ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്നകൂമന്റെ ടീസർ പുറത്തുവിട്ടു. ‘കൂമൻ’ പേര് പോലെ തന്നെ ഏറെ ദുരൂഹത ഉണർത്തുന്ന ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പോലീസും കേസന്വേഷണവും തന്നെയാണ് കൂമന്റെയും പ്രമേയം. ആസിഫലിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായേക്കാവുന്ന വേഷമാകും കൂമനിലേത് എന്നാണു ടീസറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. രൺജി പണിക്കർ, ബാബുരാജ് ഉൾപ്പടെയുള്ള വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ട്വെൽത്ത്മാന്റെ തിരക്കഥ എഴുതിയ കൃഷ്ണകുമാർ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആല്വിൻ ആന്റണി നിർമിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. വിഷ്ണു ശ്യാം ആണ് സംഗീതം. വരികൾ വിനായക് ശശികുമാർ. ആർട്ട് രാജീവ് കൊല്ലം. കോസ്റ്റ്യൂം ഡിസൈനർ ലിന്റ ജീത്തു. പ്രോജക്ട് ഡിസൈൻ ഡിക്സൺ പൊടുത്താസ്. എഡിറ്റർ വി.എസ്. വിനായക്. പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.