രാജകുമാരനായി ജനിച്ചു പോയില്ലേ അപ്പോൾ പിന്നെ പ്രധാനമന്ത്രിയല്ലാതെ അതിൽ താഴെയുള്ള വല്ല പദവിയും വഹിക്കാൻ പറ്റുമോ ?

KP Sukumaran

നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വാലും അട്ടിപ്പേറവകാശവും കൈവശം വെച്ച് അനുഭവിക്കുന്ന സോണിയ-രാഹുൽ-പ്രിയങ്ക ഗാന്ധിമാർ പ്രതാപത്തോടെ വാഴുന്ന കാലത്ത് തന്നെയല്ലേ നരേന്ദ്ര മോദിയെന്ന മുൻ ചായവില്പനക്കാരൻ ഇന്ത്യൻ പ്രധാനമന്ത്രിയായത്. ഇതിൽ നിന്ന് കോൺഗ്രസ്സുകാർക്ക് പഠിക്കാൻ ഒന്നുമില്ലേ? ഇപ്പോഴും രാഹുൽ ഗാന്ധി എന്നും പറഞ്ഞ് വേഴാമ്പലിനെ പോലെ വായും പിളർന്ന് മേലോട്ട് നോക്കി നിൽക്കുന്ന കോൺഗ്രസ്സുകാരെ കുറിച്ച് എനിക്ക് പുച്ഛം ആണ് തോന്നുന്നത്. എടോ കോൺഗ്രസ്സുകാരാ ഇന്ത്യ ഭരിക്കാനും പ്രധാനമന്ത്രി ആകാനും നെഹ്‌റു-ഗാന്ധി കുടുംബം തന്നെ വേണം എന്ന് ഞങ്ങൾക്ക് ഒരു നിർബ്ബന്ധവും ഇല്ല എന്ന് ഇന്ത്യൻ ജനത രണ്ട് തെരഞ്ഞെടുപ്പിൽ വിധി എഴുതിയിട്ടും ആ യാഥാർഥ്യം നിന്റെയൊക്കെ തലയിൽ കയറാത്തത് എന്തുകൊണ്ടാണ്? ചാണകം സംഘികളുടെ തലയിൽ അല്ല കോൺഗ്രസ്സുകാരുടെ തലയിലാണുള്ളത്. അതിന്റെ തെളിവാണ് സംഘികൾ ഇന്ത്യ ഭരിക്കുന്നതും കോൺഗ്രസ്സുകാർ രാഹുൽ ഗാന്ധി അപ്പിയിടുന്നതും നോക്കി ഇരിക്കുന്നതും.

രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിലും ജനസേവനത്തിലും താല്പര്യം ഉണ്ടായിരുന്നെങ്കിൽ ആദ്യം യു.പി.മുഖ്യമന്ത്രിയാകാൻ ശ്രമിക്കാമായിരുന്നു. അല്ലെങ്കിൽ ഡോ.മൻമോഹൻ സിങ്ങിന്റെ ക്യാബിനറ്റിൽ മന്ത്രിയായി പത്ത് കൊല്ലം പ്രവർത്തിച്ച് ഭരണപരിചയം ആർജ്ജിക്കാമായിരുന്നു. അതെങ്ങനെയാ, രാജകുമാരനായി ജനിച്ചു പോയില്ലേ അപ്പോൾ പിന്നെ പ്രധാനമന്ത്രിയല്ലാതെ അതിൽ താഴെയുള്ള വല്ല പദവിയും വഹിക്കാൻ പറ്റുമോ? കുറച്ചിലല്ലേ. മോദി ഒരു സുപ്രഭാതത്തിൽ പ്രധാനമന്ത്രി ആയതല്ല. ഒരു ചായവിൽപ്പനക്കാരൻ ഇന്ത്യൻ പ്രധാനമന്ത്രി ആയെങ്കിൽ അതിന്റെ പിന്നിൽ ഇതിഹാസതുല്യമായ രാഷ്ട്രീയപ്രവർത്തന ചരിത്രമുണ്ടാകും. കോൺഗ്രസ്സുകാർക്ക് അതൊന്നും വേണ്ട. അവർക്ക് പ്രധാനമന്ത്രിമാർ നെഹ്‌റു കുടുംബത്തിലങ്ങ് അവതരിക്കുകയാണ്. ആ അവതാരമാഹാത്മ്യം ഇന്ത്യൻ ജനങ്ങൾ അംഗീകരിക്കുന്നില്ല എന്ന് മനസ്സിലാക്കാൻ കോൺഗ്രസ്സുകാർക്ക് ഇനിയും കഴിയാത്തത് ചാണകം അവരുടെ തലയിൽ ആയത് കൊണ്ടല്ലേ?

ബി.ജെ.പി. ഇനിയും എത്ര കൊല്ലം ഭരിക്കും എന്ന് പറയാൻ പറ്റില്ല. മറ്റൊരു ദേശീയ പാർട്ടി വളർന്നു വരുന്നത് വരെ തീർച്ചയായും ബി.ജെ.പി.ഇന്ത്യ ഭരിക്കും. അത് അമ്പതോ നൂറോ വർഷങ്ങൾ ആയിരിക്കാം. സംഘടന പിളരാതെ നിൽക്കണമെന്ന് മാത്രം. എന്നാൽ ഒരു പത്തോ ഇരുപതോ വർഷത്തിന് ശേഷമെങ്കിലും കോൺഗ്രസ്സിനു ഭരണം പിടിക്കാൻ കഴിയും. കാരണം എങ്ങനെ ഭരിച്ചാലും ജനങ്ങളിൽ ഒരു ഭരണവിരുദ്ധ വികാരം ഉണ്ടാകും. അതിനു കോൺഗ്രസ്സ് പാർട്ടി ഇപ്പോഴേ പ്രവർത്തിച്ചു തുടങ്ങണ്ടേ? അതിനു ആദ്യം വേണ്ടത് സംഘടനയാണ്, അല്ലാതെ നെഹ്‌റു-ഗാന്ധി വാലോ കുടുംബപാരമ്പര്യമോ അല്ല.

ഏതൊരു സാദാ കോൺഗ്രസ്സ് പ്രവർത്തകനും പ്രവർത്തിച്ചാൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ കഴിയും. പാർട്ടിയെ ക്ലീൻ സ്ലേറ്റിൽ കെട്ടിപ്പടുക്കണം എന്ന് മാത്രം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദി-ഹിന്ദു സ്പെയിസ് ആണ് പ്രധാനം. അത്ബി .ജെ.പി. കൈവശപ്പെടുത്തിയിരിക്കുകയാണ്. ആ സ്പെയിസിൽ ഇടം നേടിയാൽ മാത്രമേ കോൺഗ്രസ്സ് രക്ഷപ്പെടുകയുള്ളു. അതിനു ചുറുചുറുക്കുള്ള നേതാക്കൾ ഹിന്ദി ബെൽറ്റിൽ നിന്ന് ഉയർന്ന് വരണം. കേരളത്തിലെ കോൺഗ്രസ്സുകാർക്ക് കോൺഗ്രസ്സിനെ ദേശീയ പാർട്ടിയാക്കി വളർത്തിക്കൊണ്ട് വരാൻ കഴിയില്ല. തലയിൽ ചാണകം അല്ലെങ്കിൽ ഞാൻ പറയുന്നത് മനസ്സിലാകും.