പോളണ്ട് വിപ്ലവത്തെ കുറിച്ചു കോട്ടപ്പള്ളി പ്രഭാകരൻ അടക്കം ഉള്ള കമ്മ്യൂണിസ്റ്റുകാർ ഒന്നും മിണ്ടാത്തത് എന്തുകൊണ്ട് ?

84

Dheeraj Menon & anurag

സന്ദേശം സിനിമയിലെ ഒരു ഡയലോഗ് ഓർക്കുന്നുണ്ടോ? പോളണ്ടിനെ പറ്റി ഒന്നും മിണ്ടരുത് എന്ന കോട്ടപ്പള്ളി പ്രഭാകരന്റെ ഡയലോഗ്. സാധാരണ വിപ്ലവങ്ങളെ പറ്റി പറയുമ്പോൾ മുൻപുണ്ടായിരുന്ന ഭരണത്തെ അട്ടിമറിച്ചു കമ്മ്യൂണിറ്റിസ്റ്റുകൾ അധികാരത്തിൽ ഏറിയ വിപ്ലവങ്ങളെ കുറിച്ചെ പറയാറുള്ളൂ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒന്നുണ്ട്. അതാണ് പോളണ്ട് വിപ്ലവം, കമ്മ്യൂണിസം തകർത്തെറിയപ്പെട്ട വിപ്ലവം. അതാണ് പോളണ്ട് വിപ്ലവത്തെ കുറിച്ചു കോട്ടപ്പള്ളി പ്രഭാകരൻ അടക്കം ഉള്ള കമ്മ്യൂണിസ്റ്റുകാർ ഒന്നും മിണ്ടാത്തത്. എന്താവും സഖാവ് കോട്ടപ്പള്ളിക്ക് പോളണ്ടിനെ പറ്റി ചോദിച്ചപ്പോൾ ഇത്ര അസഹിഷ്ണുത ? ചിന്തിച്ചിട്ടുണ്ടോ? ിൽപ്പിലും നടപ്പിലും നോട്ടത്തിലും മൂളലിലും വരെ ആശയവും ആക്ഷേപഹാസ്യവും നിറഞ്ഞ സന്ദേശത്തിൽ ആ സംഭാഷണത്തിന് ജീവനില്ലാത്ത വാക്കുകൾ മാത്രമാവാൻ സാധിക്കില്ലല്ലോ . തീർച്ചയായും ആ തമാശക്ക് പിന്നിലും ചിലത് ഉണ്ട് . പൊതുജനമദ്ധ്യത്തിൽ ന്യായീകരിച്ച് വെളുപ്പിക്കാൻ സാധിക്കാത്തത്ര രക്തക്കറ പറ്റിയ കമ്മ്യൂണിസ്റ്റ് കരങ്ങളുടെ നിഷ്ഠൂരതയുടെ ഒരു ചരിത്രം . ആ ചരിത്രത്തിന്റെ ചുരുളുകളാണ് ഇവിടെ അഴിക്കാൻ ശ്രമിക്കുന്നത്

പോളണ്ടില്‍ ശരിയ്ക്കും എന്താ സംഭവിച്ചത് ? | Sandesham Movie| Sandesham @ 25|  Sathyan Anthikad| Sreenivasan| Jayaramരണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ സോവിയറ്റ് യൂണിയൻ പോളണ്ടിലേക്ക് കടന്നുകയറ്റം നടത്തി. 1939-ൽ സന്ധിയിലേർപ്പെട്ട നാസീകളും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചായിരുന്നു പോളണ്ടിൽ വംശഹത്യകൾ നടത്തിയിരുന്നത്. സോവിയറ്റ് അധീനപ്പെടുത്ത പ്രദേശങ്ങളിലെ സോവിയറ്റ് വിരുദ്ധരെയെല്ലാം നരനായാട്ട് നടത്താൻ NKVD എന്ന സോവിയറ്റ് രഹസ്യ പോലീസ് ചുമതലപ്പെട്ടു.

NKVD വ്യവസ്ഥാനുശ്രതമായ മാർഗ്ഗങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് വിരുദ്ധരെ കൊന്നൊടുക്കി.
‘katyn massacre’ എന്നറിയപ്പെട്ട കൂട്ടക്കൊലയിൽ 21,857 പോളിഷ് യുദ്ധ തടവുകാരും രാഷ്ട്രീയ ബുദ്ധിജീവിളും വധിക്കപ്പെട്ടു. പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ റിമമ്പറൻസിന്റെ കണക്കു പ്രകാരം 1.5 ലക്ഷം പോളിഷ് പൗരന്മാർ സോവിയറ്റ് നരനായാട്ടിൽ മരണപ്പെട്ടിട്ടുണ്ട്. പോളിഷ് ജനതയെ കുറിച്ചും അവരുടെ ആചാരങ്ങളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുള്ള ഡാംഗര്ഫീല്ഡ് ന്റെ Beyond the Urals എന്ന തന്റെ ഗ്രന്ഥത്തില് പറയുന്നത് നിരപരാധികളായ പത്തുലക്ഷം പേരെയെങ്കിലും കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കുകയും ജീവനോടെ സംസ്കരിക്കയും ചെയ്തിട്ടുണ്ട് എന്നാണ്.

956ല്‍ പൊസ്നാന്‍ (Poznan) നഗരത്തില്‍ കമ്യൂണിസ്റ്റ് പോളണ്ടിലെ ആദ്യത്തെ സമരം നടന്നു. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യപ്പെട്ട ആ സമരത്തെ സോവിയറ്റ് പട്ടാളം സ്റ്റാലിനിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തി. സമരത്തിന് നല്ല വിഭാഗം ജനങ്ങളുടെ പിന്തുണയുണ്ടെന്ന് മനസ്സിലാക്കിയ പോളിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശമ്പളം കൂട്ടുകയും, രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. വ്ലാഡിസ്ലാവ് ഗോമുല്‍ക്കയാണ് (Władysław Gomułka) പോളണ്ടില്‍ ഈ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ വേണ്ടി പാര്‍ട്ടി സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്. ഗോമുല്‍ക്ക സോഷ്യലിസത്തിലോട്ട് ഒരു പോളിഷ് പാത വാഗ്ദാനം ചെയ്തപ്പോള്‍ തന്നെ, സമാനമായ ഒരു നീക്കം ആവശ്യപ്പെട്ട് ഹംഗറിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തുടങ്ങിയിരുന്നു. അതിനോട് ഇമ്രെ നാഗി (Imre Nagy) എന്ന ഹംഗേറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കൂറ് പ്രഖ്യാപിച്ചപ്പോള്‍ ആ പ്രക്ഷോഭം ഹംഗറിയിലെ ആഭ്യന്തര കാര്യങ്ങളില്‍ സോവിയറ്റ് കൈകടത്തലുകള്‍ക്കെതിരെ ഉള്ള വിപ്ലവം ആയി മാറി. സോവിയറ്റ് യൂണിയന്‍ ആഞ്ഞടിച്ചു, ആ വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടു. നാഗിയെ വിചാരണ ചെയ്തു, കുറ്റകാരനെന്ന് കണ്ടെത്തി തൂക്കിലേറ്റി. 1989ല്‍ ജനങ്ങള്‍ അദ്ദേഹത്തെ കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് ആദരിച്ചു. ആ ആദരവ് സ്റ്റാലിനിസത്തിനോടുള്ള എതിര്‍പ്പ് ആയിരുന്നിരിക്കാം പക്ഷെ അതിനെ സോഷ്യലിസത്തിനോടുള്ള എതിര്‍പ്പായി മുദ്രകുത്തുന്നത് ശരി അല്ല. കാരണം ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും ഇമ്രെ നാഗി ഒരിക്കല്‍ പോലും മാര്‍ക്സിസത്തില്‍ നിന്ന് വ്യതിചലിച്ചില്ല എന്ന വസ്തുത. അദ്ദേഹം എതിര്‍ത്തത് സ്റ്റാലിനിസ്റ്റ് പ്രവണതകളെയായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് ഹംഗറിയിലെ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്ന ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ ആയിരുന്നു. ഹംഗറിയെയും നാഗിയേയും കുറിച്ച് ഇത്രയും പറഞ്ഞതിന് കാരണം ഉണ്ട്. പ്രകാശന്‍ പോളണ്ടിനെക്കുറിച്ച് ചോദിക്കുന്നതിന് മുമ്പായി “മൂരാച്ചി എന്ന് മുദ്രകുത്തപ്പെട്ട 40 കൊല്ലം കുറ്റവാളിയായി ശവപ്പെട്ടിയില്‍ കിടന്ന നേതാവിനെ” കുറിച്ച് വാചാലന്‍ ആകുന്നുണ്ടെല്ലൊ. ആ നേതാവ് ആണ് ഇമ്രെ നാഗി.

ഇനി പോളണ്ടിലെ കഥയിലേക്ക് തിരിച്ച് വരാം. ഇമ്രെ നാഗിയുടെ ഗതി ഗോമുല്‍ക്കയെ അലട്ടി. അദ്ദേഹത്തിന്റെ നയങ്ങള്‍ മാറി തുടങ്ങി. 1968ല്‍ ചെക്കൊസ്ലോവാക്യയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ സോവിയറ്റ് നേതൃത്വത്തില്‍ അടിച്ചമര്‍ത്തിയപ്പോള്‍ അതില്‍ പോളിഷ് സൈന്യവും പങ്കാളികളായിരുന്നു. അറുപതുകളില്‍ പോളണ്ടിന്റെ സാമ്പത്തിക വ്യവസ്ഥ മോശമായി തുടങ്ങി. ഇതിനെ മറികടക്കാന്‍ വേണ്ടി ഗോമുല്‍ക്ക നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടാന്‍ 1970ല്‍ ബാധ്യസ്ഥനായി. ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ തുടങ്ങി. പ്രക്ഷോഭങ്ങള്‍ അതിരു കടക്കുന്നു എന്നു വിശ്വസിച്ച പോളിഷ് നേതൃത്വം അവയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജനവികാരം ഗോമുല്‍ക്കയ്ക്ക് എതിരായി. ഗോമുല്‍ക്ക രാജി വച്ചു, എട്വാര്‍ട് ഗിറെക് (Edward Gierek) പുതിയ സെക്രടറി ആയി സ്ഥാനമേറ്റു.വില കുറയ്ക്കപ്പെട്ടു, ശമ്പളങ്ങള്‍ കൂടി, മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. ഗിറെക് ഫ്രാന്‍സില്‍ നിന്നും, പശ്ചിമ ജര്‍മ്മനിയില്‍ നിന്നും കടം വാങ്ങികൂട്ടി ഒരു സാമ്പത്തിക കുതിച്ചുചാട്ടം ആവിഷ്കരിച്ചു. എന്നാല്‍ ഈ കടംവാങ്ങലിലൂടെ കത്തോലിക്ക സഭയോടുള്ള നിലപാടുകളില്‍ അയവ് വരുത്താന്‍ ഗിറെക് ബാദ്ധ്യസ്ഥനായി.പക്ഷെ 1973ല്‍ ഉണ്ടായ എണ്ണ വില വര്‍ദ്ധന ഗിറെക്കിന്റെ പദ്ധതികളെ തകിടം മറിച്ചു. 1976ല്‍ വീണ്ടും വില വര്‍ദ്ധനവ് അനിവാര്യം ആയി. അതു വഴി പ്രക്ഷോഭങ്ങളും. ഇവ അടിച്ചമര്‍ത്തപ്പെട്ടു. കാര്യങ്ങള്‍ വഷളായിക്കൊണ്ടിരുന്നു. 1980ല്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ പൊട്ടി പുറപ്പെട്ടു. ആ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സോളിഡാരിറ്റി എന്ന തൊഴിലാളി യൂണിയന്‍, അതിന്റെ സിരാകേന്ദ്രം ഗ്ദാന്‍സ്ക് കപ്പല്‍ശാല , അതിന്റെ നേതാവ് ലഹ് വലേസ എന്ന ഇലക്ട്രീഷ്യന്‍. ചരിത്രം ആവര്‍ത്തിച്ചു. ഗോമുല്‍ക്ക പോയ വഴി ഗിറെക്കും പോയി.

പ്രക്ഷോഭങ്ങള്‍ക്ക് അയവ് വരുത്താന്‍ സോളിഡാരിറ്റിയെ അംഗീകരിച്ച് കൊണ്ടുള്ള ഉടമ്പടി പോളിഷ് സര്‍ക്കാര്‍ ഒപ്പിട്ടത് ഗ്ദാന്‍സ്കില്‍ വച്ചായിരുന്നു. പോളണ്ടിലെ സംഭവവികാസങ്ങള്‍ ഒരു സോവിയറ്റ് അടിച്ചമര്‍ത്തലിന് വഴിവയ്ക്കുന്നത് തടയാനാകാം, അതല്ല രാജ്യത്തില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഒരു കലാപം പൊട്ടിപുറപ്പെടുന്നത് തടയാന്‍ വേണ്ടി ആകാം, പോളണ്ടിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം 13 ഡിസംമ്പര്‍ 1981ന് പോളണ്ടില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. സോളിഡാരിറ്റി ഒരിക്കലും ഒരു സാധാരണ തൊഴിലാളി യൂണിയന്‍ ആയിരുന്നില്ല. കിഴക്കന്‍ യൂറോപ്പും സോവിയറ്റ് യൂണിയനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് ലോകത്തെ ആദ്യത്തെ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ ആയിരുന്നു സോളിഡാരിറ്റി. സ്വതന്ത്രമെന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിന് പുറത്തുള്ളത്, എന്നാല്‍ സി.ഐ.എയുടെ കാശും, കത്തോലിക്കാ സഭയുടെ ആശീര്‍വാദവും ഉള്ളത്. ലക്ഷ്യം ലളിതം: കിഴക്കന്‍ യുറോപ്പില്‍ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുക. വത്തിക്കാനില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനും അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും കൂടി 1982 ലെ ജൂണ്‍ മാസം 7ന് നടത്തിയ ഗൂഡാലോചനയുടെ ഫലമായിട്ട്‌ പോളണ്ടില്‍ നിലനിന്നിരുന്ന അസംതൃപ്തി ആഗസ്റ്റ് 31,1982 ന് വീണ്ടും പ്രക്ഷോഭമായി പൊട്ടി പുറപ്പെട്ടു.പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം എടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അതോടെ പോളണ്ടിന്റെ സാമ്പത്തിക രംഗം വീണ്ടും വഷളായി.1989 ആയപ്പോഴേക്കും ആ തകര്‍ച്ച പൂര്‍ണ്ണമായി. കമ്മ്യൂണിസ്റ്റ് പോളണ്ട് ചരിത്രം ആയി. ഇതിനെ കുറിച്ചാണ് സന്ദേശം എന്ന സിനിമയിൽ ജയറാമും ശ്രീനിവാസനും തമ്മിൽ പറഞ്ഞതും ഒടുവിൽ ശ്രീനിവാസൻ പൊളണ്ടിനെക്കുറിച്ചു ഒന്നും മിണ്ടരുത് എന്നും പറഞ്ഞത്.

തുടക്കം : കമ്യൂണിസ്റ്റ് – ഫാസിസ്റ്റ് കൂട്ടുകെട്ട്

കമ്മ്യൂണിസ്റ്റ് – ഫാസിസ്റ്റ് കൂട്ട് കെട്ടുകളോടെയാണ് പോളണ്ടിലെ സംഭവ വികാസങ്ങൾ ആരംഭിക്കുന്നത്.
[ ‘അപകടകരമായ കൂട്ടം’ എന്ന തനത് അർത്ഥത്തിൽ ഫാസിസ്റ്റ് എന്ന വാക്ക് എടുക്കുകയാണെങ്കിൽ ഇവിടെ ഫാസിസ്റ്റ് – ഫാസിസ്റ്റ് എന്ന് പറയേണ്ടി വരും . പക്ഷെ ഇവിടെയും ലേഖനത്തിൽ തുടർന്നും ഫാസിസ്റ്റ് എന്ന് അഭിസംബോധന ചെയ്യുന്നത് ഹിറ്റ്ലറുടെ നാസി ജർമ്മനിയെയാണ് . ]
Molotov – Ribbentrop pact (1939 ) ,
German Soviet credit Agreement (1940) ,
German Soviet Border and commercial Agreement (1941 ) ,
German Soviet Commercial Agreement (1940 )
തുടങ്ങിയ കരാറുകളിലെല്ലാം ജർമ്മനിയിലെയും മോസ്കോയിലേയും രക്തദാഹികൾ പരസ്പരം കൈകോർത്തു. ജർമ്മനിയിൽ നിന്ന് പണം കൈപ്പറ്റിയാണ് ജപ്പാൻ യുദ്ധം പോലും സോവിയറ്റ് നയിച്ചിരുന്നത് .തങ്ങളെ എതിർക്കുന്നവരെയെല്ലാം എക്കാലവും ഫാസിസ്റ്റ് എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ഈ കരാറുകളെ പറ്റി അറിയാൻ വഴിയുണ്ടാവില്ല എന്നതാണ് സത്യം.

1939-ൽ തന്നെ കരാറുകൾ ഒപ്പിട്ട് തുടങ്ങിയ ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് 1939 സെപ്റ്റംബർ 1 ന് സംയുക്തമായ് പോളണ്ടിനെ ആക്രമിച്ചു. പടിഞ്ഞാറ് ( West ) ഭാഗത്ത് നിന്ന് സോവിയറ്റും കിഴക്ക് ( East ) ഭാഗത്ത് നിന്ന് നാസി – ജർമ്മനിയും പോളണ്ടിലേക്ക് ഇരച്ച് കയറി. പോളണ്ട് പൂർണ്ണമായും ഇരുകൂട്ടരും പരസ്പരം പകുത്തെടുത്തു.

കമ്മ്യൂണിസ്റ്റുകൾ പോളിഷ് ജനതയെ അടിച്ചമർത്തുന്നു.

കമ്മ്യൂണിസ്റ്റുകൾ ആധിപത്യം സ്ഥാപിച്ച പ്രവശ്യകളിലെല്ലാം ആസൂത്രിത അടിച്ചമർത്തലുകൾ നടന്നു. സാംസ്കാരികമായ അടിച്ചമർത്തലിന്റെ ഫലമായി മതങ്ങളും സംസ്കാരങ്ങളും പിന്തുടരുന്നതിന് വിലക്കുകൾ വന്നു. പോളിഷ് ഭാഷ സംസാരിക്കുന്നത് കൊടിയ പാപമായി അവതരിപ്പിക്കപ്പെട്ടു. പോളിഷ് ജനതയെ ആസൂത്രിതമായി കൊന്നൊടക്കേണ്ട പദ്ധതി മെനയാൻ Gestapo – NKVD conference എന്നറിയപ്പെട്ട രസഹ്യയോഗങ്ങൾ ഫാസിസ്റ്റു പോലീസും കമ്മ്യൂണിസ്റ്റ് പോലീസും തമ്മിൽ പല തവണ നടത്തി.

മാനുഷികമായ അടിച്ചമർത്തലിന്റെ ഫലമായ് മനുഷ്യത്വം മരവിപ്പിക്കുന്നതരത്തിൽ അരും കൊലപാതകങ്ങൾ അരങ്ങേറി. ഭരണകൂടങ്ങളുടെ കീഴിൽ നടന്ന നരഹത്യകളെ പറ്റി ആഴത്തിൽ പഠിച്ച നരഹത്യാ ചരിത്രകാരൻ RJ Rummel – ന്റെ അഭിപ്രായപ്രകാരം 1939- 1941 കാലഘട്ടത്തിൽ മാത്രം പോളണ്ടിൽ 5 ലക്ഷം പേരെ സോവിയറ്റ് തടവിലാക്കുകയും 65, 000 പേരെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. മാനവീകരാണെന്ന കപടമേനി നടിക്കുന്നവരുടെ മൂത്ത നേതാക്കൾ ഇങ്ങനെ കൊന്ന് തള്ളിയത് ഒരു തെറ്റും ചെയ്യാത്ത സാധാരണ ജനത്തെ ആണെന്ന് ഓർക്കണം.

സാധാരണ ജനങ്ങൾക്ക് പുറമേ, സാഹിത്യകാരന്മാരും ,കലാകാരന്മാരും ,ബുദ്ധിജീവികളും സോവിയറ്റ് രഹസ്യ പോലീസായ NKVD ആസൂത്രിതമായ കൊലപാതക പരമ്പരകളുടെ ഇരകളായി. ലഭ്യമായ രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ ഇത്തരത്തിൽ കൊല ചെയ്യപ്പെട്ടത് 14,471 പേരാണ് . കൂടാതെ 12 ലക്ഷത്തോളം പോളിഷ് ജനതയെ അടിമ പണിയെടുപ്പിക്കാൻ നിർബന്ധിത പലായനത്തിന് വിദേയരാക്കി ഇതിൽ അമിത ജോലി ഭാരം കൊണ്ട് 1.46 ലക്ഷം മനുഷ്യർ മരണപ്പെട്ടു.പോളിഷ് ജനതയെ കുറിച്ചും അവരുടെ ആചാരങ്ങളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുള്ള ഡാംഗര്ഫീല്ഡ് ആവട്ടെ തന്റെ Beyond the Urals എന്ന തന്റെ ഗ്രന്ഥത്തില് പറയുന്നത് നിരപരാധികളായ പത്തുലക്ഷം പേരെയെങ്കിലും കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കുകയും ജീവനോടെ സംസ്കരിക്കയും ചെയ്തിട്ടുണ്ട് എന്നാണ്.

Katyn കൂട്ടക്കൊലകൾ ( katyn massacre )

Katyn കാടുകളിൽ കല്ലറകൾ കണ്ടെടുത്തതോടെയാണ് Katyn കൂട്ടക്കൊലകൾ ( katyn massacre ) ലോക ശ്രദ്ധ പിടിച്ചുപറ്റിയത് . സോവിയറ്റ് രഹസ്യ പോലീസായ NKVD 22,000 സാധരണക്കാരെയാണ് അവിടങ്ങളിൽ കൊന്ന് കുഴിച്ചുമൂടിയത്.NKVD ചീഫ് ആയിരുന്ന Lavrenting Beria 1940 മാർച്ച് 5 ന് കലാപം നടത്താൻ വേണ്ടി സമർപ്പിച്ച ഹർജി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള Communist party Politburo (PB) അംഗീകരിച്ച ശേഷമാണ് കലാപം തുടങ്ങിയത്. പാർട്ടി തീരുമാനപ്രകാരം രേഖകൾ സമർപ്പിച്ച് അനുവാദം വാങ്ങിയ ശേഷം ആസൂത്രിത കലാപമാണ് എന്നത് ഏതൊരു മനുഷ്യന്റെയും ഹൃദയം നടുക്കുന്ന സത്യമാണ്.

ന്യൂനപക്ഷങ്ങളെ പോരിനിറക്കുന്നു

അധിനിവേഷനത്തിന് ശേഷം പതിയെ സർവ്വ മേഖലകളിലും കമ്മ്യൂണിസം പടർന്ന് പന്തലിക്കാൻ ശ്രമിച്ചു . അതിന്റെ ഫലമായി മനപ്പൂർവ്വം പോളിഷ് ജനതയിലും മറ്റ് ന്യൂനപക്ഷങ്ങളിലും നിലനിന്നിരുന്ന അസ്വാരസ്യങ്ങളെ സഖാക്കൾ ആളി കത്തിച്ചു. പലയിടത്തും കലാപങ്ങൾ ഉണ്ടാവാൻ അത് കാരണമായി. ന്യുനപക്ഷങ്ങളെ ഭീതിപ്പെടുത്തി ഭരണം കയ്യാളുക എന്ന കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം തന്ത്രം തന്നെയായിരുന്നു പോളണ്ടിലും ലക്ഷ്യം. 20 വർഷത്തെ പോളിഷ് ഭരണത്തിൽ ന്യൂനപക്ഷം നേരിട്ട അവഗണനകൾ കലാപമാക്കി മാറ്റാൻ സഖാക്കൾ ന്യൂനപക്ഷത്തോട് ആഹ്വാനം ചെയ്തതിനെ പറ്റി Jan Tomaz Gross അടക്കമുള്ള ചരിത്രകാരന്മാർ വിവരിച്ച് എഴുതിയിട്ടുണ്ട്.

അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്തവർ

സോവിയറ്റ് അധിനിവേഷക്കാലത്തെ ദുരിതമനുഭിച്ചവരിൽ വലിയൊരു വിഭാഗം സ്ത്രീകളായിരുന്നു. സ്ത്രീ മാംസം തേടി തെരുവിലൽ അലഞ്ഞ സഖാക്കളുടെ കാമ പൂർത്തീകരണത്തിന്റെ ഇരകൾ മാത്രമായി പോളണ്ടിലെ അമ്മ – പെങ്ങന്മാർ. പ്രായബേധമന്യേ സകല സ്ത്രീകളെയും സഖാക്കളുടെ ആറിഞ്ചിന്റെ തൃപ്ത്തിയുടെ ഇരകളായി . 4 മുതൽ 80 വയസ്സുവരെയുള്ളവർ ഇരകളായതിന്റെ രേഖകൾ സോവിയറ്റിന്റെ പതനശേഷം പുറത്തു വന്നിട്ടുണ്ട്. അമ്മ പെങ്ങന്മാരുടെ മാനം രക്ഷിക്കാൻ ശ്രമിച്ചവരെ മുഴുവൻ സോവിയറ്റ് പട്ടാളം വെടിവെച്ച് കൊല്ലുകയും ഉണ്ടായി.

1945 April 17 ന് Gdansk ൽ നിന്നും ഒരു സ്ത്രീ അയച്ചതായി കണ്ടെത്തിയ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു

“Because we spoke Polish , we were in demand . How ever most victims there were raped up to 15 times . I was raped 7 times”

വംശവെറിയുടെയും ,മാംസ കൊതിയുടെയും നേർസാക്ഷ്യം നൽക്കുന്ന ഈ വരികളെ ശരിവക്കുന്ന കണ്ടെത്തലുകൾ പോളിഷ് സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളെ പറ്റി ആധികാരികമായി പഠിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കിയ Joanna ostrowska യും Marvin Zaremba യും നടത്തിയിട്ടുണ്ട്. ആ കണക്കുകൾ പറയുന്നത് കൂട്ട ബലാത്സംഗങ്ങളും നിർബന്ധിത വേശ്യാവൃത്തിയും മൂലം 1 ലക്ഷം സ്ത്രീകൾക്ക് മാനം നഷ്ടപ്പെട്ടു എന്നാണ്.

മക്കോവോ ( makowo ) യിലെ ഒരു ലിനൻ ഫാക്ടറിയിൽ മാത്രം 30 സ്ത്രീകളെ പൂട്ടിയിട്ട് മരണം വരെ ബലാത്സംഗം ചെയ്ത് കൊന്നതും ചരിത്രമാണ്.

ഇത്തരത്തിൽ സ്ത്രീത്വത്തെ അപമാനിച്ച് വിൽപ്പന ചരക്കാക്കിയത് മൂലം ആകെ ജനസംഖ്യയുടെ 10% പേർക്കും ലൈംഗിക രോഗങ്ങൾ പിടിപെട്ടു ഇതിൽ നോർത്ത് പോളണ്ടിലെ മസൂരിയിൽ ലൈഗിംക രോഗം ബാധിച്ച 50 % ത്തോളം സ്ത്രീകളും ഉൾപ്പെടുന്നു ( polish ministry of health കണക്ക് പ്രകാരം ) . മറ്റൊരു രേഖയും വേണ്ട ലൈംഗിക രോഗങ്ങളുടെ വ്യാപ്തി മാത്രം മതി പോളണ്ടിൽ സഖാക്കൾ നടത്തിയ ലൈംഗിക വിപ്ലവത്തിന്റെ ആഴവും പരപ്പും വെളിവാക്കാൻ .

പോളണ്ട് പൂർണ്ണമായും സോവിയറ്റിന് കീഴിലാവുന്നു.

കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ക്രൂരതകൾ മുറപോലെ നടന്നിരുന്ന സമയത്താണ് ഹിറ്റ്ലറിന് ഒരു അതിബുദ്ധി തോന്നുന്നത് . സോവിയറ്റിനെ ആക്രമിക്കണം എന്ന അതിബുദ്ധി. Operation Barbarossa എന്ന പേരിൽ ഹിറ്റ്ലർ അത് നടപ്പിലാക്കുകയും ചെയ്തു. ഇത് ഫാസിസ്റ്റ് – കമ്മ്യൂണിസ്റ്റ് ഉറ്റ ചങ്ങാത്തത്തിൽ വിള്ളൽ വീഴ്ത്തി. അതിന്റെ ഫലമായി കമ്മ്യൂണിസം ഉള്ള ഇടങ്ങളിടെല്ലാം കമ്മ്യൂണിസ്റ്റുകൾ ഫാസിസ്റ്റ് വിരുദ്ധ ചേരിയിൽ അണിനിരന്നു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ തങ്ങൾ സ്വാതന്ത്രസമരം ബ്രിട്ടണ് ഒറ്റുകൊടുത്തത് ഫാസിസ്റ്റ് വിരുദ്ധതയാണെന്ന് തുറന്ന് പറയാൻ EMS അടക്കം തയ്യാറായ സാഹചര്യം ഇതാണ്. അതവിടെ നിൽക്കട്ടെ നമുക്ക് പോളണ്ടിലേക്ക് വരാം.

1944 കളോടെ ജർമ്മൻ സൈന്യം ശിഥിലമാവുകയും 1945 രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ അവർ പോളണ്ടിൽ നിന്ന് പൂർണ്ണമായും പിഴുത് മാറ്റപ്പെടുകയും ചെയ്തു . അങ്ങനെ പോളണ്ട് പൂർണ്ണമായും സോവിയറ്റ് അധീനതയിലായി. പിന്നീട് സ്റ്റാലിന്റെ മരണവും , പോളിഷ് കമ്മ്യൂണിസ്റ്റ് സാമ്പത്തിക നയവും , സോളിഡാരിറ്റി എന്ന സ്വതന്ത്ര തൊഴിലാളി യൂണിയനും എന്തിന് Nikita Khuruchev ന്റെ സ്റ്റാലിനിസ്റ്റ് ക്രൂരതയുടെ ഏറ്റുപറച്ചിൽ പ്രസംഗവും അടക്കം സ്വാധീനം ചെലുത്തിയ കാലഘട്ടങ്ങളിലൂടെ 1989-ൽ ‘കമ്മ്യൂണിസ്റ്റ് പോളണ്ട് ‘ ചരിത്രത്തിലേക്ക് മറഞ്ഞു .

അതെ ഇതെല്ലാമാണ് പോളണ്ടിൽ സംഭവിച്ചത്. അവിടെ കൊല ചെയ്യപ്പെട്ട സാധരണക്കാരനും അഭിമാനവും ജീവനും നഷ്ടപ്പെട്ട അമ്മ പെങ്ങന്മാരും ജീവനോടെ കുഴിച്ചുമൂടപ്പെട്ട സാധു ആത്മാക്കളും നമ്മളോട് ആവശ്യപ്പെടുന്നത് ഈ പോളണ്ടിനെക്കുറിച്ച് സംസാരിക്കാനാണ്. അല്ലാതെ മാനവീകതയുടെ മുഖം മൂടിയണിഞ്ഞ രാക്ഷസീയ തത്വശാസ്ത്രത്തിന്റെ “മിണ്ടരുത് ” എന്ന തിട്ടൂരത്തിന് മുന്നിൽ ഓശ്ചാനിച്ച് നിൽക്കാനല്ല.

വരൂ.. നമുക്ക് പോളണ്ടിനെ കുറിച്ച് സംസാരിച്ചുകെണ്ടേയിരിക്കാം..