കോട്ടയം നസീർ എന്ന ചിത്രകാരനെ എത്ര പേർക്കറിയാം ?

171

കോട്ടയം നസീർ എന്ന ചിത്രകാരനെ എത്ര പേർക്കറിയാം ?

കോട്ടയം നസിർ, മിമിക്രി കലാകാരന്മാർക്കിടയിലെ ‘ഒരേ ഒരു രാജാവ് ‘അതുല്യനായ ഒരു ചിത്രകാരൻ കൂടെയാണ് . കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ എക്സിബിഷൻ കണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് ഇതാണ് “മിമിക്രി എന്ന കലയിലൂടെ മലയാളികൾ മുഴുവൻ നിങ്ങളെ അംഗീകരിച്ചു ; ചിത്രരചനാ മേഖലയിൽ ആണ് ഇക്ക കൂടുതൽ ശ്രദ്ധിച്ചിരുന്നത് എങ്കിൽ ഒരു പക്ഷെ ഇന്ന് ലോകം നിങ്ങളെ അറിഞ്ഞേനെ ”

Mattancherry Movie Release Date, Cast, Reviews, and Box office ...സ്റ്റേജിൽ നിന്ന നിൽപ്പിൽ സിനിമാ നടന്മാരും രാഷ്ട്രീയക്കാരുമായി നൂറോളം പ്രതിഭകളെ കൂളായി അനുകരിക്കുന്ന ആ മിമിക്രിക്കാരൻ ചായവും ബ്രഷും കൈയിലെടുത്താൽ പിന്നെ വർണ്ണ ചിത്രങ്ങളുടെ ഒരു മായാലോകമാണ് .പ്രൊഫഷനലിസവും ട്രഡീഷനൽ ആർട്ടും ഒത്തിണങ്ങിയ അത്ഭുതപ്പെടുത്തുന്ന ജീവസ്സുറ്റ ഔട്ട്പുട്ടാണ് ആ ചിത്രങ്ങളുടെ മുതൽക്കൂട്ട് .ഒന്നു ശ്രദ്ധിച്ചു നോക്കൂ .

ചിത്രകാരൻ കൂടിയായ നസീർ വരച്ച ചിത്രങ്ങളുടെ സൗജന്യ പ്രദർശനം കഴിഞ്ഞ വർഷം കൊച്ചി ദർബാർ ഹാളിൽ നടന്നിരുന്നു. ശ്രദ്ധേയമായ ചിത്രങ്ങൾ കാണുന്നതിന് മന്ത്രിമാരും ,ചലച്ചിത്ര താരങ്ങളുമടക്കമുള്ളവരുടെ വലിയൊരു നിര തന്നെ അന്ന് എത്തിയിരുന്നു.

കോട്ടയം നസീർ എന്ന മനുഷ്യനോട് നടൻ എന്ന നിലയിലും മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിലും ഒരിക്കലും വലിയ പ്രതിപത്തിയൊന്നും തോന്നിയിട്ടില്ല പക്ഷെ, അദ്ദേഹത്തിന്റെ ഈയൊരു പെയിന്റിങ്ങ് ഇന്ന് കാണാനിടയായപ്പോൾ വാ പിളർന്ന് ഇരുന്നുപോയി. ഹെജ്‌ജാതി നേരിയൊരു അവിശ്വാസനീയതയോടെ ഗൂഗിൾ ചെയ്ത് നോക്കുമ്പോൾ വേറെയും കിടക്കുന്നു കിടുക്കാച്ചി ഐറ്റങ്ങൾ..ബഹുമാനം തോന്നാതിരിക്കാൻ ഇപ്പോൾ കാരണമൊന്നും തോന്നുന്നില്ല.

മലയാളിയുടെ സർഗാത്മക സഞ്ചാരം ഇത്രമേൽ സക്രിയമായ ദിവസങ്ങൾ ലോക്ഡൗൺ ദിനങ്ങൾ പോലെ മുമ്പുണ്ടായിട്ടുള്ളതായി തോന്നുന്നില്ല. എങ്ങും വായന, എഴുത്ത്, ചിത്രരചന, അഭിനയം, പാചകം, ടിക്ടോക്…. എന്നുവേണ്ട, പക്ഷേ, ശരിക്കും അദ്ഭുതപ്പെടുത്തിയത് കോട്ടയം നസീർ എന്ന മനുഷ്യനാണ്. ഈ കൊറോണ കാലത്തെ യഥാർത്ഥ വെളിപ്പെടൽ കോട്ടയം നസീറിനുള്ളിലെ ചിത്രകാരൻ തന്നെ

**