കൊത്ത് സെപ്റ്റംബർ 16ന് തീയറ്ററുകളിലേക്ക്

ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കൊത്ത് സെപ്റ്റംബർ 16ന് തീയേറ്ററുകളിലേക്ക്. കണ്ണൂരിന്റെ രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രമാണ് കൊത്ത്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റർ – രതിൻ രാധാകൃഷ്ണൻ,ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രൻ,പശ്ചാത്തല സംഗീതം – ജേക്സ് ബിജോയ്. പ്രൊഡക്ഷൻ ഡിസൈൻ – പ്രശാന്ത് മാധവ്.ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര്‍ ഒ – ആതിര ദില്‍ജിത്ത്.

Leave a Reply
You May Also Like

മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’

“അയ്യർ ഇൻ അറേബ്യ” പുതിയ പേരുമായി എം.എ നിഷാദ്. മുകേഷ്,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ,…

ആട്ടിന്‍ക്കുട്ടിയുമായി മഞ്ജുവും നാട്ടിന്‍ പുറത്തുകാരനായി സൗബിനും

മഞ്ജു വാരിയരും സൗബിന്‍ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഹേഷ് വെട്ടിയാര്‍…

ഏകദേശം 33 ജീവനുകൾ 2300 അടി താഴ്ചയിൽ കുഴിച്ചു മൂടപ്പെട്ട നിലയിൽ, പുറത്തേക്കിറങ്ങാൻ വേറെ വഴി ഉണ്ടോ ?

Shameer KN ഭൂഗർഭ ഖനിക്കുള്ളിലേക്ക് കയറുമ്പോൾ കൂടെയുള്ള ഒരാൾ (ആദ്യമായി ജോലിക്ക് വന്ന ഒരാൾ )മരിയോയോട്…

“അന്ന് 7 തവണ പൂർണ നഗ്‌നയായ ആ സെക്സ് സീൻ ചിത്രീകരിക്കാൻ അനുരാഗ് കശ്യപ് എന്നെ പ്രേരിപ്പിച്ചു”

ജനപ്രിയ വെബ്-സീരീസ് സേക്രഡ് ഗെയിംസില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വനിതയായ കുക്കു എന്ന കഥാപാത്രത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ…