Jaseem Jazi 

Kompromat
(2022- France) Russian/French

ചൈൽഡ് പോണോഗ്രാഫി ഇന്റർനെറ്റിലൂടെ സ്പ്രെഡ് ചെയ്യുകയും, സ്വന്തം മകളെ സെക്ഷ്വലി അബ്യൂസ് ചെയ്യുകയും ചെയ്തുവെന്ന് കുറ്റമാരോപിക്കപ്പെട്ട്.. ഫ്രഞ്ച് പൗരനായ ‘മാത്യു റസലി’നെ റഷ്യയിൽ പോലീസ് പിടികൂടുന്നു. എന്നാൽ അയാൾക്കു മേൽ ചുമത്തിയതെല്ലാം ഫാൾസ് അക്യൂസേഷൻസ് ആയിരുന്നു. വ്യക്തിവൈരാഗ്യവും അയാളുടെ പ്രശസ്തിയെ അപകീർത്തിപ്പെടുത്താനും വേണ്ടിയുള്ള ചില രാഷ്ട്രീയ ഇടപെടലുകളായിരുന്നു ഇതിന് പിന്നിൽ. അയാൾക്കെതിരെയുള്ള തെളിവുകളെല്ലാം ശക്തമാവുകയും, സ്വന്തം ഭാര്യ പോലും അയാൾക്കെതിരെ സാക്ഷി പറയുകയും ചെയ്യുമ്പോൾ.. 15 വർഷം നീണ്ട കഠിന തടവ് നേരിടേണ്ടിവരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. പക്ഷേ, താനുമായി ബന്ധമില്ലാത്തൊരു കുറ്റകൃത്യത്തിന്റെ പേരിൽ ശിക്ഷയനുഭവിക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. ഏതു വിധേനയും ഈ ട്രാപ്പിൽ നിന്നും രക്ഷപ്പെടാൻ അയാൾ ചില ശ്രമങ്ങൾ ആരംഭിക്കുന്നു…

യഥാർത്ഥ സംഭവങ്ങളുടെ പിൻബലമുള്ളൊരു സിനിമയാണ് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘കൊമ്പ്രോമറ്റ്’. ഫ്രഞ്ച്, റഷ്യൻ ഭാഷകൾ സംസാരിക്കുന്ന ഈ സിനിമ ഒരു ഡ്രാമ മോഡിലാണ് നരേറ്റ് ചെയ്തിരിക്കുന്നതെങ്കിലും.. പലയിടത്തും ത്രില്ലർ സ്വഭാവം കാണിക്കുന്നൊരു സിനിമയാണിത്. ഭൂരിഭാഗം രംഗങ്ങളും ആകാംക്ഷയോടെയും ടെൻഷനടിച്ചും കണ്ടിരിക്കേണ്ട അവസ്ഥ നൽകുന്നുണ്ട് സിനിമ. സ്വന്തം കാരണം കൊണ്ടല്ലാതെ മറ്റൊരു രാജ്യത്ത് നിയമക്കുരുക്കിൽ പെടുകയും, അവിടെ തുണയില്ലാതെ നിസ്സഹായാവസ്ഥ നേരിടേണ്ടി വരികയും ചെയ്യുന്നതിലെ ഭീകരാവസ്ഥയും.. ആ വ്യക്തിയുടെ മാനസിക സംഘർഷങ്ങളും വ്യക്തമായ രീതിയിൽ വരച്ചു കാണിക്കുന്നുണ്ട് സിനിമ. മാത്യു റസലായി വേഷമിട്ട ‘ഗില്ലെസ് ലെല്ലോഷെ’ എന്ന നടന്റെ മികച്ച പ്രകടനം അത്തരം സിറ്റുവേഷൻസിന്‍റെ അപകടാവസ്ഥയും, ഭീകരതയും, ദയനീയതയും മികച്ച രീതിയിൽ പ്രേക്ഷകനുമായി കൺവേ ചെയ്യുന്നതിന് സഹായകമായിട്ടുണ്ട്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള സിനിമ.. എഴുത്തിലെ കൃത്യതയും, അവതരണത്തിലെ മികവും, മികച്ച പ്രകടനങ്ങളും കൊണ്ട്.. എവിടെയും മുഷിപ്പിക്കുന്നില്ല. ഒരു സർവൈവൽ ത്രില്ലർ എന്ന രീതിയിലാണ് ഞാനീ സിനിമയെ അപ്രോച്ച് ചെയ്തത്. പൂർണ്ണമായും അത്തരമൊരു ത്രില്ലർ ആണെന്ന് പറയാൻ കഴിയില്ലെങ്കിലും, അത്യാവശ്യം ത്രില്ലിംഗ് എലമെന്റ്സുകളുള്ള വാച്ചബിൾ ആയൊരു സിനിമ തന്നെയാണിത് ????

Leave a Reply
You May Also Like

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ‘ചാട്ടുളി’

‘ചാട്ടുളി’ ടൈറ്റിൽ പോസ്റ്റർ. ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്…

ബസിൽ തനിക്കു നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് നടി അനഘ രമേശ്

നടി അനഘ രമേശ് തനിക്കു ബസിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം തുറന്നു പറയുന്നു. അനഘയും കുടുംബവും…

മോഹൻലാലിനെ തകർക്കാൻ സംഘടിത ശ്രമങ്ങൾ ഇല്ല എന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ഹരീഷ് പേരടി

മോളിവുഡ് നടൻ ഹരീഷ് പേരടി മോഹൻലാൽ നായകനായ ‘മലയ്ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ തൻ്റെ സമീപകാല…

എന്താണ് സ്മാർട്ട് സ്പീക്കറുകൾ ?

എന്താണ് സ്മാർട്ട് സ്പീക്കറുകൾ ? അറിവ് തേടുന്ന പാവം പ്രവാസി വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ…