ദിവാകരന്റെ അമ്മ !!

bhadran praveen sekhar

ദൂരദർശനിലാണോ ഏഷ്യാനെറ്റിലാണോ എന്ന് ഓർമ്മയില്ല 95-97 കാലത്തെ ഒരു സീരിയലിൽ കോഴിക്കോട് ശാരദ അവതരിപ്പിച്ച ചുമ്മുക്കുട്ടി ചെറിയമ്മ എന്ന ഒരു കഥാപാത്രം ഉണ്ടായിരുന്നു. അവരെ എളുപ്പത്തിൽ ആ പേരോടെയാണ് എന്നും ഓർത്തെടുത്തിരുന്നത്. പിന്നീട് കണ്ട സിനിമകളിലെ ചെറു വേഷങ്ങൾ പലതും മനസ്സിൽ തങ്ങി നിക്കുന്നുണ്ടെങ്കിലും സല്ലാപത്തിലെ ദിവാകരന്റെ അമ്മ വേഷം തന്നെയാണ് അതിൽ ഒന്നാമത്.

‘സല്ലാപ’ത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്കൊപ്പം തന്നെ ദിവാകരന്റെ അമ്മയെ ഇന്നും ഓർക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആ സിനിമയിലെ അവരുടെ പ്രകടനം തന്നെയാണ്. ‘രാപ്പകലി’ൽ അടുക്കളപ്പുറത്ത് കൃഷ്ണനുമായി സദാ കലപില കൂടുന്ന ജാനുവമ്മയായിരുന്നു കോഴിക്കോട് ശാരദ ..മമ്മുക്കയെ പോലൊരു താരത്തിനൊപ്പം അവർ കൗണ്ടർ അടിച്ചു നിൽക്കുന്ന സീനുകളൊക്കെ അത്ര മേൽ രസകരമായിരുന്നു..

രാപ്പകലിൽ തന്നെ ഉള്ള ഒരു സീനിൽ അവർ കൃഷ്ണനോട് പറയുന്നുണ്ട് – ആരായാലും ശരി എന്നെ തള്ളേ എന്ന് വിളിക്കുന്നത് എനിക്കിഷ്ടമല്ല എന്ന്. എന്നാൽ പിന്നെ മോളെ എന്ന് വിളിക്കാം എന്നും പറഞ്ഞാണ് കൃഷ്ണൻ അതിനെ പരിഹസിക്കുന്നത് .. സമാനമായ പരാതി ‘സല്ലാപ’ത്തിൽ മകൻ ദിവാകരനെ കുറിച്ചും അവർ പറയുന്നുണ്ട് ..തള്ളേ എന്നല്ലാതെ അവനെന്നെ വിളിക്കില്ലെന്ന്.അമ്മയുടെ ശുണ്ഠി കാണാൻ വേണ്ടി മാത്രം അവരോട് ദ്വേഷ്യപ്പെട്ടിരുന്ന ദിവാകരൻ കഥയുടെ മറ്റൊരു ഘട്ടത്തിൽ അമ്മയുടെ മുന്നിൽ നിശബ്ദനായി വന്നിരുന്ന് ചോറ് വാരി തിന്നുന്നുണ്ട് ..സിനിമയിൽ അത് വരെ കണ്ട ശുണ്ഠിക്കാരി അമ്മയിൽ നിന്ന് മാറി അവർ ദുഃഖത്തോടെ പറയുന്നു – മോനേ ദിവാകരാ നീ എന്തേലും ഒന്നും പറയടാ എന്ന് ..

ഉള്ളിൽ സ്നേഹം ഒളിപ്പിച്ചു വച്ച് പുറമേക്ക് ദ്വേഷ്യത്തോടെ സംസാരിക്കുന്ന, എന്തിനും ഏതിനും പരാതിയും പരിഭവങ്ങളും മാത്രം പറയുന്ന കഥാപാത്രങ്ങളെ അത്ര മേൽ സ്വാഭാവികതയോടെ കൃത്യമായി അവതരിപ്പിക്കാൻ കോഴിക്കോട് ശാരദയ്ക്ക് സാധിച്ചിരുന്നു ..

(മലയാള ചലച്ചിത്ര,നാടക,ടെലിവിഷൻ നടി. കോഴിക്കോട് ജനിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1985 – 87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക്… എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്.സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്ന ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 നവംബർ 9 ആം തിയതി തന്റെ 75 ആം വയസ്സിൽ അന്തരിച്ചു.ഓർമ്മപ്പൂക്കൾ ????????)

Leave a Reply
You May Also Like

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പാളയം PC യിലെ “മേലെ വാനം ” എന്ന ഷഹബാസ് അമനും ശ്രുതിയും ആലപിച്ച മേലോഡിയസ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പാളയം PC യിലെ “മേലെ വാനം ” എന്ന ഷഹബാസ് അമനും ശ്രുതിയും…

ആരാധകരുടെ മനം കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി പ്രിയാമണി. ഇതെന്താ മഴവിൽ റാണിയോ എന്ന് ആരാധകർ.

മലയാളത്തിലും ഇതര ഭാഷകളിലും ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി.

ജോജു ജോർജിന്റെ ഓവർ ദി ടോപ് ഹീറോയിസം

ആന്റണി : ഓൾഡ് ടെംപ്ളേറ്റ് ആണ്, പക്ഷേ ഇഷ്ടമായി..!! തീയറ്റർ : മല്ലികപ്ലക്സ് , അങ്ങാടിപ്പുറം…

മുപ്പത് വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം ചെയ്ത ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിലിനെ നായകനാക്കി അദ്ദേഹത്തിന്റെ പിതാവ് ഫാസിൽ നിർമിച്ച ‘മലയന്‍കുഞ്ഞിലെ’ ഗാനം പുറത്ത്. ‘ചോലപ്പെണ്ണേ’ എന്നു…