fbpx
Connect with us

Entertainment

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Published

on

രാജേഷ് ശിവ

Bibin boudh സംവിധാനം ചെയ്ത ‘കോമരം’ ഒരു ഷോട്ട് മ്യൂസിക്കൽ സ്റ്റോറി ആണ്. മഹാമാരി എല്ലാ മേഖലയെയും ഗ്രസിച്ചപ്പോൾ അവതാളത്തിലായ ജീവിതങ്ങൾ അനവധിയുണ്ട്. സ്റ്റേജ് ആർട്ടിസ്റ്റുകളും തെയ്യം കലാകാരന്മാരും എല്ലാം തന്നെ ഏറ്റവും ദുരിതം അനുഭവിക്കുന്നവർ ആണ്. അതിൽ മറ്റൊരു വിഭാഗം കൂടി വരുന്നുണ്ട്, കോമരങ്ങൾ .

കോമരം നടത്തുന്ന തുള്ളൽ ആണ് കോമരം തുള്ളൽ, അഥവാ വെളിച്ചപ്പാട് തുള്ളൽ. ഇത് പ്രധാനമായും മലബാർ, മധ്യതിരുവിതാംകൂർ ഭാഗങ്ങളിൽ ഭഗവതീ ക്ഷേത്രങ്ങളിൽ നടത്തുന്ന അനുഷ്ഠാനപരമായ ഒരു ചടങ്ങാണ്. വസൂരി കേരളത്തിൽ സംഹാരതാണ്ഡവം ആടിയ കാലങ്ങളിൽ ആ രോഗത്തിൽ നിന്നും മുക്തിനേടിയ കുടുംബങ്ങളിൽ വെളിച്ചപ്പാട് തുള്ളൽ നടത്താറുണ്ടായിരുന്നു . കോമരം തുള്ളുന്നവരുടെ വസ്ത്രധാരണം പൊതുവെ, വെള്ളത്തുണി ധരിച്ചു അതിനു മുകളിലായി ചുവന്ന തുണിയും ധരിച്ചിരിക്കും. കിലുങ്ങുന്ന അരമണിയും കെട്ടി വലതുകൈയ്യിൽ വാളും ഇടതുകൈയിൽ ചിലമ്പും പിടിച്ചാണ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഇവരുടെ തുള്ളൽ.

vote for komaram

Advertisement

ദേവിയെ തന്നിലേക്ക് ആവാഹിച്ചു ഭക്തരുടെ ഭാവി പ്രവചിക്കുകയും ചിലപ്പോൾ സ്വന്തം ശിരസിൽ തന്നെ വാളുകൊണ്ട് വെട്ടുകയും ചെയുന്നു. പൊതുവെ കോമരങ്ങൾ തണ്ടുതരമുണ്ട്. ഇതൊരു ആചാരമായി ജീവിതാന്ത്യം വരെ സ്വീകരിച്ച കോമരങ്ങളും ഇത്തരത്തിൽ ആചാരപ്പെടാത്ത കോമരങ്ങളും. ആചാരപ്പെട്ട കോമരങ്ങളാണെങ്കിൽ പിന്നെ മദ്യമോ മാംസമോ ഉപയോഗിക്കാറില്ല. പൊതുവിൽ അവർണ്ണ സമുദായങ്ങൾക്കാണ് കോമരങ്ങൾ ഉള്ളത്. ചില സമുദ്യങ്ങൾക്കു ആചാരപ്പെട്ട കോമരങ്ങളും മറ്റുചില സമുദായങ്ങൾക്ക്‌ ആചാരപ്പെട്ടത് അല്ലാത്ത കോമരങ്ങളും ആണുള്ളത്. അസുരവാദ്യമായ ചെണ്ടയാണ്‌ പ്രധാനവാദ്യോപകരണം. വെറുതെ പട്ടുംചുറ്റി വാളുംചിലമ്പും പിടിച്ചു ആടുന്നവർ അല്ല കോമരങ്ങൾ. നല്ല പരിശീലനം വേണ്ട പരിപാടിയാണിത്.

ഈ കഥയിലെ കോമരം കാലത്തിന്റെ വറുതി തീയിൽ വെന്തുരുകുന്ന ആളാണ്. തന്നിലെ ദേവീപ്രസാദത്തിനും മഹാമാരിയുടെ ശാപങ്ങൾക്കു അറുതി വരുത്താൻ ആകുന്നില്ല. അമ്പലത്തിലെ ആരവങ്ങളും ഭക്തരുടെ തിരക്കും ഇല്ലാതെ വിജനതയിൽ അയാൾ ഒരു കോമാളിയാകുകയാണ്. കാലത്തിന്റെ കോമാളി.

കാലങ്ങളേറെയായി കോമരമാണേ
കോമരമായിട്ട് കാലമേറെയായി
കോമരമായിട്ട് കാലമേറെയായി
കാലങ്ങളേറെയായി കോമരമാണേ

വർണ്ണങ്ങളേറെയുണ്ട് ഉലകിലെങ്കിലും
ഈയൊരു വർണ്ണമാണെ കോമരത്തിന്
ഉറ്റവരും ഉടയവരും ദൈവമായി കാണുമ്പോൾ
നാടിന്റെ കാവലാളായി തുള്ളിയുറയണ്
നാടിന്റെ കാവലാളായി തുള്ളിയുറയണ്

മുടിയാകെ ഉലച്ചിട്ട് പൂവൊന്നു വിതറിയിട്ട്
മുടിയാകെ ഉലച്ചിട്ട് പൂവൊന്നു വിതറിയിട്ട്
നെറ്റിയിലെ ചോരകൊണ്ട് വാളൊന്നു വിയർത്തിട്ട്
നെറ്റിയിലെ ചോരകൊണ്ട് വാളൊന്നു വിയർത്തിട്ട്
തുള്ളിത്തിരിയുമ്പോൾ വെട്ടവുമില്ല വെളിച്ചവുമില്ല
കൈകൂപ്പിയ കുലക്കാരുമില്ല ഉറ്റവരും ഉടയവരുമില്ല

Advertisement

വിത്തില്ല വിതയില്ല , കാലവുമില്ല കലികാലമായി
വിത്തില്ല വിതയില്ല , കാലവുമില്ല കലികാലമായി
നേരമില്ലാ നേരത്ത് കണ്ണില് കോമരവുമില്ല
കൂട്ടരും നാട്ടരും ഇന്നെന്നെ വിളിക്കണേ
കോമരമെന്ന് , കോമാളി കോമരമെന്ന്
കോമരമെന്ന് , കോമാളി കോമരമെന്ന്

ഈ പാട്ടിൽ ഒരു കോമരത്തിന്റെ ദുരവസ്ഥയുടെ , തീരാശാപങ്ങളുടെ, വ്യഥകളുടെ, ആത്മനൊമ്പരങ്ങളുടെ വേദനയാണ് . കാലങ്ങളേറെയായി അവൻ കോമരം തുള്ളുകയാണ് , കോമരമായിട്ടു കാലങ്ങൾ ഏറെയായി .. ഉലകിൽ വർണ്ണങ്ങൾ അനവധിയുണ്ടെങ്കിലും അവന്റെ വർണ്ണം ഒന്നുമാത്രമാണ് . അത് പട്ടിന്റെ ചുവപ്പ് മാത്രമാണ്. ഉറ്റവരും ഉടയവരും എല്ലാം എന്നെ ദൈവമായി കാണുമ്പൊൾ …നാടിൻറെ കാവലാളായി ഞാൻ തുള്ളി ഉറയുകയാണ് . മുടിയും ഉലച്ചു പൂക്കളും വിതറി , എന്റെ നെറ്റിയിലെ ചോര കൊണ്ടു വാളിനെ വിയർപ്പിച്ചു,…. ആടിത്തുള്ളി ഒന്ന് തിരിയുമ്പോൾ വെട്ടവും വെളിച്ചവും അണഞ്ഞിരിക്കുന്നു… അതുവരെ കൈകൂപ്പി നിന്ന കുലക്കാരും ഉറ്റവരും ഉടയവരും ഒന്നുമില്ല. നാട്ടിൽ വിത്തും വിതയും ഒന്നുമില്ല… കാലം കലികാലം ആണ്. ആർക്കും നേരമില്ലാതായ നേരങ്ങളിൽ ആരുടേയും കണ്ണുകളിൽ കോമരമായി പ്രത്യക്ഷപ്പെടാൻ യോഗമില്ലാതായ കാലത്തു കോമരത്തിന്റെ ഭാവപ്പകർച്ചകൾ എന്റെ കണ്ണുകൾക്കും കൈമോശം വന്നിരിക്കുന്നു… ഇപ്പോൾ കൂട്ടരും നാട്ടുകാരും എന്നെ വിളിക്കുന്നത് കോമാളി എന്നാണു …അതെ..ഒരു കോമാളിക്കോമരം .

ഇതിലുമേറെ ഒരു വെളിച്ചപ്പാടിനോട് കാലം ചെയ്തതിനെ വിവരിക്കുന്നതെങ്ങനെ ? രൗദ്രവും അന്ധകാരത്തിന്റെ അധിനിവേശം നടന്നതുമായ കാലത്തു കോമരം തന്റെ വാളുകൊണ്ട് നെറ്റിയിൽ ആഞ്ഞാഞ്ഞു വെട്ടുകയാണ്. ഈ പ്രതികാരം കാലത്തോടോ കുലക്കാരോടോ ഭഗവതിയോടോ ഒന്നുമല്ല.. തന്നോട് മാത്രം… തന്നോടുമാത്രം….ഞാൻ മുകളിലെ വരികൾ ഇങ്ങനെ പൂരിപ്പിക്കുകയാണ്….

ചോരകൊണ്ടിന്നു പ്രസാദിക്ക ദേവ്യെ നീ
എൻ ചോര തന്നീടാം സ്വീകരിക്ക
നാടിന്നു കാവലായ് തുള്ളുന്ന കോമരം
നാടിന്നു വേണ്ടി മരിച്ചുകൊള്ളാം
മാരി മഹാമാരി മായ്ക്കുക ഭൂമീന്ന്
എൻ പൈതങ്ങൾക്കിനി ജീവിക്കേണം
ദുഖക്ഷേത്രങ്ങളിൽ തുള്ളുവാൻ വയ്യിനി
വാളും ചിലമ്പും ചലനമറ്റു …..
വാളും ചിലമ്പും ചലനമറ്റു …..

Advertisement

സംവിധായകൻ Bibin boudh ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ ഒരു പെയിന്റർ ആണ്, പിന്നെ ഓട്ടോ ഓടിക്കുന്നുമുണ്ട്. പിന്നെ അത്യാവശ്യം ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബം ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നു. സിനിമയിൽ അത്യാവശ്യം ജൂനിയർ ആർട്ടിസ്റ്റ് ആയി പോകുന്നുണ്ട്. ഈയടുത്തു കണ്ണൻ താമരക്കുളത്തിന്റെ ഉടുമ്പ് എന്നൊരു മൂവിയിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.”

“കോമരം എന്റെ മൂന്നാമത്തെ വർക്ക് ആണ്. മൊബൈൽ ഷോർട്ട് ഫിലിംസ് ആണ് കൂടുതലും ചെയുന്നത്. നല്ലൊരു വർക്ക് ആയി ചെയ്‌തെന്ന ആത്മവിശ്വാസം ഉള്ളത് കോമരം ആണ്. കോമരത്തിലെ വരികൾ ഞാൻ എഴുതിയതാണ്. അത്യാവശ്യം കവിതകൾ എഴുതുന്ന ഒരാളാണ് ഞാൻ. എന്റെ ഒരു കവിതയുടെ ആശയമാണ് ഈ മൂവി. അതിൽ നിന്നുള്ള മൂന്നുനാല് വരികൾ ചേർത്താണ് കോമരത്തിലെ പാട്ട് എഴുതിയത്.”

“കൊറോണയുടെ മധ്യകാലം ആയപ്പോൾ അത്യാവശ്യം അമ്പലങ്ങൾ ഒക്കെ തുറക്കാം എന്നൊരു സാഹചര്യം വന്നിരുന്നു. പൂജകൾ ഒക്കെ ചെയ്യാം എന്ന സാഹചര്യം വന്നിരുന്നു. ഞാൻ എറണാകുളത്തു ആണ് താമസമെങ്കിലും പാലക്കാട് മുതൽ അങ്ങോട്ട് പോയാൽ കോമരം എന്നത് ഒരു വലിയ വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ അമ്പലങ്ങൾ തുറന്നിട്ടുപോലും കോമരങ്ങൾക്കു അവരുടെ ആചാരരീതികൾ തുടരാൻ സാധിക്കാതെ വന്നു. അവർക്കു മാറിനിൽക്കേണ്ട അവസ്ഥയുണ്ടായി. അങ്ങനെ അവരുടെ ഉപജീവനം പോലും ചോദ്യചിഹ്നമാകുന്ന അവസ്ഥവന്നു. അതൊക്കെയാണ് ഞാൻ കോമരത്തിലൂടെ പറഞ്ഞത്.”

“അതിൽ കോമരമായി അഭിനയിച്ചിരിക്കുന്നത് Kamal karumalloor ആണ്. എറണാകുളം, ആലുവ കരുമാലൂർ എന്ന നാട്ടിൻ പുറത്തുകാരൻ ആണ് ഞാൻ. ഞാൻ ചെറുപ്പം മുതൽ ഞാൻ ഗുരുസ്ഥാനത്തു കണ്ട ആളാണ് കമൽ . പുള്ളി നാടകങ്ങളും അമച്വർ നാടകങ്ങളും നാടൻ പാട്ടുകളും ആയി നടക്കുന്ന ഒരാളായിരുന്നു.  പുള്ളിയെ ആണ് ഞാൻ ഏറ്റവുമധികം കണ്ടിട്ടുള്ള ഒരു കലാകാരൻ. അങ്ങനെയാണ് ഞാൻ പുള്ളിയെ കാസ്റ്റ് ചെയ്തത്.”

Advertisement

“ഈ കോമരത്തിനു അരക്കെട്ടോളം മുടിയില്ല..കാരണം ആ കാലഘട്ടം കാണിക്കാൻ വേണ്ടിയാണ്. മുടി ഉണ്ടായിരുന്ന ഒരാളാണ് അദ്ദേഹം . അല്പം ഒന്ന് ക്രോപ് ചെയ്തതെ ഉള്ളൂ… അദ്ദേഹത്തിന് ചുരുണ്ട മുടിയാണ് ., പിന്നെ അത്തരത്തിൽ നിർത്തിയതാണ്. സാധാരണ കോമരങ്ങൾക്കു ഉറഞ്ഞു തുള്ളലിന്റെ ഭാവമാണ് .ഞാൻ അത്തരത്തിൽ ഒന്നും ചെയ്തില്ല.. ആ സമയത്തു പുള്ളിയുടെ ഭാവങ്ങളിലൂടെ മാത്രം കടന്നുപോയി. അതായത് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ. പുള്ളിയുടെ സങ്കടങ്ങളുടെ ഒരു ഭാവം.”

“ഞാൻ അടുത്തതായി ചൂണ്ടക്കൊളുത്ത് എന്ന സബ്ജക്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ഫെസ്റ്റിവൽസിനു പോകാൻ ചെയുന്ന ഒരു വർക്ക് ആണ്. പിന്നെ ഡിസംബർ അഞ്ചിന് മണ്ണുദിനം ആയിരുന്നല്ലോ..അതിന് വേണ്ടി മണ്ണപ്പം എന്നൊരു മൂവി ചെയ്തു. ഇവിടെ ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടന്നിരുന്നു. മൊബൈലിൽ ആണ് ഞാൻ മണ്ണപ്പം ചെയ്തത്. പതിനെട്ടോളം ഷോർട്ട് ഫിലിംസ് പങ്കെടുത്ത അതിൽ മണ്ണപ്പത്തിന് ആയിരുന്നു മികച്ച ചിത്രത്തിനും സംവിധാനത്തിനും ഒക്കെയുള്ള അവാർഡ് കിട്ടിയത്.”

“ഡയറക്ഷൻ തന്നെയാണ് പ്രധാന ആഗ്രഹം. സിനിമകൾ കണ്ടും സിനിമകളെ കുറിച്ച് കൂടുതൽ വായിച്ചും ഒക്കെയുള്ള പരിചയം തന്നെയാണ്. ആരുടേയും കൂടെ വർക്ക് ചെയ്തിട്ടില്ല. സിനിമയെ കുറിച്ചുള്ള ഓൺലൈൻ ക്ളാസുകളിൽ ഞാൻ അത്യാവശ്യം അറ്റൻഡ് ചെയ്തുകൊണ്ടിക്കുന്നുണ്ട് .”

അഭിമുഖത്തിന്റെ ശബ്‌ദരേഖ

Advertisement

[zoomsounds_player artistname=”BoolokamTV Interview” songname=”Bibin boudh” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/komaram-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

Komaram
Production Company: Agara
Short Film Description: കോമരം,
അതിജീവനത്തിന്റെ അതിർവരമ്പുകൾ തേടിയുള്ള യാത്ര.
Producers (,): Sumi bibin
Directors (,): Bibin boudh
Editors (,): Vishak
Music Credits (,): Nazarudheen sha
Cast Names (,): Kamal karumalloor
Genres (,):
Year of Completion: 2020-10-10

boudhboudh250@gmail.com

 12,342 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment14 mins ago

“കൊറോണയ്ക്ക് ശേഷം ആദ്യമായാണ് ഹൌസ്ഫുള്ളായ തിയറ്ററിൽ കേറുന്നത്”, അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കുറിപ്പ്

Entertainment41 mins ago

തല്ലിനെ ട്രെൻഡ് ആക്കുന്നവരാണ് ചെറുപ്പക്കാർ എന്ന് ഇവരോട് ആരാണ് പറഞ്ഞത് ?

house1 hour ago

മെയിൻ റോഡിന്റെ സൈഡിൽ വീടുവച്ചു കടത്തിൽ മുങ്ങിച്ചാകുന്ന മലയാളികൾ

Entertainment2 hours ago

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ‘പതിവ്രത’, എന്നാൽ ഒരു വ്യഭിചാരിണിക്ക് പത്‌നീവ്രതനായ പുരുഷനെ കിട്ടുമോ ?

Entertainment3 hours ago

“അവളുടെ ആ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്കായില്ല”, ഭാര്യയുടെ ഓർമകളിൽ വിതുമ്പി ബിജുനാരായണൻ

Entertainment4 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment4 hours ago

താക്കൂർ ബൽദേവ് സിംഗിന്റ പകയുടെയും പോരാട്ടത്തിന്റെയും കഥ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടു 47 വര്ഷം

SEX13 hours ago

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

Entertainment13 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment13 hours ago

നമ്മുടെ ഓണവും പൂജയും ഇത്തവണ മലയാള സിനിമ കൊണ്ട് പോകുന്ന ലക്ഷണം ആണ്

Entertainment14 hours ago

നമ്മൾ നല്ലത് എന്ന് കരുതുന്ന ഓരോ മനുഷ്യനിലും ഒരു ക്രൂരമൃഗം ഉണ്ടെന്ന് കാണിച്ചു തരുന്ന ചിത്രം

Business14 hours ago

ആദായ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മകനായ രാകേഷ് ജുൻജുൻവാല എങ്ങനെ കോടാനുകോടിയുടെ ബിസിനസ് അധിപനായി ?

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment13 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment15 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment16 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment1 day ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment2 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment3 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment3 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured3 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment4 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment4 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Advertisement
Translate »