ലോക്ക്ഡൗൺ പിൻവലിക്കാൻ അനുയോജ്യമായ സാഹചര്യം അടുത്തെങ്ങും ഉണ്ടാവില്ല, അപ്പോൾ എന്ത് ചെയ്യും?

112

KP Sukumaran

ലോക്ക്ഡൗൺ തുടക്കം മുതലേ എനിക്ക് എതിർപ്പായിരുന്നു. എന്നാൽ അപ്പോഴൊന്നും അതിനെ എതിർത്ത് പോസ്റ്റിടാൻ കഴിയുമായിരുന്നില്ല. ചിലപ്പോൾ കേസെടുത്ത് ജയിലിലടച്ചേക്കാം എന്നതായിരുന്നു അവസ്ഥ. ലോക്ക്ഡൗൺ ഒരു മാസം പിന്നിട്ടപ്പോഴാണ് ഞാൻ മെല്ലെ എതിർപ്പ് എഴുതാൻ തുടങ്ങിയത്. അത് പോലും ചില തീവ്രസംഘികൾക്ക് പ്രകോപനപരമായിരുന്നു. ലോക്ക്ഡൗണിനെ എതിർക്കുന്നത് സർക്കാരിനെ എതിർക്കുന്നത് പോലെയാണ് ആ തീവ്രസംഘികൾ കണക്കിലെടുത്തത്. അങ്ങനെയുള്ള സംഘികളെ ബ്ലോക്ക് ചെയ്തു. കാരണം എനിക്ക് തുടർന്നും എന്തെങ്കിലുമായി എഴുതണമല്ലൊ.

പോസ്റ്റിൽ അസഹിഷ്ണുത തോന്നുന്നെങ്കിൽ ഒന്നുകിൽ വായിക്കാതിരിക്കണം അല്ലെങ്കിൽ വായിച്ച് മിണ്ടാതെ പോകണം. വിയോജിപ്പ് ഉണ്ടെങ്കിൽ അത് എന്നെ അപമാനിക്കാതെ മാന്യമായി രേഖപ്പെടുത്തണം, അതല്ലേ മര്യാദ. എന്നാൽ സുഡാപ്പികളെ പോലെയാണ് പോസ്റ്റിൽ കയറി പൂന്ത് വിളയാടാൻ ചില സംഘികൾ ശ്രമിച്ചത്. അത് എന്റെയടുത്ത് പറ്റില്ലല്ലൊ. എന്റെ സ്വാതന്ത്ര്യം എനിക്ക് സംഘികൾ നൽകുന്ന ഔദാര്യം അല്ല.

ഈ നോവൽ കൊറോണ ചൈനയിൽ നിന്ന് വന്നത് പോലെ ലോക്ക്ഡൗൺ എന്ന ഭരണകൂട ഭീകരതയും വന്നത് ചൈനയിൽ നിന്നാണ്. ഫലത്തിൽ കൊറോണയെക്കാളും മാരകം ലോക്ക്ഡൗൺ ഭീകരതയായിരുന്നു എന്ന് ജനങ്ങൾ തിരിച്ചറിയാൻ പോവുകയാണ്. ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ അത്യാഹിതവിഭാഗം മേധാവി മൈക്ക് റയാൻ‍ പറഞ്ഞിരിക്കുന്നത് ലോക്ക്ഡൗൺ‍ കാരണം അദ്ഭുതമൊന്നും നടക്കില്ല എന്നും ‌HIV പോലെ കൊറോണയും നിലനില്‍ക്കും എന്നാണ്. ഇതേ അഭിപ്രായം ആയിരുന്നു എനിക്കും. ജനങ്ങൾ കൊറോണയെ അഭിമുഖീകരിച്ച് അതിജീവിയ്ക്കണം എന്ന അഭിപ്രായമായിരുന്നു എനിക്ക്. ഇപ്പോൾ ഈ ദീർഘകാല ലോക്ക്ഡൗൺ നിമിത്തം കൊറോണയെ മാത്രമല്ല സർക്കാർ കർഫ്യൂ വരുത്തി വെച്ച ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.

ആളുകൾ പൊതുവെ സ്വമരണത്തെ മാത്രം ഭയപ്പെടുന്നവരാണ്. അപരന്റെ മരണത്തെ ഭയപ്പെടുന്നത് സ്വന്തം മരണത്തെ അപരമരണത്തിൽ സങ്കല്പിക്കുന്നത് കൊണ്ടാണ്. അമേരിക്കയിലെയും ഇറ്റലിയിലെയും മരണം ചൂണ്ടിക്കാട്ടി ഇവിടെയും മരണഭീതി പ്രചരിപ്പിക്കുന്നത് അർത്ഥശൂന്യമാണ്. അവിടത്തെ പരിസരവും ചുറ്റുപാടും അല്ല ഇന്ത്യയിൽ ഉള്ളത്. ഇവിടത്തെ പോലെ നാനാവിധമായ വൈറൽ രോഗങ്ങൾ അമേരിക്കയിലും യൂറോപ്പിലും ഇല്ല. അതുകൊണ്ട് അവരുടെ പ്രതിരോധശേഷി കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പര്യാപ്തം അല്ലായിരിക്കാം. ഇവിടെയാണെങ്കിൽ നിരന്തരം പലവിധ വൈറസുകളോട് ഏറ്റുമുട്ടിയാണ് എല്ലാവരും ദിവസവും ജീവിയ്ക്കുന്നത്. അതുകൊണ്ടാണ് 80 മുതൽ 90 ശതമാനം കോവിഡ് പൊസിറ്റീവ് ആയവർക്കും ഒരു ലക്ഷണവും അനുഭവപ്പെടാത്തത്.

ഇനി എപ്പോൾ ലോക്ക്ഡൗൺ പിൻവലിക്കുമ്പോഴും ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ച അതേ അവസ്ഥയിൽ തന്നെയായിരിക്കും രാജ്യം ഉണ്ടാവുക. അതായത് ആർക്കും കോവിഡ് ഇല്ലാത്ത അവസ്ഥ ഒരിക്കലും ഉണ്ടാവുകയില്ല. ലോക്ക്ഡൗൺ പിൻവലിക്കാൻ അനുയോജ്യമായ സാഹചര്യം അടുത്തെങ്ങും ഉണ്ടാവില്ല എന്ന് സാരം. അപ്പോൾ എന്ത് ചെയ്യും? കോവിഡിൽ നിന്ന് രക്ഷപ്പെടാൻ കരുതൽ സ്വീകരിക്കേണ്ടത് ഇനിയും പൗരന്മാർ തന്നെയാണ്. നിലവിൽ എത്രയോ പേർ അവരുടെ റൊട്ടീൻ ചികിത്സകൾ നീട്ടി വെച്ച് കാത്തിരിക്കുകയാണ്. ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ അധികം മരണങ്ങൾ സംഭവിക്കുക ലോക്ക്ഡൗൺ ഇരകൾ ആയിരിക്കും. അത് എല്ലാവരും തിരിച്ചറിയും.