ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ലിറിക്കൽ വീഡിയോ പുറത്ത്

പ്രഖ്യാപനം മുതൽ ശ്രെദ്ധിക്കപ്പെട്ട ധനുഷ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഇപ്പോൾ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.

കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങൾ. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനവും ശ്രേയാസ് കൃഷ്ണ ഛായാ​ഗ്രഹണവും നിർവ്വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രം​ഗങ്ങൾ ഒരുക്കുന്നത്. യുദ്ധക്കളത്തിൽ ആയുധമേന്തി നിന്ന ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.ബഹുമാനം സ്വാതന്ത്രമാണെന്ന് അർഥം വരുന്ന ‘റെസ്പക്ട് ഈസ് ഫ്രീഡം’ എന്ന ക്യാപ്ഷനോടുകൂടിയാണ് യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ പടുകൂറ്റൻ ആയുധവുമേന്തി നിൽക്കുന്ന ധനുഷിന്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ധനുഷിന്റെ ജന്മദിനാഘോഷങ്ങൾക്കു തുടക്കം കുറിക്കാൻ ബിഗ് ബഡ്ജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ക്യാപ്റ്റൻ മില്ലർ ടീസർ പ്രേക്ഷകർക്കിടയിൽ തീപ്പൊരി പാറിക്കുമെന്നുറപ്പാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

 

You May Also Like

രഞ്ജിത്തിനെ പോലൊരു ചലച്ചിത്രകാരൻ തന്റെ സിനിമയ്ക്കുള്ളിൽ പ്രതിപാദിച്ച മറ്റൊരു സിനിമയെ കുറിച്ച്

Theju P Thankachan 2008ൽ ഇറങ്ങിയ തിരക്കഥയിലെ ഒരു ഡയലോഗ് കാരണം കണ്ടു നോക്കിയ, 99ൽ…

കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചേ എന്ന് പറയുന്നവർ തന്നെ ദിവ്യ ഉണ്ണിയെ ഐശ്വര്യയുമായി താരതമ്യം ചെയ്തു ബോഡി ഷെയ്‌മിങ് ചെയുന്നു

Jithin Joseph 90 കളിൽ മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാൾ. ചുരുങ്ങിയ കാലയളവിനുള്ളിൽ മോഹൻലാൽ,…

ആറുകുപ്പി റമ്മും ഒരു രാത്രിയും: കോട്ടയം സിഎംഎസ് കോളേജ് ഫ്ലാറ്റ്, ഇത് ചാമരത്തിന്റെ കഥ

രജീഷ് പാലവിള ഗാനരചയിതാവ് ആറുകുപ്പി റമ്മും ഒരു രാത്രിയും: കോട്ടയം സിഎംഎസ് കോളേജ് ഫ്ലാറ്റ്! ഏതോ…

മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് വിനയൻ

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാംനൂറ്റാണ്ട് സെപ്റ്റംബര്‍ 8 തിരുവോണ ദിനത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. വിനയന്റെ സ്വപ്‌നച്ചിത്രമാണ്…