Vani Jayate

വിട്ടൊഴിഞ്ഞു പോയിട്ടും, രണ്ടു സംസ്ഥാനങ്ങളിൽ പെട്ട നിരവധി ജനങ്ങളുടെ മേൽ ഇപ്പോഴും ചിറകു വിരിച്ചു നിൽക്കുന്ന ഭീതിയുടെ കരിനിഴലാണ് വീരപ്പൻ. കോടികൾ ചിലവിട്ടുകൊണ്ട് രണ്ടു സംസ്ഥാനങ്ങളിൽ പെട്ടതും അതിർത്തി രക്ഷാ സേനയിലെതും ആയി ആയിരക്കണക്കിന് സേനാംഗങ്ങൾ കഷ്ടപ്പെട്ട് ഇല്ലായ്മ ചെയ്തിട്ടു വർഷങ്ങൾ പിന്നിട്ടിട്ടും ഉണങ്ങാത്ത മുറിവുകളുമായി നിരവധി പേർ ഇന്നും ജീവിച്ചിരിക്കുന്നു… അതുകൊണ്ട് തന്നെ നെറ്റ്ഫ്ലിക്സിൽ ഏതാനും മാസങ്ങൾക്ക് മുമ്പൊരു സീരീസായി റിലീസ് ചെയ്തപ്പോൾ മികച്ച രീതിയിലുള്ള ഒരു പ്രതികരണമായിരുന്നു ലഭിച്ചത്. അത് കൊണ്ട് തന്നെയാവണം അധികം താമസിയാതെ കൂടുതൽ വിശാലമായ കാൻവാസിൽ ഒരിക്കൽ കൂടി ആ ഒരു കാലഘട്ടത്തിന്റെ കഥ മറ്റൊരു പ്ലാറ്റ്ഫോമിൽ കൂടി സ്ട്രീം ചെയ്യാൻ ആളുണ്ടായത്.

നെറ്റ്ഫ്ലിക്സിൽ വന്നതിൽ നിന്നും വ്യത്യസ്തമായി സീ ഫൈവിൽ എത്തിയപ്പോൾ കൂട്ടിച്ചേർത്തത്, നക്കീരൻ ഗോപാൽ നിരവധി തവണ കാട്ടിനുള്ളിൽ പോയി വീരപ്പനുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ ടേപ്പുകളാണ്‌. വീരപ്പന്റെ ഭാഗം ഏറെക്കുറെ കൃത്യമായി തന്നെ ആ അഭിമുഖങ്ങൾ പറയുന്നുണ്ട്. അതിനോട് ഏറെക്കുറെ ചേരുന്നത് തന്നെയാണ് നക്കീരന്റെ മുൻകാല ജേർണലിസ്റ്റുകളുടേതും, സീമാനടക്കമുള്ള രാഷ്ട്രീയ പ്രവർത്തകരുടേതും വേർഷനുകൾ. വീരപ്പൻ സ്വയം കൽപ്പിച്ചു കൊടുത്ത വീരപരിവേഷവും, പോലീസിന്റെ ഭാഗത്ത് നിന്നുള്ള അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കൊടുക്കുന്ന അമിതമായ പ്രാധാന്യവുമൊക്കെ വീരപ്പന്റെ കൊടും ക്രൂരതകളെ വെള്ള പൂശാനുള്ള ശ്രമങ്ങളായി ഒരു പക്ഷെ പ്രേക്ഷകർ ധരിക്കാൻ ഇടയാക്കും. പോലീസ് ഭാഷ്യവും റെപ്രസെന്റ് ചെയ്യപ്പെടുന്നുണ്ട്.
വീരപ്പന്റെ വരവിലും ഭീകരവാഴ്ചയിലും വ്യക്തമായ രാഷ്ട്രീയ മാനങ്ങൾ ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. രണ്ടു ലോക്കൽ നേതാക്കളിൽ നിന്നും തുടങ്ങി സംസ്ഥാനങ്ങൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ വരെ അതിനുത്തരവാദികളാണ് എന്നത് ഇവിടെ മറയില്ലാതെ പറയുന്നുണ്ട്.

ജയലളിതയെക്കുറിച്ചുള്ള വീരപ്പന്റെ പരാമർശങ്ങൾ ഒരു മറയും കൂടാതെ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊരു ജയലളിതയിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് തമിഴകത്ത് മാറി മാറി ഭരിച്ച ദ്രാവിഡ കക്ഷികൾ രണ്ടും, കൂടാതെ കർണ്ണാടകത്തിലെ കോൺഗ്രസ്സ് ജനതാ പാർട്ടി സർക്കാരുകളും വലിയ രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നത് അധികം ഊന്നൽ കൊടുക്കാതെ വിടുന്നുണ്ട്. ആദ്യ സീസണിലെ ആറ് എപ്പിസോഡുകൾ സ്ട്രീം ചെയ്‌തവസാനിച്ചപ്പോൾ വീരപ്പന്റെ പ്രതാപകാലത്തെ സംഭവങ്ങളും, സംയുക്ത സേനകൾ നടത്തിയ നെറികേടുകളും ആണ് മുഖ്യമായും കവർ ചെയ്യുന്നത്. എന്നാൽ അടുത്ത ഭാഗം സ്ട്രീം ചെയ്യുമ്പോൾ, രാജ്‌കുമാറിന്റേതടക്കമുള്ള വീരപ്പൻ നടത്തിയ തട്ടിക്കൊണ്ടു പോവലുകളും, വീരപ്പന്റെ ഉന്മൂലനത്തിലേക്ക് നയിച്ച സംഭവങ്ങളുമൊക്കെയായിരിക്കണം കവർ ചെയ്യാൻ പോവുന്നത്. പൊതുവെ ഒറ്റയിരുപ്പിന് കാണാവുന്ന ഒരു സീരീസ് തന്നെയാണ് കൂസേ മുനിസ്വാമി വീരപ്പൻ. ബാക്കി ഭാഗങ്ങൾക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കാൻ കഴിയുന്ന രീതിയിൽ തന്നെ ഡെവലപ്പ് ചെയ്തെടുത്തിട്ടുണ്ട്. ഇതുവരെ കാണാത്ത ഫൂട്ടേജുകൾ അതിനൊരു കാരണവുമാണ്.

കൂസേ മുനിസ്വാമി വീരപ്പൻ – സീ 5 ൽ സ്ട്രീം ചെയ്യുന്നുണ്ട്

ജയലളിതയുടെ പേര് ആവർത്തിച്ചു വലിച്ചിഴക്കുന്നത് ജീവനോടെ ഇല്ലാത്ത അവർക്ക് വേണ്ടി സംസാരിക്കാൻ ഇനിയാരും ഉണ്ടാവില്ലെന്ന ഉറപ്പു കൊണ്ടായിരിക്കാം. ഓർമ്മ വന്നത് പഴയൊരു സംഭവമാണ്. പണ്ട് തമിഴ്‌നാട്ടിൽ ജയലളിത സർക്കാർ ഭരിക്കുമ്പോഴാണ് മണിരത്നം എംജിആറിന്റെ ബയോപിക്ക് ലോഞ്ച് ചെയ്തത്. തുടക്കത്തിൽ അതിന്റെ പേര് ‘ആനന്ദം’ എന്നായിരുന്നു (മോഹൻലാൽ അവതരിപ്പിച്ച എംജിആർ കഥാപാത്രത്തിന്റെ പേരാണ് ആനന്ദം) ആ സ്‌ക്രിപ്പിറ്റില് നെഗറ്റിവ് ഷെയ്ഡുകൾ ഉള്ള കഥാപാത്രമായിരുന്നു പ്രകാശ് രാജിന്റെ കരുണാനിധി കഥാപാത്രം തമിഴ് ശെൽവൻ. അതിൽ ഐശ്വര്യ റായ് അവതരിപ്പിച്ച ജയലളിതയുടെ കഥാപാത്രത്തിനായിരുന്നു മുൻ‌തൂക്കം. എന്നാൽ സിനിമ പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ സർക്കാർ മാറി കരുണാനിധി ഭരണത്തിലെത്തി. ഉടനെ മണിരത്നം മൊത്തം സ്ക്രിപ്പ്റ്റ് തകിടം മറിച്ച് ആനന്ദൻ എന്ന ഹീറോക്ക് ഏകദേശം തുല്യമായ പ്രാധാന്യം തമിഴ് ശെൽവന് കൊടുക്കുകയും സിനിമയുടെ പേര് ഇരുവർ എന്നാക്കി മാറ്റുകയും ചെയ്തു. ഐശ്വര്യ റായുടെ കഥാപത്രത്തിന് ഒരു നെഗറ്റിവ് ഷെയ്ഡും കൊടുത്തു

You May Also Like

‘തന്റെ പ്രതിഭക്കിണങ്ങുന്ന വേഷങ്ങൾ അദേഹത്തിന് കിട്ടിയിട്ടില്ല’, ഇന്ന് നരേന്ദ്രപ്രസാദിന്റെ ചരമവാർഷിക ദിനം

Bineesh K Achuthan നവംബർ 3 നരേന്ദ്രപ്രസാദ് ചരമവാർഷിക ദിനം സാഹിത്യ നിരൂപകൻ, നാടകകൃത്ത്, നാടക…

തന്റെ വളർച്ചയിൽ ലലേട്ടന്റെ കൈത്താങ്ങുണ്ടെന്ന് ഹണിറോസ്

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ഹണി റോസ്…

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

സ്വാതന്ത്ര്യദിന ആശംസയുമായി എത്തിയ ‘വെള്ളരിപട്ടണ’ത്തിന്റെ പോസ്റ്ററിൽ താരങ്ങള്‍ വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെടുന്നു.  മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ…

സത്യജിത്ത് റേ : ഭാരതീയ സിനിമാ ചരിത്രത്തോടൊപ്പം ഇഴപിരിയാതെ ഒപ്പം നടന്ന അതുല്യ ചലച്ചിത്രകാരൻ

സത്യജിത്ത് റേ: ഭാരതീയ സിനിമാ ചരിത്രത്തോടൊപ്പം ഇഴപിരിയാതെ ഒപ്പം നടന്ന അതുല്യ ചലച്ചിത്രകാരൻ. (1921 മേയ്…