ജാഫർ ഇടുക്കി ഒരിക്കൽ കൂടി തൻ്റെ കരിയറിലെ മറ്റൊരു ഗംഭീര പ്രകടനം കാഴ്ചവെച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
179 VIEWS

Roshin Joy

നമ്മുടെ ശരി മറ്റൊരാൾക്ക് തെറ്റും ആകാം. മറ്റുള്ളവരുടെ ശരി നമുക്ക് തെറ്റുകളും ആയിരിക്കാം. നമ്മുടെ ശരികൾക്ക് വേണ്ടി നമ്മൾ ഏത് അറ്റം വരെയും പൊരുതും.എന്തിനേയും കീഴ്പ്പെടുത്തും. ഇത് പോലെ തന്നെയാണ് മനുഷ്യന് പണത്തിനോടുള്ള സമീപനവും. നമ്മുടെ ലാഭ മോഹങ്ങൾക്ക് വേണ്ടി നമ്മൾ പലപ്പോഴും ശരി തെറ്റുകളും, നീതി ബോധങ്ങളെല്ലാം എപ്പോഴെങ്കിലും മറന്ന് പോകാറുണ്ട്. സമൂഹത്തിന് മുന്നിൽ അത് തെറ്റും നമ്മുടെ മനസാക്ഷിക്ക് മുന്നിൽ ശരിയും ആകുന്ന അവസ്ഥ. ഇത്തരത്തിലുള്ള മനുഷ്യരുടെ കഥയാണ് ഇന്നലെ ഞാൻ കണ്ട കോശിച്ചായൻ്റെ പറമ്പിൽ കാണാൻ സാധിച്ചത്.
മുൻപ് ദൃശ്യം സിനിമയിൽ ജോർജ്കുട്ടി പറഞ്ഞത് പോലെ, ചില കാര്യങ്ങളിൽ മനുഷ്യ സഹജമായ സ്വാർത്ഥത ആണ് അത്. മറിച്ച് ചിന്തിച്ചാൽ നമുക്ക് ജീവിക്കാൻ സാധിക്കില്ല. പണത്തിന് പിറകെ പോയി ചെറിയ തെറ്റുകളിൽ നിന്ന് വലിയ തെറ്റുകളിലേക്ക് നീങ്ങുന്ന ഒരു പറ്റം മനുഷ്യരുടെ കഥ പറയുന്ന വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു കോശിച്ചായൻ്റെ പറമ്പ്. ജാഫർ ഇടുക്കി ഒരിക്കൽ കൂടി തൻ്റെ കരിയറിലെ മറ്റൊരു ഗംഭീര പ്രകടനം കാഴ്ചവെച്ചു.സിനിമയുടെ കനം നോക്കി അഭിനയിക്കുന്ന ഒരാളല്ല ജാഫർ ഇടുക്കി. ഒരു ചെറിയ സിനിമയെപ്പോലും ചില ടാക്ടിക്കൽ അഭിനയം കൊണ്ട് രസകരമാകുന്ന ഒരു പ്രത്യേക തരം ടെക്നിക് ആണത്. ജെല്ലികെട്ടിൽ ഒരു പോളിസ്റ്റർ ലുങ്കി ചുരുട്ടി പച്ചത്തെറി വിളിക്കുന്ന ഷാപ്പ് മുതലാളി കാണിച്ചു തരുന്നുത് ആ ടെക്നിക്കിന്റെ ഒരു വേർഷൻ മാത്രം.ഇതാ കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിൽ അതിന്റെ മറ്റൊരു പ്രൊ വേർഷൻ ഉണ്ട്. ഒരു കട്ട ലോക്കൽ സൈക്കോആയി ആറാടുകയാണ് അയാൾ. രതീഷ് കൃഷ്ണൻ എന്ന നടൻ്റെ പ്രകടനവും കയ്യടി അർഹിക്കുന്നു. എടുത്തു പറയേണ്ടത് ചിത്രത്തിൻ്റെ തിരക്കഥയാണ് പാളി പോയേക്കാവുന്ന ഒട്ടേറെ നിമിഷങ്ങൾ അതിൻ്റെ രസച്ചരട് നഷ്ടപ്പെടാതെ ഒരു മുഴുനീള ത്രില്ലിംഗ് മൂഡ് നിലനിർത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. ഒരിക്കലും നിരാശപ്പെടുത്താതെ, വളരെ engaging ആയി പോകുന്ന ഒരു സിനിമ.

Leave a Reply

Your email address will not be published. Required fields are marked *

LATEST