ക്ഷണിക്കാതെ ഒരു രാജ്യത്തേക്ക് കടന്നു ചെല്ലുക, ആ രാജ്യ തലവന്റെ കൊച്ചുമകളുടെ കല്ല്യാണസദ്യ ഉണ്ണുക, എന്നിട്ട് സാരി വാങ്ങി തിരിച്ചു വരിക.. ഒരു പ്രത്യേക ജീവിതമല്ലേ

549

KP Rahul

ഈ പോസ്റ്റിന്റെ പ്രത്യേക എന്തെന്നു വെച്ചാൽ ഇതിനൊന്നും ഒരു മറുപടി പറയാൻ സംഘപരിവാറിന് കഴിയില്ല എന്നതാണ് വർത്തമാനകാല കടുത്ത യാഥാർത്ഥ്യം.ക്ഷണിക്കാതെ ഒരു രാജ്യത്തേക്ക് കടന്നു ചെല്ലുക. ആ രാജ്യ തലവന്റെ കൊച്ചുമകളുടെ കല്ല്യാണസദ്യ ഉണ്ണുക. എന്നിട്ട് സാരി വാങ്ങി തിരിച്ചു വരിക.. ഒരു പ്രത്യേക ജീവിതമല്ലേ.., ജീ. ഡിയർ മോദി ജീ താങ്കൾ എന്തിനാണ് നുണകളുടെ കൊട്ടാരങ്ങൾ നിരന്തരം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്..? എന്റെ പ്രധാനമന്ത്രി നിരന്തരം കള്ളങ്ങൾ പറയുകയാണ്.

ഏറ്റവുമൊടുവിൽ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കു വേണ്ടി വാദിക്കു.. തെരുവിലിറങ്ങൂ പ്രതിഷേധിക്കുക.എന്ന് ഞങ്ങളോട് എന്തിനാണ് പറയുന്നത്..? പാക്കിസ്ഥാനിലെ അസ്ഥിരതയെക്കുറിച്ചും മത തീവ്രവാദത്തെക്കുറിച്ചും അവിടുത്തെ ജീവിതാവസ്ഥകളെക്കുറിച്ചും ഒരു ധാരണ ഇന്ത്യൻ ജനതക്കുണ്ട്. അതു പരിഹരിക്കുക എന്നത് പാക്കിസ്ഥാൻ ഭരണകൂടത്തിൽ അർപ്പിതമായ കടമയാണ്. അവിടെയുള്ള തീവ്രവാദം നുഴഞ്ഞു കയറുമ്പോൾ ചെറുക്കാനും പ്രതിരോധിക്കാനുമാണ് അതിർത്തിയിൽ സേനയെ വിന്യസിപ്പിച്ചത്.

രാജ്യത്തിന്റെ ആത്മാവാണ് ഭരണഘടന. ജീ അത് വായിച്ചിട്ടില്ല. ആ ഭരണഘടനയെ ഛേദിക്കുന്ന ഒരു നിയമം കൊണ്ടുവരുമ്പോൾ അതും ഒരു പ്രത്യേക മതാടിസ്ഥാനത്തിൽ കടന്നു വരുമ്പോൾ തെരുവിൽ ആയിരങ്ങൾ സംഘടിക്കുമ്പോൾ തലവേദനിക്കുന്നുണ്ടോ..? വേഷം കൊണ്ട് തിരിച്ചെറിയുമെന്ന് പറഞ്ഞതും അതിനിടെ കേട്ടു.. ഒരു വലിയ ഭൂരിപക്ഷമിപ്പോൾ പോരാട്ടത്തിൽ ഇന്ത്യയുടെ തെരുവുകളിലുണ്ട്.

ഈ രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും ഒരു ചിന്തയുണ്ടോ…?
രാജ്യത്തെ പ്രൗഢിയിലേക്കും സാമ്പത്തിക സുസ്ഥിരമായ കെട്ടുറപ്പിലേക്കും നയിക്കുന്ന ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകൾ നഷ്ടപ്പെടുത്തി ഏങ്ങിനെയാണ് ഈ രാജ്യത്തെ മുന്നോട്ട് കുതിപ്പിൽ നയിക്കുക..?തൊഴിലില്ലായ്മ രൂക്ഷമാണ് യുവാക്കളുടെ നിരാശ ജീവിതം കൂടുകയാണ്., അവർക്ക് തൊഴിൽ സംവിധാനങ്ങൾ ഉറപ്പു വരുത്തുന്ന നടപടിക്രമങ്ങൾ ഉണ്ടാവാതെ പോവുന്നു. പട്ടിണി മരണങ്ങൾ, ദാരിദ്ര്യം രൂക്ഷമാവുന്നു കർഷകർക്ക് അവരുടെ വിളകൾക്ക് വിപണി നഷ്ടമാകുന്നു വിളകൾക്ക് വില നഷ്ടപ്പെടുന്നു എത്രയോ കർഷക ആത്മഹത്യകൾ ഓരോ ദിനവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കള്ളപ്പണം തിരികെ വന്നോ…?

ദാരിദ്ര്യരേഖക്ക് ചുവടെ ഉള്ളവരുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിച്ചോ..? അയൽ രാജ്യമായ ബംഗ്ലാദേശിന്റെ GDP എത്രയാണ് എന്ന നിശ്ചയം താങ്കൾക്കുണ്ടോ ജീ …? പശു ഉപദ്രവകാരിയല്ല പക്ഷെ പശു സംരക്ഷകരാൽ എത്ര ആൾക്കൂട്ടകൊലപാതകങ്ങൾ രാജ്യത്ത് ഉണ്ടായി..? ഇരകൾക്കു വേണ്ടി രണ്ടക്ഷരം ജീ പറഞ്ഞോ..?

മൃതദേഹങ്ങളെ കെട്ടി പൊതിഞ്ഞ് ചുമടായി കൊണ്ട് പോവുന്ന എത്ര ചിത്രങ്ങളാണ് മാധ്യമങ്ങളിൽ നമ്മൾ കണ്ടത്.ഒരു ഭൂതക്കാലം നമുക്കുണ്ടായിരുന്നു. ലോകരാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉലയുമ്പോൾ ആയിരങ്ങളെ തൊഴിൽ മേഖലകളിൽ നിന്നും പിരിച്ചുവിട്ടപ്പോൾ ഓരേ ഒരു രാജ്യമാണ് അതിനെ മറികടന്നത് ലോകം ശ്രദ്ധിച്ച ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്രഞ്ജനായ ഡോ.മൻമോഹൻ സിങ്ങ് ഭരിച്ച ഇന്ത്യയാണ് ഹേ ആ രാജ്യം.

ഇന്ത്യ അടിപതറിയില്ല.രാജ്യത്ത് ഒരാളെ പോലും തൊഴിൽ മേഖലയിൽ നിന്നും പിരിച്ചുവിട്ടില്ല അതാണ് ജീ ദീർഘവീക്ഷണം. താഴെ തട്ടിലെ ദാരിദ്ര്യം തുടച്ചു നീക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ലോക രാജ്യങ്ങൾക്ക് അത് അദ്ഭുതവും വിസ്മയവുമായി അങ്ങനെയാണ് ജീ ദാരിദ്ര്യത്തെ ലഘൂകരിച്ച് ഇടത്തരക്കാരന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നത്..! അതേ മൻമോഹൻ സിങ്ങ് നോട്ടു നിരോധനത്തെക്കുറിച്ച് പറഞ്ഞത് ഈ സ്ഥിതിവിശേഷത്തിൽ നിന്നും രക്ഷപ്പെടാൻ വർഷങ്ങൾ വേണ്ടിവരും മറ്റൊരു വഴിയുമില്ല എന്ന് … തർക്കത്തിനോ സംവാദത്തിനോ ജീ യുടെ പാർട്ടിയിലെ ഒരുത്തനും വന്നില്ലല്ലോ .. അതാണ് തലച്ചോർ ജീ.

ഇപ്പോഴും നിങ്ങൾക്ക് പാക്കിസ്ഥാൻ, മതം, ഹിന്ദു, മുസ്സീം എന്നീ പദങ്ങൾ മാത്രമേ പറയാൻ കഴിയുന്നുള്ളൂ..! മസ്തിഷ്കത്തിൽ മതത്തെ തിരുകി വെച്ച് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമ്പോൾ ക്ഷയിച്ചു പോകുന്നത് പല മഹാന്മാരുടെയും ദീർഘവീക്ഷണം കൊണ്ടും അർപ്പണ മനോഭാവവും അദ്ധ്വാനഫലം കൊണ്ടും പടുത്തുയർത്തിയ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാജ്യമായ ഇന്ത്യയാണ്.

ചരിത്രം പരിശോധിക്കപ്പെടുമ്പോൾ മാപ്പ് എഴുതി കൊടുത്തും ഷു നക്കി നൽകി മനോവീര്യം പണയപ്പെടുത്തിയ ഒരു ഭൂതക്കാലമാണ് ഉള്ളത് എന്ന് ജീ മനസ്സിലാക്കണം..? ഡിഗ്രി സർട്ടിഫിക്കറ്റ് എവിടെ എന്ന് ചോദിക്കുമ്പോൾ ചിരിച്ചിട്ട് കാര്യമില്ല.., സർട്ടിഫിക്കറ്റ് വേണം. ഹിന്ദി എല്ലാവരും സംസാരിക്കണമെന്ന വാശി പിടിക്കുമ്പോൾ മിനിമം അരമണിക്കൂറെങ്കിലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന ഒരു പ്രധാനമന്ത്രിയെ സ്വപ്നം കാണുന്നത് ഈ രാജ്യത്തെ യുവതയുടെ വിദ്യാഭ്യാസത്തിന്റെ മൂല്യമാണ് ഉയർത്തുന്നത്..
ഇവിടെ ഇപ്പോഴും ദലിത്-മതന്യൂനപക്ഷങ്ങൾക്കുനേരെ വേട്ട തുടരുകയാണ്.

ഈ അരക്ഷിതാവസ്ഥയെക്കുറിച്ച് ജീക്ക് ആശങ്കയില്ലേ..? ഈ രാജ്യം ഇവിടുത്തെ ജനത അങ്ങനെ പൊടുനെ തോറ്റു പോകില്ല ജീ..തെരുവിൽ പ്രതിഷേധവും പ്രതിരോധവും തുടരുക തന്നെ ചെയ്യും.