍, കുടുംബാംഗങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നും, എങ്ങനെയാണ് പെരുമാറേണ്ടതെന്നുമുള്‍പ്പടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ലളിത്, വിദ്യാസമ്പരായ കുടുംബത്തെ പതിനൊന്ന് വര്‍ഷത്തോളം എങ്ങനെയാണ് തന്റെ വാക്കുകള്‍ വിശ്വസിപ്പിച്ചതെന്നത് അത്ഭുതമാണ്. ഒരു ഉത്തരം കണ്ടെത്തുക എന്നതിനപ്പുറം, പൊതുഇടത്തില്‍ ലഭ്യമായ വിവരങ്ങള്‍ പുതിയ കണ്ണുകളിലൂടെ നിരീക്ഷിച്ച്, ഭാട്ട്യ കുടുംബത്തിന്റെ സുഹൃത്തുക്കളിലൂടെയും, ബന്ധുക്കളിലൂടെയും, അന്വേഷണ ഉദ്യോഗസ്ഥരിലൂടെയും, ആരോഗ്യ വിദഗ്ധരിലൂടെയും, മാധ്യമപ്രവര്‍ത്തക രിലൂടെയും വിശദീകരണം നല്‍കുകയാണ് ഡോക്യുമെന്ററി ചെയ്യുന്നത്.

egegggg 3 5ബുരാരി സംഭവത്തില്‍ പുറത്തുവന്ന മാധ്യമവാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായി, ലളിതിന്റെ മാനസികാവസ്ഥയും, കുടുംബത്തെ അതെങ്ങനെ സ്വാധീനിച്ചിരുന്നു എന്നതു മുള്‍പ്പടെ പരിശോധിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിക്ക് സാധിക്കുന്നുണ്ട്. ലളിതിന് സംഭവിച്ച രണ്ട് ഗുരുതര അപകടങ്ങള്‍, തലയ്‌ക്കേറ്റ പരിക്ക്, കടന്നുപോയ മെന്റല്‍ ട്രോമ, ഇതിനോടൊപ്പം സമൂഹം മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രധാന്യത്തെ കുറിച്ചും ‘ഹൗസ് ഓഫ് സീക്രട്ട്‌സ്; ദ ബുരാരി ഡെത്ത്‌സ്’ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം.

ജാതകദോഷം ഉള്ളതിനാൽ ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹം അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നൽകിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവൻ നൽകണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മരിച്ചു പോയ അച്ഛനാണു തനിക്കു നിർദ്ദേശങ്ങൾ തരുന്നതെന്നായിരുന്നു ലളിത് കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാൾ ഉറപ്പു നൽകിയിരുന്നതായും അയാളുടെ ഡയറിയിലെ വിവരങ്ങൾ പറയുന്നു. ‘ഒരു കപ്പിൽ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം മാറുമ്പോൾ ഞാൻ നിങ്ങളെ രക്ഷിക്കാനെത്തും’ എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളിൽ ലളിത് എഴുതിയിട്ടുണ്ട്.

അവസാന കർമവും പൂർത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകൾ അഴിക്കാനും ധാരണയുണ്ടായിരുന്നു. ഇതാണ് പുനർജന്മ വിശ്വാസത്തിലേക്കു വിരൽ ചൂണ്ടുന്നത്. 11 വർഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽ ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂൺ 30നായിരുന്നു അവസാനമായി എഴുതിയത്.

അന്ന് അർധരാത്രിയാണു കൂട്ടമരണം സംഭവിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുൻവശം കാണാവുന്ന സിസിടിവിയിൽ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ഡയറിയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമായി ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് ജൂൺ 30നു രാത്രി സംഭവിച്ച കാര്യങ്ങളിൽ പൊലീസ് ഏകദേശ ധാരണയിലെത്തിയത്.

ffwww 7ലളിത് ഭാട്ടിയയുടെ അന്ധവിശ്വാസമാണ് സംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു. 2008ലാണ് ഇയാളുടെ അച്ഛൻ മരിച്ചത്. ഇതോടെ ആത്മീയതയെ ഇയാൾ കൂടുതലായി സ്വീകരിച്ചു. സ്വപ്നത്തിൽ അച്ഛനുമായി സംസാരിക്കുമെന്ന് പോലും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇത്തരം മാനസിക പ്രശ്‌നങ്ങൾ മറ്റുള്ളവരിലേക്കും ഇയാൾ പകർന്ന് നൽകി. ഇയാളുടെ ഇടപെടലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിച്ചത്. മോക്ഷം കിട്ടാനും , അച്ഛന്റെ അടുത്തെത്താനും വിശ്വാസത്തിൽ അടിസ്ഥാനമായ ആത്മഹത്യയ്ക്ക് ഇയാൾ കുടുംബാഗങ്ങളെ പ്രേരിപ്പിച്ചു വരികയായിരുന്നു . കൂട്ടമരണം അന്വേഷിച്ച ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നാട്ടുകാർ ഉൾപ്പെടെ പലരെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തിലെ എല്ലാവശങ്ങളും പരിഗണിച്ചുള്ള അന്വേഷണമാണു പൊലീസ് നടത്തിയതും.

കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെ കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു ഒട്ടിച്ചിരുന്നു. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിനു സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുറാഡി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്.

സംഭവത്തിനു പിന്നിൽ പന്ത്രണ്ടാമൻ ഉണ്ട് എന്ന കാര്യത്തിൽ ബന്ധുക്കളും , അയൽക്കാരും ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.സംഭവദിവസം ഭാട്ടിയ കുടുംബത്തിന്റെ പ്രധാന ഗേറ്റ് തുറന്ന നിലയിലായിരുന്നു. തുറന്ന ഗേറ്റിലൂടെയാണ് അയൽവാസികളിലൊരാൾ രാവിലെ അകത്തു കയറിയതും 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതും. ഇതിൽ നിന്ന് പന്ത്രണ്ടാമന്റെ സാന്നിധ്യം അയൽവാസികൾ സംശയിച്ചത്.
ഗീത മാ എന്ന പേരിലുള്ള പൂജാരിണിയെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാൽ വീട്ടിൽ ചെറുക്ഷേത്രം നിർമിക്കാനും പൂജിക്കാനും വേണ്ടിയാണു താൻ സാധാരണ പോകാറുള്ളതെന്നും ഭാട്ടിയ കുടുംബത്തിൽ ഇതുവരെ പോയിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്. ബുരാറാരിയിലെ വീട് നിർമിച്ച കോൺട്രാക്ടറുടെ മകളാണ് ഗീത.

കൊലപാതകമായാണു പോലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട ഭാട്ടിയ കുടുംബത്തിലെ മുതിർന്ന അംഗം നാരായണി ദേവി കഴുത്തിൽ ബെൽറ്റു മുറുക്കി കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. ശേഷിച്ച 10 പേരും കഴുത്തിൽ കുരുക്കു മുറുകിയാണു മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ആരും ശാരീരിക ആക്രമണത്തിന് ഇരയായിട്ടില്ല . ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല.
സംഭവം നടന്ന രാത്രി പുലർച്ചെ രണ്ടു മുതൽ നാലു വരെ പ്രദേശത്ത് പവർകട്ടായിരുന്നു. കാവൽനായയെ മുകളിലെ നിലയിൽ കെട്ടിയിട്ട നിലയിലാണു കണ്ടെത്തിയത്. ഇതിനെ കൂട്ടിലടയ്ക്കുകയാണു പതിവ്. എന്നാല്‍, ഈ ബഹളങ്ങള്‍ നടക്കുമ്പോഴെല്ലാം അത് കുരച്ചില്ലെന്നത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. മരണത്തിന് തൊട്ടുമുൻപ്, അല്ലെങ്കിൽ അവസാന നിമിഷങ്ങളിൽ 11 പേരുടെയും മാനസിക നില എന്തായിരുന്നുവെന്നു
മരിച്ചവരുടെ മാനസിക നില സംബന്ധിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്ന ‘സൈക്കളോജിക്കൽ ഓട്ടോപ്സി’ നടത്തിയിരുന്നു.

വേറെയും ഞെട്ടിക്കുന്ന നിരവധി വിവരങ്ങള്‍ ഡയറിയില്‍ അടങ്ങിയിരുന്നു. മരിക്കുന്നതിന് മുന്‍പുള്ള പതിനൊന്ന് വര്‍ഷങ്ങള്‍ അവര്‍ ഈ ഡയറിക്കുറിപ്പുകളിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ജീവിച്ചിരുന്നത്. മരിച്ചുപോയ അച്ഛന്‍ ലളിതിനോട് സ്വപ്നത്തില്‍ പറയുന്ന കാര്യങ്ങളാണ് ഡയറിക്കുറിപ്പില്‍ നിര്‍ദ്ദേശങ്ങളായി മാറിയിരുന്നതെന്ന് കരുതുന്നു.പതിനൊന്ന് ഡയറികളും നോട്ട്ബുക്കുകളുമാണ് അവിടെ നിന്ന് കണ്ടെത്തിയത്. അച്ഛന്‍ സ്വപ്നത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, തന്റെ കുടുംബാംഗങ്ങള്‍ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും ആ ഡയറികുറിപ്പുകള്‍ നിര്‍ദ്ദേശിച്ചു. കുടുംബത്തിന് ആ വാക്കുകള്‍ നിയമങ്ങളായി മാറി. അതിനെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല.

ലളിതിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന അച്ഛന്‍ കുടുംബത്തിലെ പതിനൊന്ന് പേരും ചെയ്യേണ്ട കടമകളും, ദൈന്യംദിന കര്‍ത്തവ്യങ്ങളും വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണിതെന്നും ഡയറിയില്‍ പറയുന്നു. അത് പാലിക്കാത്ത പക്ഷം കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അതില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മരിച്ചുപോയ അച്ഛന്റെ നിര്‍ദ്ദേശപ്രകാരമാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കരുതുന്നു. കൂടാതെ, അവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് ആല്‍മരത്തിന്റെ കൊമ്പുകള്‍ പോലെയാണെന്ന് പോലീസ് പറഞ്ഞു.

ലളിതിന്റെ ഇത്തരം വിഭ്രാത്മകമായ ചിന്തകള്‍ കുടുംബാംഗങ്ങള്‍ അക്ഷരം പ്രതി വിശ്വസിച്ചിരുന്നു. അയല്‍ക്കാരുമായി വളരെ നല്ല ബന്ധത്തിലായിരുന്നു ഇവര്‍ പക്ഷേ ഈ കാര്യങ്ങള്‍ ഒന്നും മൂന്നാമതൊരാളോട് പങ്കുവച്ചിരുന്നില്ല എന്നത് ആശ്ചര്യമാണ്. 12 വയസ്സുകാരനായ ഇളയ കുട്ടി പോലും ആരോടും ഇതേ കുറിച്ച്‌ മിണ്ടിയിട്ടില്ല. ഇത് ഒരുപക്ഷേ കുടുംബത്തിന് ലളിതിലുള്ള വിശ്വാസം കാരണമായിരിക്കാം.
അന്വേഷണത്തിനിടെ ഇവരുടെ വീട്ടില്‍ 11 ഇരുമ്പുപൈപ്പുകള്‍ സ്ഥാപിച്ചതു പൊലീസിനെ കുഴപ്പിച്ചു. പതിനൊന്ന് അംഗങ്ങളെ സൂചിപ്പിക്കാനാണോ അതെന്നും, അന്ധവിശ്വാസത്തിന്റെ ഭാഗമായിരുന്നോ അതെന്നും പൊലീസ് സംശയിച്ചിരുന്നു. മുന്‍വാതിലിന് മുകളിലുള്ള അഴികളും, അവിടെനിന്ന് കണ്ടെത്തിയ ഡയറികളും എല്ലാം പതിനൊന്നായിരുന്നു.

ലളിതിന്റെ പിതാവ് ഭോപാല്‍ സിംഗ് സ്വാഭാവിക കാരണങ്ങളാലാണ് മരണപ്പെട്ടത്. പിതാവിന്റെ മരണശേഷം, ലളിത് വളരെ അന്തര്‍ലീനനായിരുന്നു. താമസിയാതെ അദ്ദേഹം മരങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാനും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും തുടങ്ങി. പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്നും, ഒരു നല്ല ജീവിതം നേടാനുള്ള വഴികള്‍ ഉപദേശിച്ചുവെന്നും ഒരു ദിവസം അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു. ഇതിനിടയില്‍ പ്ലൈവുഡ് കമ്പനി നടത്തിയിരുന്ന ലളിതിന് മരണത്തിന് പത്തുവര്‍ഷം മുമ്ബു വലിയൊരു അപകടം ഉണ്ടായി. പക്ഷേ, അദ്ഭുതകരമായി അയാള്‍ രക്ഷപ്പെട്ടു.
ഇതും കൂടിയായപ്പോള്‍ കുടുംബാംഗങ്ങള്‍ അയാളുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 2007 മുതല്‍ അയാള്‍ പിതാവിന്റെ “നിര്‍ദ്ദേശങ്ങള്‍” അനുസരിച്ച്‌ ഡയറി സൂക്ഷിച്ചുവന്നു. ഡയറികള്‍ പ്രിയങ്കയും നീതുവും എഴുതിയതാണെന്ന് കൈയ്യെഴുത്ത് വിശകലനത്തിലൂടെ വെളിപ്പെട്ടു. മരിച്ച പിതാവുമായി ആശയവിനിമയം നടത്തിയ ശേഷം ലളിതാണ് അവര്‍ക്ക് പറഞ്ഞു കൊടുത്തിരുന്നത്. 2007 സെപ്റ്റംബര്‍ മുതല്‍ അവരുടെ മരണത്തിന് തൊട്ടുമുമ്പ് വരെയുള്ള എല്ലാ വിവരങ്ങളും ഡയറിയില്‍ എഴുതിയിരുന്നു.

എങ്ങനെയാണ് ആത്മഹത്യ ചെയ്യേണ്ടതെന്ന് ഡയറിയില്‍ വിശദമായി വിവരിച്ചിരുന്നു. അവര്‍ ആത്മഹത്യ ചെയ്ത രീതി തികച്ചും വ്യത്യസ്തമായിരുന്നു. പത്ത് മൃതദേഹങ്ങള്‍ കയറില്‍ തൂങ്ങിയും, മൂത്ത കുടുംബാംഗം നാരായണി മുറിയുടെ മൂലയില്‍ കഴുത്തില്‍ തുണികെട്ടിയ നിലയിലുമാണ് കിടന്നിരുന്നത്.
അവരുടെ കണ്ണുകള്‍ മൂടിയും, രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ബാക്കിയുള്ളവര്‍ കഴുത്തില്‍ തുണി ചുറ്റിയും, വായില്‍ ടേപ്പ് ഒട്ടിച്ചും, കൈകള്‍ കേബിളുകൊണ്ട് കെട്ടിയും, ചെവിയില്‍ പഞ്ഞി തിരുകിയുമാണ് ആത്മഹത്യ ചെയ്തത്. മോക്ഷം നേടാനും പിതാവിനെ കാണാനും വേണ്ടിയാണ് പൂജയുടെ ഭാഗമായി അവര്‍ ഇത് ചെയ്തത്. ശ്വാസംമുട്ടുന്ന നിമിഷം അച്ഛനെ കാണുമെന്നും അയാള്‍ അവരെ രക്ഷിക്കുമെന്നും കുടുംബം വിശ്വസിച്ചു. എന്നാല്‍, ഒരാള്‍പോലും രക്ഷപ്പെടാതെ എല്ലാവരും ഒരുപോലെ മരണത്തിന് കീഴ്പെട്ടു.

ഷെയേര്‍ഡ് സൈക്കോസിസ് എന്ന പ്രത്യേക മാനസികാവസ്ഥയാണു മരണകാരണമെന്ന് പൊലീസ് പറയുന്നു. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അവരുടെ നേതാവിന്റെ കല്‍പന അക്ഷരം പ്രതി അനുസരിക്കുന്ന ഒരു മാനസികാവസ്ഥയാണ് ഇത്. അവര്‍ അയാളെ നിരുപാധികമായി വിശ്വസിക്കുന്നു. എല്ലാ പ്രശ്നങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ അയാള്‍ക്ക് സാധിക്കുമെന്ന് അവര്‍ അടിയുറച്ച്‌ വിശ്വസിക്കുന്നു. ഇവിടെ ആ റോള്‍ ലളിതിനായിരുന്നു. അയാള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചാല്‍, തങ്ങളുടെ എല്ലാ പ്രശ്‍നങ്ങളും തീരുമെന്ന് അവര്‍ കരുതി. അയാളോടുള്ള സ്നേഹവും, വിശ്വാസവുമാണ് മരിക്കില്ലെന്ന് കരുതിയിരുന്നെങ്കില്‍ കൂടി, ആത്മഹത്യ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. അന്ധവിശ്വാസങ്ങള്‍ നമ്മുടെ മനസ്സുകളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നതിന്റെ ഒരു നേര്‍ചിത്രമാണ് ഈ ദുരന്തം.

ഇന്ത്യയെ നടുക്കിയ മരണമായിരുന്നു ബുരാരി കേസ്. മാധ്യമങ്ങള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം. അതിന് പിന്നാലെ ഒരുപാട് ചര്‍ച്ചകള്‍, വിവാദങ്ങള്‍, അന്വേഷണങ്ങള്‍ ഒക്കെ നടന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ അതൊരു കൊലപാതകമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തി.പതിനൊന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഡല്‍ഹിയിലെ ആ പ്രേതഭവനം ഇപ്പോൾ ഡയഗ്നോസ്റ്റിക് സെന്റര്‍ ആണ് . അന്ധവിശ്വാസങ്ങൾ മൂലം ആളുകൾ വാങ്ങാതായ ബുരാരിയിലെ ഭവനം പാത്തോളജി വിഭാഗം ഡോക്ടര്‍ മോഹന്‍ സിങും കുടുംബവും വാങ്ങിയിരുന്നു. വീടിന്റെ ഒന്നാം നിലയില്‍ ഡയഗ്നോസ്റ്റിക് സെന്ററും രണ്ടാം നിലയില്‍ താമസിക്കുകയും ചെയ്യുന്നുണ്ട് ഡോക്ടറും കുടുംബവും .വീടിന് പ്രേതബാധ ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു പരത്തിയതിനു ശേഷം ആരും വീട് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അവസാനം ഡോ. മോഹന്‍ സന്നദ്ധത പ്രകടിപ്പിച്ച് വരികയായിരുന്നു.

💢 വാൽ കഷ്ണം💢

👉⚡മോക്ഷം ലഭിക്കുന്നതിനു വേണ്ടിയുള്ള ഒരു ചടങ്ങാണ്(ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങ് )ബാധ് തപസ്യ. ഏഴുദിവസം തുടർച്ചയായി ആൽമരത്തിന് പൂജ നടത്തും.ബാധ് തപസ്യയുടെ അവസാനദിവസം മരിച്ചു പോയ വ്യക്തിയുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്